പ്രധാനമന്ത്രി കസേര തരൂ, ബ്രിട്ടനെ മുന്നോട്ട് നയിക്കാം! പത്തിന പരിപാടി പ്രഖ്യാപിച്ച് ഋഷി സുനാക്; ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കും, യുകെ ബോര്‍ഡര്‍ സിസ്റ്റം 'ശരിപ്പെടുത്തും'; ബോട്ട് തടയാനുള്ള സുനാകിന്റെ പദ്ധതി മത്സരത്തില്‍ രക്ഷപ്പെടുമോ?

പ്രധാനമന്ത്രി കസേര തരൂ, ബ്രിട്ടനെ മുന്നോട്ട് നയിക്കാം! പത്തിന പരിപാടി പ്രഖ്യാപിച്ച് ഋഷി സുനാക്; ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കും, യുകെ ബോര്‍ഡര്‍ സിസ്റ്റം 'ശരിപ്പെടുത്തും'; ബോട്ട് തടയാനുള്ള സുനാകിന്റെ പദ്ധതി മത്സരത്തില്‍ രക്ഷപ്പെടുമോ?

പ്രധാനമന്ത്രി കസേരയില്‍ എത്തിയാല്‍ 100 ദിന കര്‍മ്മപരിപാടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക്. ചാനല്‍ ക്രോസിംഗ് പ്രതിസന്ധിയെ മുന്‍ഗണനാ വിഷയമായി കരുതി ഇത് നേരിടാന്‍ ആദ്യം 100 ദിനത്തില്‍ തന്നെ നടപടി ഉണ്ടാകുമെന്നും ടോറി നേതൃപോരാട്ടത്തിലുള്ള നേതാവ് വ്യക്തമാക്കി.


യുകെയുടെ അതിര്‍ത്തി നിയന്ത്രണം തിരിച്ചുപിടിക്കാന്‍ 10 ഇന പദ്ധതിയാണ് ടോറി നേതൃസ്ഥാനാര്‍ത്ഥി പങ്കുവെച്ചിരിക്കുന്നത്. കുടിയേറ്റ പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് വഴികളില്ലെങ്കില്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും പിന്‍വാങ്ങുന്ന കാര്യവും മുന്‍ ചാന്‍സലര്‍ ഒഴിവാക്കിയിട്ടില്ല.

'ഇത് നിര്‍ത്തണം. ഞാനാണ് പ്രധാനമന്ത്രിയെങ്കില്‍ ഇത് തടയും', സുനാക് വ്യക്തമാക്കി. ചെറിയ ബോട്ടുകളില്‍ കയറി ആളുകള്‍ രാജ്യത്ത് പ്രവേശിക്കുന്നത് കണ്ട് ജനത്തിന് മടുത്തുകഴിഞ്ഞു. അധികൃതര്‍ തടയിടാന്‍ നിസ്സഹായരാണെന്ന് തോന്നിക്കും, സുനാക് പറയുന്നു.

നം.10 പോരാട്ടത്തില്‍ മുന്നിലുള്ള ലിസ് ട്രസിനെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് സുനാക് സുപ്രധാന ഇടപെടല്‍ നടത്തുന്നത്. വരുന്ന ആഴ്ചയില്‍ ടിവി സംവാദങ്ങളും, ഹസ്റ്റിംഗ്‌സുമായി ഇരുസ്ഥാനാര്‍ത്ഥികളും പരസ്പരം പോരാടും. അനധികൃത കുടിയേറ്റം തടയാന്‍ ആവശ്യമായ എന്തും ചെയ്യാമെന്നാണ് സുനാക് വാഗ്ദാനം ചെയ്യുന്നത്.
Other News in this category



4malayalees Recommends