കേറിവാടാ മക്കളെ! ഹാരിയെയും, മെഗാനെയും വേനല്‍ക്കാലം ബ്രിട്ടനില്‍ ചെലവിടാന്‍ ക്ഷണിച്ച് രാജ്ഞി; സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുങ്ങാന്‍ ബാല്‍മൊറാല്‍ വസതിയിലെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

കേറിവാടാ മക്കളെ! ഹാരിയെയും, മെഗാനെയും വേനല്‍ക്കാലം ബ്രിട്ടനില്‍ ചെലവിടാന്‍ ക്ഷണിച്ച് രാജ്ഞി; സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുങ്ങാന്‍ ബാല്‍മൊറാല്‍ വസതിയിലെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

ബ്രിട്ടീഷ് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് എത്തിയ ഹാരിയെയും, മെഗാനെയും, മക്കളെയും കാര്യമായി പരിഗണിച്ചില്ലെന്ന വാര്‍ത്തയുണ്ടായിരുന്നു. പരിപാടികളുടെ തിരക്കും, ആരോഗ്യ പ്രശ്‌നങ്ങളും മൂലം ബുദ്ധിമുട്ടിലായ രാജ്ഞി ഇതിന് ഒരു പരിഹാരം കാണുകയാണ്.


വേനല്‍ക്കാലത്ത് ബാല്‍മൊറാലിലെ വസതിയില്‍ തനിക്കൊപ്പം സമയം ചെലവിടാന്‍ ഹാരിയെയും, മെഗാനും, കുട്ടികളെയും രാജ്ഞി ക്ഷണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഹൈലാന്‍ഡ്‌സില്‍ എത്തിച്ചേര്‍ന്ന 96-കാരി പത്താഴ്ചയെങ്കിലും ഇവിടെ താമസിക്കാനാണ് സാധ്യത.

വേനല്‍ക്കാല ഒഴിവുസമയത്ത് ഹാരിയ്ക്കും, കുടുംബത്തിനുമൊപ്പം സമയം ചെലവിടാനാണ് രാജ്ഞി തീരുമാനിച്ചിരിക്കുന്നത്. അതേസമയം മറ്റ് രാജകുടുംബാംഗങ്ങളുടെ സാന്നിധ്യം ഈ ഘട്ടത്തില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. 'ഹാരിയും, മെഗാനും, മക്കളായ ആര്‍ച്ചിയും, ലിലിബെറ്റും ഉള്‍പ്പെടെ എല്ലാ രാജകുടുംബാംഗങ്ങളെയും അതിഥികളായി പ്രതീക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. സസെക്‌സ് ദമ്പതികള്‍ക്കായി അവര്‍ ഒരുങ്ങുകയാണ്', ഒരു ശ്രോതസ്സ് വെളിപ്പെടുത്തി.

2020 സ്പ്രിംഗ് സീസണില്‍ യുകെ വിട്ട 37-കാരനായ ഹാരിയും, 40-കാരി മെഗാനും 2018ന് ശേഷം ഹൈലാന്‍ഡ്‌സില്‍ രാജ്ഞിയെ കണ്ടിട്ടില്ല. പ്ലാറ്റിനം ജൂബിലിയിലും സസെക്‌സ് ദമ്പതികള്‍ പിന്നണിയില്‍ ഒതുങ്ങി. ഇതിന് പകരം ബാല്‍മൊറാലില്‍ രാജ്ഞിക്ക് പേരക്കുട്ടിക്കും, കുടുംബത്തിനും ഒപ്പം ആവശ്യത്തിന് സ്വാതന്ത്ര്യത്തോടെ സമയം ചെലവിടാന്‍ കഴിയും. രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച് ഹാരിയും, ഭാര്യയും യുകെയില്‍ എത്തുമോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Other News in this category



4malayalees Recommends