UK News

ഉക്രെയിന്‍ കീഴടക്കാന്‍ വ്‌ളാദിമര്‍ പുടിന്‍ 'ഒരിക്കലും' ജയിക്കാന്‍ ഇടയില്ല; റഷ്യന്‍ അധിനിവേശം പൊളിയുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി; തോല്‍പ്പിക്കാന്‍ പ്രതിരോധ വകുപ്പ് കൂടുതല്‍ മിസൈലുകള്‍ എത്തിക്കും
 ഉക്രെയിന്‍ കൈയടക്കാനുള്ള വ്‌ളാദിമര്‍ പുടിന്റെ മോഹം ഇനിയൊരിക്കലും നടക്കാന്‍ ഇടയില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. ഉക്രെയിന് കൂടുതല്‍ സാമ്പത്തിക, സൈനിക പിന്തുണ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കവെയാണ് ബെന്‍ വാലസ് ഇക്കാര്യം വ്യക്തമാക്കിയത്.  റഷ്യയുടെ അധിനിവേശം വഴിതെറ്റിയ അവസ്ഥയിലാണെന്ന് ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കി. പല ഇടങ്ങളിലും ഈ നീക്കങ്ങള്‍ പരാജയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കോപ്പെന്‍ഹേഗനിലെ കോണ്‍ഫറന്‍സില്‍ ഡിഫന്‍സ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.  കഴിഞ്ഞ ആറ് മാസത്തിനിടെ പുടിന്റെ സൈന്യത്തിന് വമ്പിച്ച ആള്‍നാശവും, സൈനിക ഉപകരണങ്ങളുടെ നഷ്ടവും സംഭവിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24-നാണ് റഷ്യന്‍ പ്രസിഡന്റ് സ്‌പെഷ്യല്‍ സൈനിക ഓപ്പറേഷന് തുടക്കം കുറിച്ചത്. 'ഇതുവരെ അവര്‍ പരാജയപ്പെട്ട നിലയിലാണ്. ഇനി ഉക്രെയിന്‍

More »

ബ്രിട്ടനില്‍ വരള്‍ച്ച; വറ്റിവരണ്ട അവസ്ഥ അടുത്ത വര്‍ഷം വരെ നീളുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; താപനില 35 സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ വെള്ളം വാങ്ങിക്കൂട്ടി ജനം; ഔദ്യോഗിക വരള്‍ച്ചാ പ്രഖ്യാപനം വന്നാല്‍ കൂടുതല്‍ ഇടങ്ങളില്‍ ഹോസ്‌പൈപ്പ് വിലക്ക്
 ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഇടങ്ങളും വരള്‍ച്ച നേരിടുന്നതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നു. ഈ വരണ്ടുണങ്ങിയ അവസ്ഥ അടുത്ത വര്‍ഷം വരെ നിലനില്‍ക്കുമെന്നാണ് ആശങ്ക. ഇതോടെ കൂടുതല്‍ ഇടങ്ങളിലേക്ക് ഹോസ്‌പൈപ്പ് നിരോധനങ്ങളും, മറ്റ് നിയന്ത്രണങ്ങളും എത്തിച്ചേരുമെന്നാണ് കരുതുന്നത്. താപനില 35 സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ കരീബിയന്‍ ദ്വീപുകള്‍ക്ക് സമാനമായ ചൂടില്‍ ബ്രിട്ടന്‍

More »

യുകെയില്‍ താപനില ഉയരുന്നു ; ചൂട് 36 ഡിഗ്രി വരെ ഉയര്‍ന്നേക്കും ; കഴിഞ്ഞ മാസം റെക്കോര്‍ഡ് ഭേദിച്ച ചൂടിലേക്ക് എത്തിയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ്
യുകെയില്‍ താപനില ഉയരുന്നു. ചൂട്  36 ഡിഗ്രിവരെ ഉയരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം 40 ഡിഗ്രിവരെ താപനില ഉയര്‍ന്നിരുന്നു.മിക്ക ഭാഗത്തും ചൂട് ജനജീവിതത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിയിലും ചൂട് കാലാവസ്ഥ തുടരും. ഗതാഗത സംവിധാനങ്ങളേയും തൊഴില്‍ മേഖലയിലും ചൂട് ബാധിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിലും ജല

More »

ഒരു മോര്‍ട്ട്‌ഗേജ് 'ഒപ്പിച്ചെടുക്കാന്‍' പെടാപ്പാട്! പുതിയ കസ്റ്റമേഴ്‌സിനെ സ്വീകരിക്കുന്നത് നിര്‍ത്തി ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍; ലാഭകരമായ ഡീലുകള്‍ക്ക് ആവശ്യമേറിയതോടെ ആഴ്ചയില്‍ 3 തവണ നിരക്ക് മാറ്റം; ഡീലുകള്‍ തീരുന്നതിന് മുന്‍പ് കൈക്കലാക്കാന്‍ മത്സരം?
 ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ പുതി ആപ്ലിക്കേഷനുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതോടെ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ വീട് വാങ്ങിയവര്‍ ആയിരക്കണക്കിന് പൗണ്ട് വാര്‍ഷികമായി അധികം നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.  ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന

More »

