UK News

അത്ര 'തണുപ്പനല്ല' ഋഷി; തന്റെ എതിരാളി ലിസ് ട്രസെന്ന് ഉറപ്പിച്ച പ്രഖ്യാപനം കേട്ട് ആവേശത്തില്‍ ഋഷി സുനാക്; അടിച്ചുപൊളി പ്രകടനത്തിന് തന്റെ ടീമിന് നന്ദി പറഞ്ഞ് മുന്‍ ചാന്‍സലര്‍; അവസാന നിമിഷം വരെ ആഘോഷിച്ചില്ല?
 ടോറി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഓരോ ഘട്ടങ്ങളും കടന്നുവരുമ്പോള്‍ ഋഷി സുനാക് അമിതമായി ആഘോഷിച്ചില്ല, സന്തോഷം പ്രകടിപ്പിച്ചില്ല. തന്റെ നയങ്ങളും, നിലപാടുകളും ആവര്‍ത്തിച്ച് നന്ദി പറയുക മാത്രം ചെയ്ത മുന്‍ ചാന്‍സലര്‍ ഒരു 'തണുപ്പന്‍' ആണോയെന്ന് രാഷ്ട്രീയ രംഗത്ത് ചര്‍ച്ചകളും സജീവമായിരുന്നു.  എന്നാല്‍ ടോറി നേതൃപോരാട്ടം അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ അതുവരെ അടക്കിവെച്ചതെല്ലാം ഒരുമിച്ച് പുറത്തുവിട്ട് ആഘോഷിക്കുന്ന സുനാകിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലിസ് ട്രസിന് എതിരെ ഫൈനലില്‍ പോരാടുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ച നിമിഷമാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമാനമായ രീതിയില്‍ കൈ വായുവില്‍ അയച്ച് ഋഷി സന്തോഷം പ്രകടിപ്പിച്ചത്.  ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ സുനാകും, ട്രസും ഏറ്റുമുട്ടുമെന്ന

More »

ഫൈനല്‍ പോരാട്ടത്തില്‍ ഋഷി സുനാകും, ലിസ് ട്രസും നേര്‍ക്കുനേര്‍! ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ ഇനി ടോറി അംഗങ്ങള്‍ കനിയണം; എട്ട് വോട്ടുകളുടെ വ്യത്യാസത്തില്‍ പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്നും പുറത്തായി
 ഇനി ടോറി പാര്‍ട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള അവസാന ലാപ്പ് മത്സരം ബാക്കി. മുന്‍ ചാന്‍സലര്‍ ഋഷി സുനാക്, ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് എന്നിവരാണ് അവസാന മത്സരാര്‍ത്ഥികളായി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ഇനി രണ്ട് ലക്ഷത്തോളം വരുന്ന ടോറി അംഗങ്ങളാണ് ഭാവി ടോറി നേതാവിനെയും, അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്നത്.  ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍

More »

പോക്കറ്റ് കീറി പൊതുജനം! ബ്രിട്ടനിലെ ജനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തില്‍; വരുമാനം അതിവേഗത്തില്‍ താഴേക്ക്; ഭക്ഷണം വാങ്ങാന്‍ 500 പൗണ്ട് അധികച്ചെലവ്; കണക്കുകള്‍ ഭീതിപ്പെടുത്തുന്നു
 ബ്രിട്ടനിലെ പൊതുജനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ നിലയില്‍ വരുമാനത്തിന്റെ ഇടിവ് നേരിരുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യ ബില്ലുകള്‍ കുതിച്ചുയരുകയും, വരുമാനം രേഖപ്പെടുത്തിയതില്‍ വെച്ച് അതിവേഗത്തില്‍ ഇടിയുകയുമാണ് ചെയ്യുന്നത്.  പണപ്പെരുപ്പം മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ജോലിക്കാരുടെ വരുമാനം ഫലത്തില്‍ താഴുന്ന അവസ്ഥയാണ്. ഓഫീസ് ഫോര്‍ നാഷണല്‍

More »

താപനില ഉയര്‍ന്നതോടെ കാട്ടു തീ ; ലണ്ടനില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീ പടര്‍ന്നതോടെ അഗ്നിശമന സേനയ്ക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നലെ ; രാത്രിയോടെ ചൂടു കുറഞ്ഞ് മഴയിലേക്ക്
കാലാവസ്ഥാ വ്യതിയാനം ബ്രിട്ടനെ ബാധിച്ചു കഴിഞ്ഞു. താപനില 40 ലെത്തിയതോടെ പല ഭാഗങ്ങളിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീ പിടിച്ചതോടെ അഗ്നിശമന സേന അംഗങ്ങള്‍ക്ക് വിശ്രമമുണ്ടായില്ല. പലയിടത്തും ആളുകളെ ഒഴിപ്പിച്ചു. പല സ്ഥലത്തും കെട്ടിടം തീയില്‍ കത്തി അമര്‍ന്നു. പുക ശ്വസിച്ച് ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എമര്‍ജന്‍സി സഹായം

More »

ട്രസിനെ പ്രധാനമന്ത്രിയാക്കാന്‍ ബോറിസിന്റെ കള്ളക്കളി! ഋഷി സുനാകിനെ പാരവെച്ച് തോല്‍പ്പിക്കാന്‍ പ്രധാനമന്ത്രി; കെമി ബാഡെനോക് മത്സരത്തില്‍ നിന്നും പുറത്ത്; കൂടുതല്‍ എംപിമാരുടെ പിന്തുണ നേടി ഫൈനലില്‍ പ്രവേശിക്കാന്‍ ട്രസും, മോര്‍ഡന്റും പോരടിക്കുന്നു
 ഋഷി സുനാക് രാജിവെച്ചതാണ് ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി പദം നഷ്ടമാകുന്നതിലേക്ക് വഴിയൊരുക്കിയ ശക്തമായ ഘടകം. ഇതുമൂലം സുനാകിനോട് ബോറിസും, സംഘവും അമിതമായ രോഷമാണ് വെച്ചുപുലര്‍ത്തുന്നത്. എംപിമാരുടെ പിന്തുണയില്‍ മുന്നേറുമ്പോഴും മുന്‍ ചാന്‍സലറെ കെണിവെച്ച് വീഴ്ത്താന്‍ ബോറിസിന്റെ ടീം ഇപ്പോഴും കിണഞ്ഞ് പരിശ്രമിക്കുകയാണ്.  അവസാന മൂന്ന് പേരിലേക്ക് ടോറി നേതൃപോരാട്ടം

More »

പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 5% ശമ്പള വര്‍ദ്ധന; നഴ്‌സുമാരുടെ ശരാശരി ശമ്പളം 35,600 പൗണ്ടില്‍ നിന്നും 37,000 പൗണ്ടിലേക്ക്; എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാര്‍; ഡോക്ടര്‍മാര്‍ സമരഭീഷണി മുഴക്കി
 രണ്ട് മില്ല്യണ്‍ വരുന്ന പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും താഴ്ന്ന ശമ്പള വര്‍ദ്ധന ഓഫര്‍ ചെയ്ത മന്ത്രിമാരുടെ നടപടിയില്‍ രോഷം പുകയുന്നു. അധ്യാപകരും, ഡോക്ടര്‍മാരും സമരത്തിന് ഇറങ്ങുമെന്ന ഭീഷണി ആവര്‍ത്തിച്ചിട്ടുണ്ട്.  നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക്

More »

ആരാകും ഋഷി സുനാകിന്റെ എതിരാളി? ഫൈനല്‍ മത്സരത്തിലെ പോരാളിയെ നിശ്ചയിക്കാന്‍ കെല്‍പ്പുള്ള മത്സരാര്‍ത്ഥിയായി കെമി ബാഡെനോക്; ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഋഷി ഇനി 5 വോട്ടുകളുടെ അകലം മാത്രം!
 ബ്രിട്ടന്റെ അടുത്ത പ്രധാനപദത്തിലേക്ക് ആരെത്തും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് അരികിലേക്ക് നീങ്ങുമ്പോള്‍ ഋഷി സുനാകിനെതിരെ രംഗത്തിറങ്ങുന്ന എതിരാളിയെ നിശ്ചയിക്കുന്നത് ഫോട്ടോ ഫിനിഷിലേക്ക്.  മത്സരത്തില്‍ മുന്നിലുള്ള ഋഷി സുനാക് തന്റെ ലീഡ് വര്‍ദ്ധിപ്പിച്ചപ്പോള്‍ അന്തിമ രണ്ടിലേക്ക് എത്താനുള്ള സാധ്യതയുമായി മറ്റ് മൂന്ന് വനിതാ നേതാക്കളാണ് പോരാടുന്നത്. മത്സരം കടുക്കുമ്പോള്‍

More »

ചൂടു കൊണ്ട് പൊറുതി മുട്ടി നാട് ; രാത്രിയില്‍ പോലും താപനില 30 ഡിഗ്രിയില്‍ ; അന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍ ജനജീവിതം സ്തംഭിക്കുന്ന അവസ്ഥ ; ഗതാഗതം പ്രതിസന്ധിയിലായി
പകലും രാത്രിയും ചൂടില്‍ ഉരുകി ജനം. രാത്രി 30 ഡിഗ്രിയില്‍ ചൂടു നിന്നതോടെ ചരിത്രത്തില്‍ ആദ്യമായി രാത്രി ഇത്രയും താപനില റിപ്പോര്‍ട്ട് ചെയ്തത്. സ്പാനിഷ് ഉഷ്ണ തരംഗത്തിന്റെ ഭാഗമായി ഇനിയും ബ്രിട്ടനില്‍ ചൂടു തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ കാലാവസ്ഥ തുടര്‍ന്നാല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. രാത്രി 29 ഡിഗ്രിയായിരുന്നു ലണ്ടനിലെ ചൂട്. സൗത്താംപ്ടണില്‍ 24 ഡിഗ്രിയും ഡോവറില്‍ 21 ഡിഗ്രിയും

More »

യുഎസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കളിച്ച് ഹാരി രാജകുമാരന്റെ യുഎന്‍ പ്രസംഗം; നെല്‍സണ്‍ മണ്ടേല ദിനത്തില്‍ ഭരണഘടനായ അവകാശങ്ങള്‍ തിരിച്ചെടുത്തതും, നുണകളും, ഇല്ലാക്കഥകളും ആയുധമാക്കുന്നതിനും വിമര്‍ശനം; മെഗാന്റെ കൈപിടിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍
 നെല്‍സണ്‍ മണ്ടേല ദിനത്തില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ച് ഹാരി രാജകുമാരന്‍. യുഎസ് രാഷ്ട്രീയത്തിലെ വിവാദ വിഷയങ്ങള്‍ പരാമര്‍ശിച്ച ഹാരി ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ തിരിച്ചെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു.  കഴിഞ്ഞ മാസമാണ് സുപ്രീംകോടതി അബോര്‍ഷന്‍ നിയമങ്ങള്‍ സ്‌റ്റേറ്റുകള്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാനുള്ള അവകാശം കൈമാറിയത്.

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന