ഋഷി സുനാക് ഒരു 'സൈലന്റ് കില്ലര്‍'! ക്യാബിനറ്റില്‍ നിന്നും രാജിവെച്ച് തന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയ മുന്‍ ചാന്‍സലറോട് ഇതിന് ശേഷം മിണ്ടാതെ ബോറിസ് ജോണ്‍സണ്‍; പഴയ കൂട്ടുകാരന്റെ മണ്ഡലത്തില്‍ ഉക്രെയിന്‍ സൈനികരെ കണ്ട് പ്രധാനമന്ത്രി

ഋഷി സുനാക് ഒരു 'സൈലന്റ് കില്ലര്‍'! ക്യാബിനറ്റില്‍ നിന്നും രാജിവെച്ച് തന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയ മുന്‍ ചാന്‍സലറോട് ഇതിന് ശേഷം മിണ്ടാതെ ബോറിസ് ജോണ്‍സണ്‍; പഴയ കൂട്ടുകാരന്റെ മണ്ഡലത്തില്‍ ഉക്രെയിന്‍ സൈനികരെ കണ്ട് പ്രധാനമന്ത്രി

ബോറിസ് ജോണ്‍സണ്‍ ഏത് വിധേനയും പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോഴാണ് പെട്ടിയിലെ അവസാന ആണിയടിച്ച് ഋഷി സുനാകും, സാജിദ് ജാവിദും രാജിവെച്ചത്. സുപ്രധാന ക്യാബിനറ്റ് അംഗങ്ങളെ നഷ്ടമായതോടെ കൂട്ടരാജിയ്ക്കാണ് രാജ്യം സാക്ഷിയായത്. ഇതോടെ ബോറിസിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയും, രാജിവെയ്ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.


എന്നാല്‍ തന്നെ വീഴ്ത്തിയ ഋഷി സുനാകിനോട് ബോറിസ് ജോണ്‍സണ്‍ ഇതിന് ശേഷം സംസാരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. രണ്ട് മുന്‍ കൂട്ടുകാര്‍ തമ്മില്‍ ശീതയുദ്ധം നിലനില്‍ക്കുവെന്നാണ് അടുത്തിടെ കോമണ്‍സില്‍ നിന്നുള്ള സൂചന. വളരെ അടുത്ത് കൂടെ കടന്നുപോയിട്ടും പരസ്പരം നോക്കാനോ, ശ്രദ്ധിക്കാനോ പോലും ഇവര്‍ തയ്യാറായില്ല.

ഇതിനിടെ ബോറിസ് സുനാകിന്റെ മണ്ഡലമായ നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ ബ്രിട്ടീഷ് സൈനിക ബേസില്‍ പരിശീലനം നടത്തുന്ന ഉക്രെയിന്‍ സൈനികരെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ നം.10 പുറത്തുവിട്ടു. ജൂലൈ 5ന് താന്‍ രാജിവെയ്ക്കുമെന്ന് സുനാക് പ്രധാനമന്ത്രിക്ക് എന്തെങ്കിലും സൂചന നല്‍കിയിരുന്നോ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.

രാജിവെയ്ക്കുന്നതിന് മുന്‍പ് സുനാക് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചിരുന്നുവെന്നാണ് വാദം. എന്നാല്‍ ആ ദിവസത്തെ ക്യാബിനറ്റ് യോഗത്തിന് ശേഷം രാജിവെച്ച രണ്ട് നേതാക്കളും പരസ്പരം സംസാരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രചരണത്തിലുള്ള സുനാക് തന്റെ മണ്ഡലത്തിലെത്തിയ ഉക്രെയിന്‍ സൈനികരെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Other News in this category



4malayalees Recommends