ഒരു ഫാമിലി മാന്‍ ഇമേജുണ്ടാക്കി ഋഷി സുനാക് ; ഗ്രാന്ഥാമില്‍ എത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം ; പണപ്പെരുപ്പ കാലത്തെ നികുതി ഇളവ് വിഢിത്തമെന്നും ലിസ് ട്രസ്സ് പറയുന്നത് ഉള്‍ക്കൊള്ളാനാകുതില്ലെന്നും വിമര്‍ശനം

ഒരു ഫാമിലി മാന്‍ ഇമേജുണ്ടാക്കി ഋഷി സുനാക് ;  ഗ്രാന്ഥാമില്‍ എത്തിയത് ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം ; പണപ്പെരുപ്പ കാലത്തെ നികുതി ഇളവ് വിഢിത്തമെന്നും ലിസ് ട്രസ്സ് പറയുന്നത് ഉള്‍ക്കൊള്ളാനാകുതില്ലെന്നും വിമര്‍ശനം
താന്‍ ഒരു ഫാമിലി മാന്‍ ആണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ഋഷി സുനാക്. ഗ്രാന്ഥാമില്‍ ശനിയാഴ്ച നടന്ന സമ്മേളനത്തില്‍ ഋഷി പങ്കെടുത്തത് ഭാര്യ അക്ഷിതയ്ക്കും മക്കളായ കൃഷ്ണയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമായിരുന്നു. എതിരാളിയായ ലിസ് ട്രസ്സിന്റെ ആശയങ്ങളെ ഇഴകീറി വിശദീകരിച്ച് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

പരിപാടിയ്ക്ക് ശേഷം കുടുംബ ചിത്രം പങ്കുവച്ച ഋഷി സുനാക് തനിക്ക് എല്ലാം കുടുംബമാണെന്നും ഈ പിന്തുണ വലിയ ഊര്‍ജ്ജമാണെന്നും പിന്തുണച്ച ഗ്രന്ഥാം നിവാസികളോട് നന്ദിയുണ്ടെന്നും പോസ്റ്റ് ചെയ്തു.


പണപ്പെരുപ്പ കാലത്ത് നികുതി ഇളവ് പ്രായോഗികമല്ല. അതു വലിയ വിഢിത്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഋഷിയുടെ ഭയമാണ് ഇതെല്ലാമെന്നും ലിസ്സ് ട്രസ്സിനെ പിന്തുണക്കുന്ന ട്രഷറി ചീഫ് സെക്രട്ടറി സൈമണ്‍ ക്ലാര്‍ക്ക് വാദിച്ചു.

ബ്രിട്ടന്റെ വലിയ പ്രതിസന്ധി സമ്പദ് വ്യവസ്ഥയുടെ നിശ്ചലാവസ്ഥയാണെന്നും അതിനെ നേരിടാന്‍ ഉയര്‍ന്ന നികുതിക്കാവില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക അവസ്ഥ ജനം അറിയണമെന്നും സത്യസന്ധമായി പറയാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണമെന്നും പറയുന്ന ഋഷി കോവിഡ് പ്രതിസന്ധി രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഓര്‍മ്മിപ്പിക്കുന്നു. നികുതി കുറക്കുന്നത് പണപ്പെരുപ്പം പെരുകാന്‍ കാരണമാകുമെന്നും ഋഷി പറഞ്ഞു.

ലിസ് ട്രസ് നല്‍കുന്ന വാഗ്ദാനം പാലിച്ചാല്‍ ഖജനാവിന് 30 ബില്യണ്‍ പൗണ്ടാണ് നഷ്ടമാകുക. വികസന പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ട്രസ്സ് പറഞ്ഞു.പണപ്പെരുപ്പം തടയുന്നതു വരെ നികുതിയിളവ് നല്‍കാനാവില്ലെന്നും ഋഷി പറയുന്നു.

Other News in this category



4malayalees Recommends