ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം വീണ്ടും വിശാലമായി! 22 കുട്ടികളുടെ അമ്മയായ സ്യൂ റാഡ്‌ഫോര്‍ഡ് പുതിയ പേരക്കുട്ടിയെ വരവേറ്റു; മക്കള്‍ക്ക് മക്കളുണ്ടായി തുടങ്ങിയിട്ടും 'പ്രസവപരിപാടി' നിര്‍ത്താതെ മുത്തശ്ശി!

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം വീണ്ടും വിശാലമായി! 22 കുട്ടികളുടെ അമ്മയായ സ്യൂ റാഡ്‌ഫോര്‍ഡ് പുതിയ പേരക്കുട്ടിയെ വരവേറ്റു; മക്കള്‍ക്ക് മക്കളുണ്ടായി തുടങ്ങിയിട്ടും 'പ്രസവപരിപാടി' നിര്‍ത്താതെ മുത്തശ്ശി!

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം പുതിയ അതിഥിയെ കൂടി വരവേറ്റ് കൂടുതല്‍ വിശാലമായി. 22 മക്കളുടെ അമ്മയായ സ്യൂ റാഡ്‌ഫോര്‍ഡാണ് മകളുടെ കുഞ്ഞിനെ വരവേറ്റത്. ഇവരുടെ മകള്‍ 26-കാരി ഷോള്‍ റാഡ്‌ഫോര്‍ഡാണ് കുഞ്ഞ് മകള്‍ പിറന്ന വാര്‍ത്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.


മകള്‍ പിറന്നുവീണത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നത് പോലെ ഏറ്റവും വലിയ സ്‌നേഹത്തിലേക്കാണെന്ന് ഷോള്‍ കുറിച്ചു. മകള്‍ക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം ചിത്രം സഹിതമാണ് സ്യൂ പങ്കുവെച്ചത്. 22 മക്കളുള്ള സ്യൂ റാഡ്‌ഫോര്‍ഡിന് 10-ലേറെ പേരക്കുട്ടികളുമുണ്ട്.

2012ലാണ് ചാനല്‍ 4 ഡോക്യുമെന്ററി 15 കിഡ്‌സ് & കൗണ്ടിംഗ് എന്ന പരിപാടിയിലൂടെ റാഡ്‌ഫോര്‍ഡ് കുടുംബം ബ്രിട്ടന്റെ ജനശ്രദ്ധ നേടിയത്. ഇതിന് ശേഷം കുടുംബത്തില്‍ ഓരോ കുട്ടി എത്തുമ്പോഴും പുതിയ സീരീസ് സംപ്രേക്ഷണം ചെയ്തു. ഈ വര്‍ഷം മെയില്‍ 22 കുട്ടികള്‍ പിറന്നതിനെ കുറിച്ചായിരുന്നു പരിപാടി.

ഇവരുടെ മൂത്ത കുട്ടിക്ക് 32 വയസ്സുള്ള ഏറ്റവും ഇളയ കുട്ടിക്ക് 2 വയസ്സുമാണ് പ്രായം. 10, 9, 7, 5, 4, 3 വയസ്സുള്ള കുട്ടികളുടെ ഇവര്‍ക്കുണ്ട്. സ്യൂവിനും, കുട്ടികളുടെ പിതാവ് നോയലും ദത്തെടുക്കപ്പെട്ടവരാണ്. മക്കള്‍ക്ക് കുട്ടികള്‍ ഉണ്ടായി തുടങ്ങുമ്പോഴും തങ്ങളുടെ പ്രസവപരിപാടി അവസാനിപ്പിക്കാന്‍ ദമ്പതികള്‍ തയ്യാറായിട്ടില്ല.

ഇത്രയും വലിയ കുടുംബമാണെങ്കിലും ബെനഫിറ്റുകളെ ആശ്രയിക്കാതെ സ്വന്തം പൈ ഷോപ്പില്‍ ജോലി ചെയ്താണ് ഇവര്‍ കുടുംബം നയിക്കുന്നത്. ലോക്ക്ഡൗണില്‍ ബിസിനസ്സ് മെച്ചപ്പെടുകയും ചെയ്തു.
Other News in this category



4malayalees Recommends