1.29 മില്ല്യണ്‍ തൊഴിലവസരങ്ങളുമായി യുകെ സമ്പദ് വ്യവസ്ഥ; 176,000 റെക്കോര്‍ഡ് വേക്കന്‍സികളുമായി ബ്രിട്ടനിലെ പബ്ബുകളും, റെസ്റ്റൊറന്റുകളും പ്രതിസന്ധിയില്‍; പ്രവൃത്തിസമയം കുറച്ച് പിടിച്ചുനിന്ന് സ്ഥാപനങ്ങള്‍

1.29 മില്ല്യണ്‍ തൊഴിലവസരങ്ങളുമായി യുകെ സമ്പദ് വ്യവസ്ഥ; 176,000 റെക്കോര്‍ഡ് വേക്കന്‍സികളുമായി ബ്രിട്ടനിലെ പബ്ബുകളും, റെസ്റ്റൊറന്റുകളും പ്രതിസന്ധിയില്‍; പ്രവൃത്തിസമയം കുറച്ച് പിടിച്ചുനിന്ന് സ്ഥാപനങ്ങള്‍

ബ്രിട്ടനിലെ പബ്ബുകളിലും, റെസ്റ്റൊറന്റുകളിലും റിക്രൂട്ട്‌മെന്റ് പ്രതിസന്ധി. ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ 176,000 ആയി കുതിച്ചുയര്‍ന്നതോടെയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാരമായി ബുദ്ധിമുട്ട് നേരിടുന്നത്. യുകെ സമ്പദ് വ്യവസ്ഥയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1.29 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.


ദേശീയ ശരാശരിയില്‍ 13 ശതമാനം തൊഴില്‍ ഒഴിവുകളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണ്. ബീഫീറ്റര്‍, ബ്രൂവേഴ്‌സ് ഫെയര്‍, പ്രീമിയര്‍ ഇന്‍ തുടങ്ങിയവര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ വേതനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. സാധാരണ ദിനങ്ങളില്‍ അടച്ചിട്ടും, പ്രവൃത്തിസമയം ചുരുക്കിയുമാണ് പലരും ജീവനക്കാരുടെ കുറവ് നേരിടുന്നത്.

ബ്രിട്ടന്‍ തിരക്കേറിയ സമ്മര്‍ കാലയളവിലേക്ക് കടക്കുമ്പോള്‍ ഈ കണക്കുകള്‍ ആശങ്കാജനകമാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മേധാവി കെയ്റ്റ് നിക്കോള്‍സ് പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന ലഭിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള കണക്കുകളാണ് കഴിഞ്ഞ മാസത്തോടെ വേക്കന്‍സികള്‍ 174,000-ലേക്ക് ചാടിക്കടന്നതായി വ്യക്തമാക്കിയത്. 2019ല്‍ കോവിഡ് നേരിടുന്നതിന് മുന്‍പുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വേക്കന്‍സികളുടെ കാര്യത്തില്‍ 83 ശതമാനമാണ് വര്‍ദ്ധന.

അതേസമയം അഞ്ചില്‍ നാല് ഹോസ്പിറ്റാലിറ്റി വേദികളും ജീവനക്കാരെ ആകര്‍ഷിക്കാന്‍ ശമ്പളം വര്‍ദ്ധിപ്പിച്ചു. നിലവില്‍ നാഷണല്‍ ലിവിംഗ് വേജ് 9.50 പൗണ്ടാണ്. ഇതിന് മുകളില്‍ മണിക്കൂറിന് വരുമാനം നല്‍കിയാണ് ഹോസ്പിറ്റാലിറ്റി മേഖല ജീവനക്കാരെ പിടിച്ചുനിര്‍ത്തുന്നത്.
Other News in this category



4malayalees Recommends