നടക്കാത്ത കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഭേദം തോല്‍ക്കുന്നതാണ്! ജനങ്ങളെ സോപ്പിടാനില്ലെന്ന് വ്യക്തമാക്കി ഋഷി സുനാക്; എനര്‍ജി ബില്‍ പ്രതിസന്ധിയില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കും; വാറ്റ് കുറച്ച് ആശ്വാസം നല്‍കും; നിലപാടിലുറച്ച് മുന്‍ ചാന്‍സലര്‍
 ജീവിതച്ചെലവുകള്‍ മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഋഷി സുനാക്. താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചേര്‍ന്നാല്‍ ജനങ്ങള്‍ക്ക് അധിക സഹായം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുമെന്നാണ് മുന്‍ ചാന്‍സലറുടെ നിലപാട്.  ടോറി നേതൃപോരാട്ടത്തില്‍ ലിസ് ട്രസിന് എതിരെയാണ് ഋഷി സുനാകിന്റെ മത്സരം. എനര്‍ജി ബില്ലുകളില്‍

More »

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ ഇംഗ്ലണ്ടിലേക്ക് നാടുകടത്തി തുര്‍ക്കി; ലൂട്ടണ്‍ വിമാനത്താവളത്തില്‍ കുപ്രശസ്തമായ 'ഐഎസ് ബീറ്റില്‍സ്' തീവ്രവാദിയെ സ്വീകരിച്ചത് ഭീകരവാദവിരുദ്ധ പോലീസ്; തടവുകാരുടെ തലയറുത്ത ഭീകരന്‍ അറസ്റ്റില്‍
 ഇസ്ലാമിക് സ്‌റ്റേറ്റിന്റെ യുകെ തീവ്രവാദി വിഭാഗമായിരുന്ന ഐഎസ് ബീറ്റില്‍സിലെ അംഗത്തെ ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് തീവ്രവാദവിരുദ്ധ പോലീസ്. ഭീകരവാദ സംഘത്തോടൊപ്പം ചേര്‍ന്ന എയിന്‍ ഡേവിസ് തടവുകാരെ സൂക്ഷിക്കുകയും, പീഡിപ്പിക്കുകയും ചെയ്തതിന് പുറമെ തലയറുക്കുകയും ചെയ്തിരുന്നുവെന്നാണ് കരുതുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള വിമാനത്തിലാണ് 38-കാരനായ ഭീകരന്‍

More »

ജീവിത ചെലവ് ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളെ കൂടി വലയ്‌ക്കേണ്ടെന്ന തീരുമാനം ; സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് 6.3 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍
കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥികളും പ്രതിസന്ധിയിലാണ്. പലിശ നിരക്ക് 6.3 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ 4.5 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി ഉയരേണ്ടിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വായ്പകള്‍ക്ക് പലിശ നിരക്ക് 6.3 ശതമാനമായി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ജീവിത ചെലവ് എല്ലാ മേഖലയേയും ബാധിച്ചു

More »

ഇത് ബ്രിട്ടനോ അതോ ഗള്‍ഫോ? ജനസംഖ്യയില്‍ പകുതി പേരെയും ബാധിക്കുന്ന ഹോസ്‌പൈപ്പ് നിരോധനം വരുന്നു; ചൂടേറുമ്പോള്‍ കടുത്ത നടപടിയിലേക്ക് മൂന്ന് വാട്ടര്‍ കമ്പനികള്‍ കൂടി; മൂന്ന് മാസത്തേക്ക് വരള്‍ച്ചാ സാഹചര്യം; ലെവല്‍ 3 ഹെല്‍ത്ത് അലേര്‍ട്ട്
 ആഴ്ചകള്‍ക്കുള്ളില്‍ യുകെയിലെ പകുതി ജനസംഖ്യയും ഹോസ്‌പൈപ്പ് നിരോധനം നേരിടുമെന്ന് റിപ്പോര്‍ട്ട്. ചില രേഖകള്‍ ചോര്‍ന്നതോടെയാണ് മൂന്ന് വാട്ടര്‍ കമ്പനികള്‍ കൂടി കടുപ്പമേറിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമായത്. വരുന്ന ആഴ്ചകളില്‍ നിരോധനം പ്രഖ്യാപിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനി തെയിംസ് വാട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. 15

More »

ബ്രിട്ടനില്‍ വിന്റര്‍ സ്‌പെഷ്യല്‍ 'പവര്‍കട്ട്' വരുന്നു; ഡീസല്‍ ടാങ്കുകള്‍ നിറച്ചുവെയ്ക്കാന്‍ എന്‍എച്ച്എസിന് നിര്‍ദ്ദേശം; ഷെല്‍ഫുകള്‍ കാലിയാകാതെ നോക്കാന്‍ മുന്നൊരുക്കം വേണമെന്ന് ഭക്ഷ്യമേഖലയ്ക്കും മുന്നറിയിപ്പ്; വിലയേറുന്ന ഗ്യാസിന് ക്ഷാമവും നേരിട്ടാല്‍
 വിന്റര്‍ സീസണില്‍ യുകെയെ കാത്തിരിക്കുന്നത് പവര്‍കട്ടുകള്‍. ജനുവരി മാസത്തില്‍ പവര്‍കട്ടുകള്‍ നടപ്പാക്കിയാല്‍ റെയില്‍വെ ലൈനുകളും, ലൈബ്രറികളും അടച്ചുപൂട്ടേണ്ട സാഹചര്യം നേരിടും. ഈ ഘട്ടത്തില്‍ ഡീസല്‍ ടാങ്കുകള്‍ നിറച്ചുവെയ്ക്കാനാണ് എന്‍എച്ച്എസ് മേധാവികള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. ഷെല്‍ഫുകള്‍ കാലിയാകാതിരിക്കാന്‍ ആവശ്യമായ മുന്നോരുക്കം നടത്താന്‍ ബ്രിട്ടന്റെ

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി