വീട് അഗ്നി വിഴുങ്ങാതിരിക്കാന്‍ 'സൂപ്പര്‍ ഹീറോയായി' ഒരു കര്‍ഷകന്‍! കാട്ടുതീ പടരുന്നതിനിടെ വിളവ് കൊയ്‌തെടുത്ത് വരമ്പ് തീര്‍ത്തു; കെന്റിലെ കര്‍ഷകന്റെ പ്രവര്‍ത്തനത്തിന് കൈയടി

വീട് അഗ്നി വിഴുങ്ങാതിരിക്കാന്‍ 'സൂപ്പര്‍ ഹീറോയായി' ഒരു കര്‍ഷകന്‍! കാട്ടുതീ പടരുന്നതിനിടെ വിളവ് കൊയ്‌തെടുത്ത് വരമ്പ് തീര്‍ത്തു; കെന്റിലെ കര്‍ഷകന്റെ പ്രവര്‍ത്തനത്തിന് കൈയടി

പാടത്ത് കാട്ടുതീ പടര്‍ന്നുപിടിക്കുമ്പോള്‍ തന്റെ വീട്ടിലേക്ക് തീപിടിക്കാതെ തടയാന്‍ വിളവ് കൊയ്‌തെടുത്ത് കെന്റിലെ കര്‍ഷകന്‍. കെന്റില്‍ മെയ്ഡ്‌സ്റ്റോണിനും, ആഷ്‌ഫോര്‍ഡിനും ഇടയിലുള്ള ലെന്‍ഹാം ഹീത്തിലെ പാടത്താണ് തീ പടര്‍ന്നുപിടിച്ചത്. 20 ഏക്കറോളം വരുന്ന ഭൂമിയില്‍ അഗ്നി വിഴുങ്ങി.


എം20യിലെ വരിനിന്ന ഡ്രൈവര്‍മാര്‍ക്ക് പോലും കാണാവുന്ന തരത്തിലായിരുന്നു തീപടര്‍ന്നത്. എന്നാല്‍ കാട്ടുതീ പാഞ്ഞടുക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ കര്‍ഷകനായ ബില്‍ അലക്‌സാന്‍ഡര്‍ തയ്യാറായില്ല. തന്റെ ട്രാക്ടര്‍ ഉപയോഗിച്ച് വിളവ് കൊയ്‌തെടുത്ത് തീയ്ക്ക് ചുറ്റുമായി വിടവ് സൃഷ്ടിച്ച ഇദ്ദേഹം വീടുകളിലേക്ക് തീ പടരാതെ കാത്തു.

Firefighters were called to the scene to tackle a huge crop blaze that broke out in a field in Lenham Heath, between Maidstone and Ashford, in Kent just before 3.15pm on Saturday

ഏതാനും വാര അകലെ തീ പടര്‍ന്നുപിടിക്കുമ്പോഴാണ് അലക്‌സാന്‍ഡര്‍ യാതൊരു ഭയവും കൂടാതെ തന്റെ ട്രാക്ടര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുകയും, തീയും ചുറ്റും ഭയാശങ്കകള്‍ സൃഷ്ടിക്കുമ്പോഴാണ് കര്‍ഷകന്റെ ധീരമായി ഇതിനെ നേരിട്ടത്.

തന്റെ നല്ല അയല്‍ക്കാരനായ അലക്‌സാന്‍ഡറുടെ പ്രവൃത്തിയെ കെന്റ് ഫാം ഉടമയായ ആന്‍ഡി ബാര്‍ പ്രശംസിച്ചു. വിളവുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് കൊയ്യുന്ന ചിത്രം ഇദ്ദേഹം ട്വീറ്റ് ചെയ്തു. 90 മിനിറ്റിന് ശേഷമാണ് തീ കെടുത്തിയത്. പ്രദേശവാസികളെ ഈ ഘട്ടത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. എന്തായും തീപിടുത്തത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിട്ടില്ല.
Other News in this category



4malayalees Recommends