പോക്കറ്റ് കീറി പൊതുജനം! ബ്രിട്ടനിലെ ജനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തില്‍; വരുമാനം അതിവേഗത്തില്‍ താഴേക്ക്; ഭക്ഷണം വാങ്ങാന്‍ 500 പൗണ്ട് അധികച്ചെലവ്; കണക്കുകള്‍ ഭീതിപ്പെടുത്തുന്നു

പോക്കറ്റ് കീറി പൊതുജനം! ബ്രിട്ടനിലെ ജനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തില്‍; വരുമാനം അതിവേഗത്തില്‍ താഴേക്ക്; ഭക്ഷണം വാങ്ങാന്‍ 500 പൗണ്ട് അധികച്ചെലവ്; കണക്കുകള്‍ ഭീതിപ്പെടുത്തുന്നു

ബ്രിട്ടനിലെ പൊതുജനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ നിലയില്‍ വരുമാനത്തിന്റെ ഇടിവ് നേരിരുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യ ബില്ലുകള്‍ കുതിച്ചുയരുകയും, വരുമാനം രേഖപ്പെടുത്തിയതില്‍ വെച്ച് അതിവേഗത്തില്‍ ഇടിയുകയുമാണ് ചെയ്യുന്നത്.


പണപ്പെരുപ്പം മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ജോലിക്കാരുടെ വരുമാനം ഫലത്തില്‍ താഴുന്ന അവസ്ഥയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം മാര്‍ച്ചിനും, മേയിനും ഇടയില്‍ ബോണസുകള്‍ ഒഴിവാക്കിയ ശമ്പളത്തില്‍ 2.8 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണിത്.

2001ന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വീഴ്ചയാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ ഭക്ഷ്യ ഷോപ്പിംഗിന് ഈ വര്‍ഷം 500 പൗണ്ടെങ്കിലും അധിക ചെലവ് വരുമെന്നാണ് വിവരം. ജീവിതച്ചെലവുകള്‍ തിരിച്ചുകടിക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണിത്.

പലചരക്ക് സാധനങ്ങള്‍ക്ക് വില 10 ശതമാനത്തിലേറെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. 2008ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം കാണാത്ത നിലയിലേക്ക് പണപ്പെരുപ്പം കയറുമ്പോള്‍ ഭക്ഷ്യവില 20 ശതമാനത്തിലേക്ക് കുതിക്കുമെന്നാണ് റിസേര്‍ച്ച് ഗ്രൂപ്പ് കാണ്ടാര്‍ നല്‍കുന്ന മുന്നറിയിപ്പ്.


ജൂലൈ 10 വരെയുള്ള നാല് ആഴ്ചകളില്‍ പലചരക്ക് സാധനങ്ങളിലെ പണപ്പെരുപ്പം 9.9 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. വാര്‍ഷിക ബില്ലില്‍ 454 പൗണ്ടാണ് ഇത് കൂട്ടിച്ചേര്‍ക്കുന്നത്. ആളുകള്‍ ഇപ്പോള്‍ ആല്‍ഡി, ലിഡില്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഷോപ്പിംഗും ചെയ്യുന്നത്.

Other News in this category



4malayalees Recommends