ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ ഇംഗ്ലണ്ടിലേക്ക് നാടുകടത്തി തുര്‍ക്കി; ലൂട്ടണ്‍ വിമാനത്താവളത്തില്‍ കുപ്രശസ്തമായ 'ഐഎസ് ബീറ്റില്‍സ്' തീവ്രവാദിയെ സ്വീകരിച്ചത് ഭീകരവാദവിരുദ്ധ പോലീസ്; തടവുകാരുടെ തലയറുത്ത ഭീകരന്‍ അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ ഇംഗ്ലണ്ടിലേക്ക് നാടുകടത്തി തുര്‍ക്കി; ലൂട്ടണ്‍ വിമാനത്താവളത്തില്‍ കുപ്രശസ്തമായ 'ഐഎസ് ബീറ്റില്‍സ്' തീവ്രവാദിയെ സ്വീകരിച്ചത് ഭീകരവാദവിരുദ്ധ പോലീസ്; തടവുകാരുടെ തലയറുത്ത ഭീകരന്‍ അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ യുകെ തീവ്രവാദി വിഭാഗമായിരുന്ന ഐഎസ് ബീറ്റില്‍സിലെ അംഗത്തെ ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് തീവ്രവാദവിരുദ്ധ പോലീസ്. ഭീകരവാദ സംഘത്തോടൊപ്പം ചേര്‍ന്ന എയിന്‍ ഡേവിസ് തടവുകാരെ സൂക്ഷിക്കുകയും, പീഡിപ്പിക്കുകയും ചെയ്തതിന് പുറമെ തലയറുക്കുകയും ചെയ്തിരുന്നുവെന്നാണ് കരുതുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള വിമാനത്തിലാണ് 38-കാരനായ ഭീകരന്‍ യുകെയിലെത്തിയത്.


ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചതിന് ഏഴര വര്‍ഷത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് തുര്‍ക്കി ഇയാളെ നാടുകടത്തിയത്. ഹാമേര്‍സ്മിത്തില്‍ നിന്നുള്ള ഡേവിസിനെ 'ജിഹാദി പോള്‍' എന്നും വിളിച്ചിരുന്നു. ബ്രിട്ടീഷ് സംസാരഭാഷയുള്ള ഭീകരര്‍ അടങ്ങിയ ഗ്രൂപ്പിനാണ് ബീറ്റില്‍സിന്റെ പേര് നല്‍കിയിരുന്നത്.

ഈ ഗ്രൂപ്പില്‍ മതംമാറിയ നാല് ബ്രിട്ടീഷ് ഭീകരരാണ് ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. ബന്ദികളെ സുരക്ഷിതരാക്കി വെയ്ക്കുന്നതിന്റെ ചുമതല ഇവര്‍ക്കായിരുന്നു. തടവുകാരുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ കുപ്രശസ്തരായി മാറിയത്. 27 പേരെയെങ്കിലും ബീറ്റില്‍സ് ഗ്രൂപ്പ് കൊലപ്പെടുത്തിയെന്നാണ് യുഎസ് കണക്ക്.

Aine Davis travelled to the Middle East to join the extremists in 2013

ബ്രിട്ടനിലെത്തിയ ഡേവിസിനെ മെട്രോപൊളിറ്റന്‍ പോലീസിലെ കൗണ്ടര്‍ ടെററിസം കമ്മാന്‍ഡാണ് അറസ്റ്റ് ചെയ്തത്. തുര്‍ക്കിയില്‍ ഐഎസ് ഭീകരനെന്ന നിലയില്‍ വിചാരണ ചെയ്ത് ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ ഇയാള്‍ക്കെതിരെ യുകെ ഇതേ കുറ്റം ചുമത്താന്‍ കഴിയില്ല. മറ്റ് കുറ്റങ്ങള്‍ ചുമത്താതെ നീക്കങ്ങളും, പ്രവൃത്തികളും വിലക്കുന്ന പ്രത്യേക നടപടികള്‍ കോടതി വഴി ചുമത്താനാണ് പോലീസിന്റെ നീക്കം.

ബ്രിട്ടീഷ് പൗരത്വം നിലനിര്‍ത്തിയതിനാല്‍ ഐഎസില്‍ ചേര്‍ന്നിട്ടും ഡേവിസിനെ യുകെയിലേക്ക് അയയ്ക്കാന്‍ തുര്‍ക്കിക്ക് സാധിച്ചു. എന്നാല്‍ പൗരത്വം റദ്ദാക്കാത്ത ഹോം ഓഫീസ് നടപടി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Other News in this category



4malayalees Recommends