ഒരു മോര്‍ട്ട്‌ഗേജ് 'ഒപ്പിച്ചെടുക്കാന്‍' പെടാപ്പാട്! പുതിയ കസ്റ്റമേഴ്‌സിനെ സ്വീകരിക്കുന്നത് നിര്‍ത്തി ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍; ലാഭകരമായ ഡീലുകള്‍ക്ക് ആവശ്യമേറിയതോടെ ആഴ്ചയില്‍ 3 തവണ നിരക്ക് മാറ്റം; ഡീലുകള്‍ തീരുന്നതിന് മുന്‍പ് കൈക്കലാക്കാന്‍ മത്സരം?

ഒരു മോര്‍ട്ട്‌ഗേജ് 'ഒപ്പിച്ചെടുക്കാന്‍' പെടാപ്പാട്! പുതിയ കസ്റ്റമേഴ്‌സിനെ സ്വീകരിക്കുന്നത് നിര്‍ത്തി ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍; ലാഭകരമായ ഡീലുകള്‍ക്ക് ആവശ്യമേറിയതോടെ ആഴ്ചയില്‍ 3 തവണ നിരക്ക് മാറ്റം; ഡീലുകള്‍ തീരുന്നതിന് മുന്‍പ് കൈക്കലാക്കാന്‍ മത്സരം?

ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ പുതി ആപ്ലിക്കേഷനുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതോടെ ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ വീട് വാങ്ങിയവര്‍ ആയിരക്കണക്കിന് പൗണ്ട് വാര്‍ഷികമായി അധികം നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.


ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരും, ബയേഴ്‌സും ആശങ്കയിലാണ്. ജീവിതച്ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കി ബില്ലുകള്‍ വര്‍ദ്ധിക്കുമ്പോള്‍ വരും വര്‍ങ്ങളില്‍ വീട് വാങ്ങുന്നവരുടെ എണ്ണം കുറയുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ആയിരത്തോളം മോര്‍ട്ട്‌ഗേജ് ഡീലുകളാണ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഡിസംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍പ് തന്നെ ഈ നടപടിക്ക് തുടക്കമായിരുന്നു. ശരാശരി തിരിച്ചടവുകള്‍ 30 വര്‍ഷത്തെ റെക്കോര്‍ഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത്.

ചുരുങ്ങിയത് മൂന്ന് ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാരാണ് പുതിയ മോര്‍ട്ട്‌ഗേജ് ആപ്ലിക്കേഷന്‍ നല്‍കുന്നത് ഈയാഴ്ച നിര്‍ത്തിയത്. ലാഭകരമായ ഡീലുകള്‍ കരസ്ഥമാക്കാന്‍ ബയേഴ്‌സ് മത്സരം ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന അവസ്ഥയിലാണ് നടപടി. അതേസമയം ചില ലെന്‍ഡര്‍മാര്‍ ആഴ്ചയില്‍ മൂന്ന് തവണ വരെ നിലവിലെ നിരക്കുകള്‍ പുതുക്കുന്നതായി മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ വരും മാസങ്ങളില്‍ ഇതിലും അധികരിക്കുന്ന പലിശ നിരക്കുകള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 3% മുതല്‍ 5% വരെയെങ്കിലും ഇത് എത്തിച്ചേരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends