ആരാകും ഋഷി സുനാകിന്റെ എതിരാളി? ഫൈനല്‍ മത്സരത്തിലെ പോരാളിയെ നിശ്ചയിക്കാന്‍ കെല്‍പ്പുള്ള മത്സരാര്‍ത്ഥിയായി കെമി ബാഡെനോക്; ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഋഷി ഇനി 5 വോട്ടുകളുടെ അകലം മാത്രം!

ആരാകും ഋഷി സുനാകിന്റെ എതിരാളി? ഫൈനല്‍ മത്സരത്തിലെ പോരാളിയെ നിശ്ചയിക്കാന്‍ കെല്‍പ്പുള്ള മത്സരാര്‍ത്ഥിയായി കെമി ബാഡെനോക്; ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഋഷി ഇനി 5 വോട്ടുകളുടെ അകലം മാത്രം!

ബ്രിട്ടന്റെ അടുത്ത പ്രധാനപദത്തിലേക്ക് ആരെത്തും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് അരികിലേക്ക് നീങ്ങുമ്പോള്‍ ഋഷി സുനാകിനെതിരെ രംഗത്തിറങ്ങുന്ന എതിരാളിയെ നിശ്ചയിക്കുന്നത് ഫോട്ടോ ഫിനിഷിലേക്ക്.


മത്സരത്തില്‍ മുന്നിലുള്ള ഋഷി സുനാക് തന്റെ ലീഡ് വര്‍ദ്ധിപ്പിച്ചപ്പോള്‍ അന്തിമ രണ്ടിലേക്ക് എത്താനുള്ള സാധ്യതയുമായി മറ്റ് മൂന്ന് വനിതാ നേതാക്കളാണ് പോരാടുന്നത്. മത്സരം കടുക്കുമ്പോള്‍ മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ച പെന്നി മോര്‍ഡന്റിന് പിന്തുണ നഷ്ടമാകുകയാണ്.


മോര്‍ഡന്റ്, ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ്, അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന കെമി ബാഡെനോക് എന്നിവരില്‍ ഒരാളാകും സുനാകിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. താന്‍ ഇപ്പോഴും ജയിക്കാന്‍ തന്നെയാണ് പോരാടുന്നതെന്നാണ് ബാഡെനോകിന്റെ പ്രഖ്യാപനം.

കഴിഞ്ഞ ആഴ്ച നടന്ന രണ്ട് ടെലിവിഷന്‍ ചര്‍ച്ചകളിലും മുന്‍ ചാന്‍സലര്‍ ഋഷി സുനാക് ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന്റെ ഫലം വോട്ടിംഗിലും പ്രതിഫലിച്ചു. 14 എംപിമാര്‍ കൂടി പിന്തുണ അറിയിച്ചതോടെ സുനാകിന്റെ ലീഡ് 115 ആയി. മോര്‍ഡന്റിന് ഒരാളുടെ പിന്തുണ കുറഞ്ഞ് 82-ലെത്തി. ട്രസ് 71 പേരിലേക്ക് ലീഡ് ഉയര്‍ത്തിയപ്പോള്‍, ബാഡെനോക്കിന് 58 പേരുടെ പിന്തുണയായി.


മൂന്നാം റൗണ്ടില്‍ 32 ടോറി എംപിമാര്‍ മാത്രം പിന്തുണച്ച ടോം ടുഗെന്‍ഡാറ്റ് മത്സരത്തില്‍ നിന്നും പുറത്തായി. ഇതോടെ യുകെയുടെ ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയെയോ, ആദ്യത്തെ കറുത്ത പ്രധാനമന്ത്രിയെയോ, മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെയോ തെരഞ്ഞെടുക്കുമെന്ന നിലയിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.


ചൊവ്വാഴ്ച രാത്രിയില്‍ നടക്കുന്ന അടുത്ത റൗണ്ട് വോട്ടെടുപ്പില്‍ പരമാവധി എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് മത്സരാര്‍ത്ഥികള്‍. ഇന്ന് മൂന്ന് പേരായി ചുരുങ്ങുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം അവസാന രണ്ടിലേക്ക് തീരുമാനിക്കുന്നത് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ്. പിന്നീട് 150,000 വരുന്ന ടോറി അംഗങ്ങളാണ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുക.



Other News in this category



4malayalees Recommends