UK News

ഒരു ഫാമിലി മാന്‍ ഇമേജുണ്ടാക്കി ഋഷി സുനാക് ; ഗ്രാന്ഥാമില്‍ എത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം ; പണപ്പെരുപ്പ കാലത്തെ നികുതി ഇളവ് വിഢിത്തമെന്നും ലിസ് ട്രസ്സ് പറയുന്നത് ഉള്‍ക്കൊള്ളാനാകുതില്ലെന്നും വിമര്‍ശനം
താന്‍ ഒരു ഫാമിലി മാന്‍ ആണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ഋഷി സുനാക്. ഗ്രാന്ഥാമില്‍ ശനിയാഴ്ച നടന്ന സമ്മേളനത്തില്‍ ഋഷി പങ്കെടുത്തത് ഭാര്യ അക്ഷിതയ്ക്കും മക്കളായ കൃഷ്ണയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമായിരുന്നു. എതിരാളിയായ ലിസ് ട്രസ്സിന്റെ ആശയങ്ങളെ ഇഴകീറി വിശദീകരിച്ച് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പരിപാടിയ്ക്ക് ശേഷം കുടുംബ ചിത്രം പങ്കുവച്ച ഋഷി സുനാക് തനിക്ക് എല്ലാം കുടുംബമാണെന്നും ഈ പിന്തുണ വലിയ ഊര്‍ജ്ജമാണെന്നും പിന്തുണച്ച ഗ്രന്ഥാം നിവാസികളോട് നന്ദിയുണ്ടെന്നും പോസ്റ്റ് ചെയ്തു. പണപ്പെരുപ്പ കാലത്ത് നികുതി ഇളവ് പ്രായോഗികമല്ല. അതു വലിയ വിഢിത്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഋഷിയുടെ ഭയമാണ് ഇതെല്ലാമെന്നും ലിസ്സ് ട്രസ്സിനെ പിന്തുണക്കുന്ന ട്രഷറി ചീഫ് സെക്രട്ടറി സൈമണ്‍ ക്ലാര്‍ക്ക് വാദിച്ചു.  ബ്രിട്ടന്റെ വലിയ പ്രതിസന്ധി സമ്പദ് വ്യവസ്ഥയുടെ

More »

വീട് അഗ്നി വിഴുങ്ങാതിരിക്കാന്‍ 'സൂപ്പര്‍ ഹീറോയായി' ഒരു കര്‍ഷകന്‍! കാട്ടുതീ പടരുന്നതിനിടെ വിളവ് കൊയ്‌തെടുത്ത് വരമ്പ് തീര്‍ത്തു; കെന്റിലെ കര്‍ഷകന്റെ പ്രവര്‍ത്തനത്തിന് കൈയടി
 പാടത്ത് കാട്ടുതീ പടര്‍ന്നുപിടിക്കുമ്പോള്‍ തന്റെ വീട്ടിലേക്ക് തീപിടിക്കാതെ തടയാന്‍ വിളവ് കൊയ്‌തെടുത്ത് കെന്റിലെ കര്‍ഷകന്‍. കെന്റില്‍ മെയ്ഡ്‌സ്റ്റോണിനും, ആഷ്‌ഫോര്‍ഡിനും ഇടയിലുള്ള ലെന്‍ഹാം ഹീത്തിലെ പാടത്താണ് തീ പടര്‍ന്നുപിടിച്ചത്. 20 ഏക്കറോളം വരുന്ന ഭൂമിയില്‍ അഗ്നി വിഴുങ്ങി.  എം20യിലെ വരിനിന്ന ഡ്രൈവര്‍മാര്‍ക്ക് പോലും കാണാവുന്ന തരത്തിലായിരുന്നു തീപടര്‍ന്നത്.

More »

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ 50,000 നഴ്‌സുമാരുടെയും, 12,000 ഡോക്ടര്‍മാരുടെയും കുറവ്? ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക്‌ഫോഴ്‌സ് പ്രതിസന്ധി; 1 മില്ല്യണ്‍ ജോലിക്കാരുടെ ക്ഷാമം വരുന്നുവെന്ന പ്രവചനവുമായി റിപ്പോര്‍ട്ട്
 ബ്രിട്ടനിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖല ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ക്ക്‌ഫോഴ്‌സ് പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഇംഗ്ലണ്ടിലെ ആശുപത്രികള്‍ 50,00-ലേറെ നഴ്‌സുമാരുടെയും,

More »

1.29 മില്ല്യണ്‍ തൊഴിലവസരങ്ങളുമായി യുകെ സമ്പദ് വ്യവസ്ഥ; 176,000 റെക്കോര്‍ഡ് വേക്കന്‍സികളുമായി ബ്രിട്ടനിലെ പബ്ബുകളും, റെസ്റ്റൊറന്റുകളും പ്രതിസന്ധിയില്‍; പ്രവൃത്തിസമയം കുറച്ച് പിടിച്ചുനിന്ന് സ്ഥാപനങ്ങള്‍
 ബ്രിട്ടനിലെ പബ്ബുകളിലും, റെസ്റ്റൊറന്റുകളിലും റിക്രൂട്ട്‌മെന്റ് പ്രതിസന്ധി. ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ 176,000 ആയി കുതിച്ചുയര്‍ന്നതോടെയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാരമായി ബുദ്ധിമുട്ട് നേരിടുന്നത്. യുകെ സമ്പദ് വ്യവസ്ഥയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1.29 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍

More »

കേറിവാടാ മക്കളെ! ഹാരിയെയും, മെഗാനെയും വേനല്‍ക്കാലം ബ്രിട്ടനില്‍ ചെലവിടാന്‍ ക്ഷണിച്ച് രാജ്ഞി; സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുങ്ങാന്‍ ബാല്‍മൊറാല്‍ വസതിയിലെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
 ബ്രിട്ടീഷ് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് എത്തിയ ഹാരിയെയും, മെഗാനെയും, മക്കളെയും കാര്യമായി പരിഗണിച്ചില്ലെന്ന വാര്‍ത്തയുണ്ടായിരുന്നു. പരിപാടികളുടെ തിരക്കും, ആരോഗ്യ പ്രശ്‌നങ്ങളും മൂലം ബുദ്ധിമുട്ടിലായ രാജ്ഞി ഇതിന് ഒരു പരിഹാരം കാണുകയാണ്.  വേനല്‍ക്കാലത്ത് ബാല്‍മൊറാലിലെ വസതിയില്‍ തനിക്കൊപ്പം സമയം ചെലവിടാന്‍ ഹാരിയെയും, മെഗാനും, കുട്ടികളെയും രാജ്ഞി

More »

പ്രധാനമന്ത്രി കസേര തരൂ, ബ്രിട്ടനെ മുന്നോട്ട് നയിക്കാം! പത്തിന പരിപാടി പ്രഖ്യാപിച്ച് ഋഷി സുനാക്; ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കും, യുകെ ബോര്‍ഡര്‍ സിസ്റ്റം 'ശരിപ്പെടുത്തും'; ബോട്ട് തടയാനുള്ള സുനാകിന്റെ പദ്ധതി മത്സരത്തില്‍ രക്ഷപ്പെടുമോ?
 പ്രധാനമന്ത്രി കസേരയില്‍ എത്തിയാല്‍ 100 ദിന കര്‍മ്മപരിപാടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക്. ചാനല്‍ ക്രോസിംഗ് പ്രതിസന്ധിയെ മുന്‍ഗണനാ വിഷയമായി കരുതി ഇത് നേരിടാന്‍ ആദ്യം 100 ദിനത്തില്‍ തന്നെ നടപടി ഉണ്ടാകുമെന്നും ടോറി നേതൃപോരാട്ടത്തിലുള്ള നേതാവ് വ്യക്തമാക്കി.  യുകെയുടെ അതിര്‍ത്തി നിയന്ത്രണം തിരിച്ചുപിടിക്കാന്‍ 10 ഇന പദ്ധതിയാണ് ടോറി നേതൃസ്ഥാനാര്‍ത്ഥി

More »

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം വീണ്ടും വിശാലമായി! 22 കുട്ടികളുടെ അമ്മയായ സ്യൂ റാഡ്‌ഫോര്‍ഡ് പുതിയ പേരക്കുട്ടിയെ വരവേറ്റു; മക്കള്‍ക്ക് മക്കളുണ്ടായി തുടങ്ങിയിട്ടും 'പ്രസവപരിപാടി' നിര്‍ത്താതെ മുത്തശ്ശി!
 ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം പുതിയ അതിഥിയെ കൂടി വരവേറ്റ് കൂടുതല്‍ വിശാലമായി. 22 മക്കളുടെ അമ്മയായ സ്യൂ റാഡ്‌ഫോര്‍ഡാണ് മകളുടെ കുഞ്ഞിനെ വരവേറ്റത്. ഇവരുടെ മകള്‍ 26-കാരി ഷോള്‍ റാഡ്‌ഫോര്‍ഡാണ് കുഞ്ഞ് മകള്‍ പിറന്ന വാര്‍ത്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.  മകള്‍ പിറന്നുവീണത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നത് പോലെ ഏറ്റവും വലിയ സ്‌നേഹത്തിലേക്കാണെന്ന് ഷോള്‍

More »

ഋഷി സുനാക് ഒരു 'സൈലന്റ് കില്ലര്‍'! ക്യാബിനറ്റില്‍ നിന്നും രാജിവെച്ച് തന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയ മുന്‍ ചാന്‍സലറോട് ഇതിന് ശേഷം മിണ്ടാതെ ബോറിസ് ജോണ്‍സണ്‍; പഴയ കൂട്ടുകാരന്റെ മണ്ഡലത്തില്‍ ഉക്രെയിന്‍ സൈനികരെ കണ്ട് പ്രധാനമന്ത്രി
 ബോറിസ് ജോണ്‍സണ്‍ ഏത് വിധേനയും പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോഴാണ് പെട്ടിയിലെ അവസാന ആണിയടിച്ച് ഋഷി സുനാകും, സാജിദ് ജാവിദും രാജിവെച്ചത്. സുപ്രധാന ക്യാബിനറ്റ് അംഗങ്ങളെ നഷ്ടമായതോടെ കൂട്ടരാജിയ്ക്കാണ് രാജ്യം സാക്ഷിയായത്. ഇതോടെ ബോറിസിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയും, രാജിവെയ്ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.  എന്നാല്‍ തന്നെ വീഴ്ത്തിയ

More »

ചെറുപ്പകാലത്തെ കുറിച്ച് മേഗന്‍ പറഞ്ഞതു പലതും ഭാവനാ സൃഷ്ടി ; കഥകള്‍ മെനയുമ്പോള്‍ വാസ്തവവുമായി ഒരു ബന്ധവുമില്ലാതെ പോയി ; മേഗനെ കുറിച്ചുള്ള പുസ്തകം ചര്‍ച്ചയാകുന്നു
വാര്‍ത്തയിലെന്നും ഇടം പിടിച്ച വ്യക്തിയാണ് മേഗന്‍. ഹാരി രാജകുമാരന്റെ ഭാര്യയായതുമുതല്‍ ഇപ്പോള്‍ വരെ മേഗന്‍ വാര്‍ത്താ താരമാണ്. എന്നാല്‍ പറയുന്നത് പലതും കള്ളമായിരുന്നുവെന്നതാണ് മേഗനെ കുറിച്ചുള്ള പുതിയ പുസ്തകം പറയുന്നത്.  നേരത്തെ മേഗന്‍ തന്റെ മുത്തശ്ശി പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവിന്റെ മുതുമുത്തശ്ശി മള്‍ട്ട സ്വദേശിയായിരുന്നുവെന്നും മേരി എന്നു പേരുള്ള

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന