താപനില ഉയര്‍ന്നതോടെ കാട്ടു തീ ; ലണ്ടനില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീ പടര്‍ന്നതോടെ അഗ്നിശമന സേനയ്ക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നലെ ; രാത്രിയോടെ ചൂടു കുറഞ്ഞ് മഴയിലേക്ക്

താപനില ഉയര്‍ന്നതോടെ കാട്ടു തീ ; ലണ്ടനില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീ പടര്‍ന്നതോടെ അഗ്നിശമന സേനയ്ക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നലെ ; രാത്രിയോടെ ചൂടു കുറഞ്ഞ്  മഴയിലേക്ക്
കാലാവസ്ഥാ വ്യതിയാനം ബ്രിട്ടനെ ബാധിച്ചു കഴിഞ്ഞു. താപനില 40 ലെത്തിയതോടെ പല ഭാഗങ്ങളിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീ പിടിച്ചതോടെ അഗ്നിശമന സേന അംഗങ്ങള്‍ക്ക് വിശ്രമമുണ്ടായില്ല. പലയിടത്തും ആളുകളെ ഒഴിപ്പിച്ചു. പല സ്ഥലത്തും കെട്ടിടം തീയില്‍ കത്തി അമര്‍ന്നു. പുക ശ്വസിച്ച് ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. എമര്‍ജന്‍സി സഹായം തേടി 1600 ലേറെ പേരാണ് ഇന്നലെ വിളിച്ചത്.

വെയില്‍സിലും സ്‌കോട്‌ലന്‍ഡിലും ഉള്‍പ്പെടെ തീ പിടിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ കെട്ടിടങ്ങളിലേക്ക് പടര്‍ന്നതോടെ പല സ്ഥലത്തും ജനം പരിഭ്രാന്തിയിലായി. യോര്‍ക്ക് ഷയറില്‍ കുട്ടികളുടെ നഴ്‌സറി പൂര്‍ണ്ണമായും കത്തി നശിച്ചു. ലണ്ടന്‍, ബക്കസ്, സൗത്ത് യോര്‍ക്ക് ഷയര്‍, ലെസ്റ്റര്‍ ഷെയര്‍ എന്നിവിടങ്ങളിലാണ് തീ പിടിച്ചത്.

Man filmed on fire while trying to escape Spain blaze as UK homes burn in 'hottest  day' on record | Sky News Australia

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. വെയില്‍സില്‍ റെക്കോര്‍ഡ് നിരക്കിലാണ് ചൂടുണ്ടായത്. താപനില ഉയര്‍ന്നപ്പോള്‍ പല ഭാഗത്തും വൈദ്യുതി തടസ്സപ്പെട്ടു. നോര്‍ത്ത് ഈസ്റ്റിലെ 15000 ഓളം വീടുകളില്‍ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷം കറന്റ് പോയി. ചില മോട്ടോര്‍വേകള്‍ അടച്ചിട്ടതോടെ ഗതാഗത പ്രശ്‌നവും ഉയര്‍ന്നു.

Major incident declared across London after 'huge surge' in fires and homes  destroyed on UK's hottest-ever day | UK News | Sky News

ഉണങ്ങിയ ചെടികള്‍ക്ക് തീ പിടിച്ച് അതില്‍ നിന്നാണ് പല സ്ഥലത്തും കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നത്.

ഇതിനിടെ ആശ്വാസമാകുകയാണ് വരും ദിവസങ്ങളിലെ കാലാവസ്ഥ. രാത്രിയോടെ ചൂടു കുറയും. പലഭാഗത്തും മഴ പെയ്യുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. ഇടിമിന്നലും മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.


Other News in this category



4malayalees Recommends