ചെറുപ്പകാലത്തെ കുറിച്ച് മേഗന്‍ പറഞ്ഞതു പലതും ഭാവനാ സൃഷ്ടി ; കഥകള്‍ മെനയുമ്പോള്‍ വാസ്തവവുമായി ഒരു ബന്ധവുമില്ലാതെ പോയി ; മേഗനെ കുറിച്ചുള്ള പുസ്തകം ചര്‍ച്ചയാകുന്നു

ചെറുപ്പകാലത്തെ കുറിച്ച് മേഗന്‍ പറഞ്ഞതു പലതും ഭാവനാ സൃഷ്ടി ; കഥകള്‍ മെനയുമ്പോള്‍ വാസ്തവവുമായി ഒരു ബന്ധവുമില്ലാതെ പോയി ; മേഗനെ കുറിച്ചുള്ള പുസ്തകം ചര്‍ച്ചയാകുന്നു
വാര്‍ത്തയിലെന്നും ഇടം പിടിച്ച വ്യക്തിയാണ് മേഗന്‍. ഹാരി രാജകുമാരന്റെ ഭാര്യയായതുമുതല്‍ ഇപ്പോള്‍ വരെ മേഗന്‍ വാര്‍ത്താ താരമാണ്. എന്നാല്‍ പറയുന്നത് പലതും കള്ളമായിരുന്നുവെന്നതാണ് മേഗനെ കുറിച്ചുള്ള പുതിയ പുസ്തകം പറയുന്നത്.

Meghan Markle 'used a charity trip to Rwanda as a backdrop for a fashion shoot' after bringing 'suitcases of clothes' and 'insisting' she could bring a Canadian photographer with her, an explosive biography has claimed today

നേരത്തെ മേഗന്‍ തന്റെ മുത്തശ്ശി പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവിന്റെ മുതുമുത്തശ്ശി മള്‍ട്ട സ്വദേശിയായിരുന്നുവെന്നും മേരി എന്നു പേരുള്ള അവര്‍ ബ്രിട്ടീഷ് സൈനീകനൊപ്പമായിരുന്നുവെന്നും അവര്‍ കുറിച്ചു. പിന്നീട് വിന്‍ഡ്‌സര്‍ പാലസിലെ പാചകക്കാരിയായി മേരി വന്നത്രെ. വല്ലാത്ത ഒരു കഥയായി ഇതുമാറി. എന്നാലിത് വെറും ഭാവനാസൃഷ്ടിയായിയുരന്നു. എഴുത്തുകാരന്‍ ടോം ബോവര്‍ തന്റെ പുസ്തകത്തില്‍ എല്ലാം വിശദീകരിക്കുന്നു. 19ാം നൂറ്റാണ്ടിലെ തോമസ് ബേര്‍ഡ് എന്ന ബ്രിട്ടീഷ് സൈനീകന്‍ മേരിയെ വിവാഹം കഴിച്ചത് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ അവര്‍ക്ക് മാള്‍ട്ടയില്‍ പൂര്‍വികരില്ല. 1860 ല്‍ ഡുബ്ലിനില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം ഇന്ത്യയില്‍ സൈനീക ജോലിക്കായി തോമസ് ബേര്‍ഡ് ഭാര്യ മേരിയുമായി പോയി. അല്‍പ്പകാലം മാള്‍ട്ടയിലും സേവനമനുഷ്ഠിച്ചു. പിന്നീട് മകന്‍ ജനിച്ചതിന് പിന്നാലെ അവര്‍ കാനഡയിലേക്ക് മാറി. മേരി വിന്‍ഡ്‌സര്‍ കാസിലില്‍ അരിവയ്പ്പുകാരിയായിരുന്നുവെന്നതും ടോം ബോവര്‍ നിഷേധിച്ചു. കാനഡയില്‍ താമസിക്കുമ്പോള്‍ തോമസ് ബേര്‍ഡ് മരിച്ചു. തന്റെ റിവഞ്ച് മേഗന്‍, ഹാരി ദി വാര്‍ ബിന്‍വീന്‍ വിന്‍ഡ്‌സേഴ്‌സ് എന്ന പുസ്തകത്തിലാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഇതു മാത്രമല്ല 1992 ല്‍ വംശീയ ലഹള കണ്ടെന്നും തന്നെ ഇപ്പോഴും ആ ദൃശ്യം വേട്ടയാടുന്നുവെന്നും മേഗന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതും ഭാവനയായിരുന്നു. ആഫ്രിക്കന്‍ വംശജനായ റോഡ് നി കിംഗിനെ പൊലീസുകാരന്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട ലഹള ആരംഭിച്ചപ്പോള്‍ തന്നെ പിതാവ് തോമസ് മെര്‍ക്കല്‍ അന്നു പത്തു വയസ്സു മാത്രമുള്ള മേഗനേയും കൊണ്ട് സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു. അന്നു ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്ന മേഗന്റെ അമ്മ അവര്‍ക്കൊപ്പം പോയില്ല. അതിനാല്‍ ലഹള മേഗന്‍ കണ്ടിട്ടില്ലെന്നും ടോം ബോവര്‍ പറഞ്ഞു. കര്‍ഫ്യൂ മാറ്റിയ ശേഷമാണ് മേഗന്‍ തിരിച്ചെത്തിയത്.

കത്തിയമര്‍ന്ന കെട്ടിടങ്ങളില്‍ നിന്നുള്ള ചാരം കാറ്റില്‍ പറന്നു പുല്‍തകിടിയില്‍ വീണപ്പോള്‍ പൂക്കളാണെന്ന് കരുതി പറക്കാന്‍ പോയ മേഗന്റെ കഥ വെറും കള്ളമെന്നാണ് ഇദ്ദേഹം പറയുന്നത്. ലഹള സമയം ഇവര്‍ അമ്മയെ കണ്ടിട്ട് പോലുമില്ലെന്നും ടോം ബോവര്‍ പറയുന്നു.

പുസ്തകം ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

Other News in this category



4malayalees Recommends