UK News

ചവിട്ടിപ്പുറത്താക്കിയിട്ടും കൈവിടാത്ത വിശ്വാസം? ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റിന് വിശ്വാസ വോട്ടെടുപ്പില്‍ 238ന് എതിരെ 349 വോട്ടുകള്‍ക്ക് വിജയിച്ചു; ഏഴ് ആഴ്ച കൂടി പ്രധാനമന്ത്രി പദത്തില്‍ തുടരും
 ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റിന് വിജയം. 238ന് എതിരെ 349 വോട്ടുകള്‍ നേടിയാണ് വിജയം കരസ്ഥമാക്കിയത്. സെപ്റ്റംബര്‍ 6ന് ബോറിസ് പ്രധാനമന്ത്രി പദം ഒഴിയും. വിശ്വാസ വോട്ടെടുപ്പ് നേടിയതോടെ അടുത്ത കണ്‍സര്‍വേറ്റീവ് നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയുള്ള ഏഴാഴ്ചകള്‍ ബോറിസ് പ്രധാനമന്ത്രി പദത്തില്‍ തുടരും. 111 വോട്ടുകള്‍ക്കാണ് ബോറിസ് ഗവണ്‍മെന്റില്‍ എംപിമാര്‍ വിശ്വാസം രേഖപ്പെടുത്തിയത്.  സെപ്റ്റംബര്‍ 5 വരെ കാത്തിരിക്കാതെ ഉടന്‍ രാജിവെയ്ക്കണമെന്ന ആവശ്യം നിരാകരിച്ച ബോറിസ് തന്റെ കാലയളവ് മികച്ചതാണെന്ന് വാദിക്കാനും ശ്രമിച്ചു. ബ്രക്‌സിറ്റും, ഉക്രെയിന് നല്‍കുന്ന പിന്തുണയും, കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്തതും ഉള്‍പ്പെടെയാണ് തന്റെ പ്രസംഗത്തില്‍ ബോറിസ് ചൂണ്ടിക്കാണിച്ചത്.  ലേബര്‍ പാര്‍ട്ടി അവിശ്വാസ വോട്ടിംഗ് പ്രമേയം

More »

മെഗാനെ ഡേറ്റ് ചെയ്യാന്‍ വട്ടുണ്ടോ? ഡച്ചസുമായി ആദ്യ കൂടിക്കാഴ്ച കഴിഞ്ഞതോടെ ഹാരിയുടെ സുഹൃത്തുക്കള്‍ ചോദിച്ചു; തമാശയും, കുടിയുമായി ഒത്തുകൂടിയപ്പോള്‍ മെഗാന്‍ അതിഥികളെ ചോദ്യം കൊണ്ട് പൊറുതിമുട്ടിച്ചു!
 സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ പല തമാശങ്ങളും പറയും. ഇതിനെ സീരിയസായി കാണാന്‍ നിന്നാല്‍ ഒത്തുചേരല്‍ കുളമാകും. തന്റെ പഴയകാല സുഹൃത്തുക്കളെ ക്ഷണിച്ച കൂടിച്ചേരലില്‍ മെഗാന്‍ മാര്‍ക്കിളിനെ പങ്കെടുപ്പിച്ചതോടെ ഇത് തന്നെയായിരുന്നു ഹാരിയ്ക്ക് ലഭിച്ച ഫലമെന്നാണ് പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തല്‍. രാജകുമാരനുമായി പ്രണയത്തിലായതിന് പിന്നാലെ തന്നെ മെഗാന്‍ 'രാജകുമാരി'

More »

ചൂടില്‍ വെന്ത് ബ്രിട്ടന്‍ ; 41 ഡിഗ്രിയിലേക്ക് ചൂടുയരുമ്പോള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ജനം ; ട്രെയ്ന്‍ സര്‍വ്വീസുകളെ കാര്യമായി ബന്ധിച്ച് കാലാവസ്ഥ
പതിവിലും വ്യത്യസ്തമായി അന്തരീക്ഷ താപനില 41 ല്‍ എത്തിയതോടെ ജനം പൊറുതിമുട്ടുകയാണ്. യുകെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന ചൂടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന തിങ്കളും ചൊവ്വയും കാര്‍ എടുത്തു പുറത്ത് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് എ  എ നിര്‍ദ്ദേശിക്കുന്നു. റോഡ് ചൂടു പിടിക്കുമ്പോള്‍ ടയര്‍ പഞ്ചറാകാന്‍ ഇടയുണ്ടെന്നും അപകട സാധ്യതയുണ്ടെന്നുമാണ്

More »

മിണ്ടാതിരുന്ന ഋഷിയും ഒടുവില്‍ വാളെടുത്തു; ടോറി നേതൃപോരാട്ടത്തില്‍ കൂടുതല്‍ ചോര വീഴുന്നു; നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ലിസ് ട്രസ് സോഷ്യലിസ്റ്റ്; ഇയുവില്‍ തുടരാന്‍ വോട്ട് ചെയ്തതോ, മുന്‍പ് ലിബറല്‍ ഡെമോക്രാറ്റ് ആയിരുന്നതോ പശ്ചാത്തപിക്കുന്ന കാര്യം
 ടോറി നേതൃപോരാട്ടത്തിലുള്ള അഞ്ച് നേതാക്കള്‍ തമ്മിലുള്ള ചാനല്‍ ചര്‍ച്ച വാക്‌പോരായി മാറിയപ്പോള്‍ തെറിച്ചത് 'ചുടുചോര'! ലിസ് ട്രസിനെ 'സോഷ്യലിസ്റ്റ്' എന്ന് വിശേഷിപ്പിച്ചാണ് ഋഷി സുനാക് കടന്നാക്രമണം നടത്തിയത്. നികുതി വെട്ടിക്കുറയ്ക്കുമെന്ന് മാത്രം പറയുന്ന നേതാവ് ഏത് കാര്യത്തിലാണ് കൂടുതല്‍ പശ്ചാത്തപിക്കുന്നതെന്നും സുനാക് ചോദിച്ചു.  യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വോട്ട്

More »

റഷ്യക്ക് സൈന്യത്തിന്റെ 30% നഷ്ടമായി; 50,000 സൈനികര്‍ കൊല്ലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തു; 1700 ടാങ്കുകളും നശിപ്പിച്ചു; വെളിപ്പെടുത്തലുമായി യുകെ ഡീഫന്‍സ് സ്റ്റാഫ് മേധാവി; വിജയപ്രതീക്ഷയില്‍ ഉക്രെയിന്‍?
 ഉക്രെയിനില്‍ യുദ്ധത്തിന് ഇറങ്ങിയ റഷ്യക്ക് കനത്ത ആള്‍നാശവും, ആയുധ നാശവും നേരിടേണ്ടി വന്നതായി യുകെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. 50,000 സൈനികരെങ്കിലും കൊലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പുടിന്റെ 1700 ടാങ്കുകള്‍ നശിപ്പിക്കപ്പെട്ടതായും സായുധ സേനാ മേധാവി അഡ്മിറല്‍ സര്‍ ടോണി റാഡാകിന്‍ പറഞ്ഞു.  വ്‌ളാദിമര്‍ പുടിന്‍ ഇതിനകം തന്നെ ഉക്രെയിന്‍ യുദ്ധം തോറ്റ

More »

പാര്‍ട്ടിക്ക് നാണക്കേടായി ബോറിസ് ഇനി വേണ്ട! പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ എംപി സ്ഥാനവും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ടോറികള്‍; പാര്‍ട്ടിഗേറ്റ് അന്വേഷണം പാര്‍ട്ടിയെ നാണംകെടുത്തുന്നത് നിര്‍ത്താന്‍ ഏക പോംവഴി
 പാര്‍ട്ടിഗേറ്റ് വിവാദം ടോറി പാര്‍ട്ടിക്ക് നാണക്കേടായി മാറിയിരുന്നു. പ്രതിപക്ഷത്തിന് കരുത്തേകുകയും, ജനങ്ങളുടെ രോഷം ഏറ്റുവാങ്ങുകയും ചെയ്ത കുരുത്തക്കേടുകള്‍ അരങ്ങേറിയത് ബോറിസ് ജോണ്‍സന്റെ ചുമതലയിലുള്ള ഡൗണിംഗ് സ്ട്രീറ്റ് നം.10-ലാണ്. ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ പ്രശ്‌നങ്ങള്‍ ബാധിച്ച ബോറിസ് രാജി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി പദത്തിനൊപ്പം, എംപി

More »

ഇറോട്ടിക് ഗെയിം കൈവിട്ടു; ബ്രിട്ടീഷ് എസ്‌റ്റേറ്റ് ഏജന്റ് മരിച്ച നിലയില്‍; പങ്കാളിക്ക് ഗുരുതരമായി പരുക്കേറ്റു; ബ്രിട്ടീഷ് ദമ്പതികള്‍ ലൈംഗിക ഗെയിം പരീക്ഷിച്ചത് ഇറ്റലിയിലെ ഹോട്ടല്‍ മുറിയില്‍; 41-കാരന്‍ മരിച്ച വിവരം പുറത്തുവന്നത് ഭാര്യ സഹായം തേടിയതോടെ
 ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ തേടുന്നവര്‍ നിരവധിയാണ്. ഇതില്‍ അല്‍പ്പം ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് അശ്ലീല ചിത്രങ്ങളും മറ്റ് കണ്ടവരുടെ പുതിയ ഏര്‍പ്പാട്. എന്തായാലും അത്തരം പരീക്ഷണങ്ങള്‍ എപ്പോഴും നല്ല അനുഭവമായി മാറണമെന്ന് നിര്‍ബന്ധമില്ല. എന്നുമാത്രമല്ല ദുരന്തത്തില്‍ ചെന്നുകലാശിക്കുകയും ചെയ്യാം.  ഒരു ബ്രിട്ടീഷ് എസ്‌റ്റേറ്റ് ഏജന്റാണ് ഇത്തരമൊരു സെക്‌സ് ഗെയിം

More »

പിതാവുമായി വെടിനിര്‍ത്തല്‍ വേണം! രാജ്ഞിയും, ചാള്‍സും മെഗാനെ ഉപദേശിച്ചു; ഹാരിയുടെ ഭാര്യ ചെവിക്കൊണ്ടില്ലെന്നത് ചൊടിപ്പിച്ചു; സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം; രാജ്ഞിയെ മെഗാന്‍ കല്ല്യാണത്തിന് പിന്നാലെ വെറുപ്പിച്ചു
 തുടക്കം മുതല്‍ തന്നെ അരിയില്‍ കല്ലുകടിച്ചെന്ന് പഴമക്കാര്‍ പറയും. ഏതാണ്ട് ഈ അവസ്ഥയിലാണ് മെഗാന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് എത്തിപ്പെട്ടതെന്നാണ് പുതിയ വിവരം. പിതാവ് തോമസ് മാര്‍ക്കിളുമായി മകള്‍ മെഗാന്‍ മാര്‍ക്കിളിന് അത്ര സുഖകരമായ ബന്ധമല്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കണമെന്ന് രാജ്ഞിയും, ചാള്‍സും മരുമകളെ ഉപദേശിച്ചെങ്കിലും മെഗാന്‍ ചെവിക്കൊണ്ടില്ലെന്നാണ്

More »

സ്‌കൂളില്‍ അധ്യാപകന്‍, ഓണ്‍ലൈനില്‍ സെക്‌സ് കച്ചവടം; അധ്യാപകനെ ക്ലാസ്മുറിയില്‍ നിന്നും വിലക്കി അച്ചടക്ക സമിതി; ലൈംഗിക സേവനങ്ങള്‍ നേരിട്ടും, അശ്ലീല ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്‌തെന്ന് കുറ്റസമ്മതം
 ഓണ്‍ലൈനിലൂടെ ലൈംഗിക സേവനങ്ങള്‍ നല്‍കുകയും, അടിവസ്ത്രത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത പ്രൈമറി സ്‌കൂള്‍ അധ്യാപകന് ക്ലാസ്‌റൂമില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി. കോണ്‍വാള്‍, ന്യൂക്വേയിലെ സെന്റ് കൊളംബ് മൈനര്‍ അക്കാഡമിയില്‍ അധ്യാപകനായിരുന്ന 31-കാരന്‍ തോമസ് ഹീയെലിനെയാണ് ടീച്ചിംഗ് റെഗുലേഷന്‍ ഏജന്‍സി അടച്ചടക്ക നടപടിക്ക് വിധേയമാക്കിയത്.  2020 ഫെബ്രുവരി

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന