മെഗാനെ ഡേറ്റ് ചെയ്യാന്‍ വട്ടുണ്ടോ? ഡച്ചസുമായി ആദ്യ കൂടിക്കാഴ്ച കഴിഞ്ഞതോടെ ഹാരിയുടെ സുഹൃത്തുക്കള്‍ ചോദിച്ചു; തമാശയും, കുടിയുമായി ഒത്തുകൂടിയപ്പോള്‍ മെഗാന്‍ അതിഥികളെ ചോദ്യം കൊണ്ട് പൊറുതിമുട്ടിച്ചു!

മെഗാനെ ഡേറ്റ് ചെയ്യാന്‍ വട്ടുണ്ടോ? ഡച്ചസുമായി ആദ്യ കൂടിക്കാഴ്ച കഴിഞ്ഞതോടെ ഹാരിയുടെ സുഹൃത്തുക്കള്‍ ചോദിച്ചു; തമാശയും, കുടിയുമായി ഒത്തുകൂടിയപ്പോള്‍ മെഗാന്‍ അതിഥികളെ ചോദ്യം കൊണ്ട് പൊറുതിമുട്ടിച്ചു!

സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ പല തമാശങ്ങളും പറയും. ഇതിനെ സീരിയസായി കാണാന്‍ നിന്നാല്‍ ഒത്തുചേരല്‍ കുളമാകും. തന്റെ പഴയകാല സുഹൃത്തുക്കളെ ക്ഷണിച്ച കൂടിച്ചേരലില്‍ മെഗാന്‍ മാര്‍ക്കിളിനെ പങ്കെടുപ്പിച്ചതോടെ ഇത് തന്നെയായിരുന്നു ഹാരിയ്ക്ക് ലഭിച്ച ഫലമെന്നാണ് പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തല്‍.


രാജകുമാരനുമായി പ്രണയത്തിലായതിന് പിന്നാലെ തന്നെ മെഗാന്‍ 'രാജകുമാരി' സ്റ്റൈലിലേക്ക് മാറിയെന്നും, ഹാരിയുടെ സുഹൃത്തുക്കളോട് അടുപ്പം കാണിക്കാന്‍ യാതൊരു ശ്രമം നടത്താതിരിക്കുകയും, ഇവരുടെ തമാശകളുടെ പേരില്‍ തര്‍ക്കിക്കാന്‍ തുനിയുകയും ചെയ്‌തെന്നാണ് ബുക്ക് അവകാശപ്പെടുന്നത്.

റിവെഞ്ച്: മെഗാന്‍, ഹാരി & ദി വാര്‍ ബിട്വീന്‍ ദി വിന്‍ഡ്‌സേഴ്‌സ് എന്ന പുസ്തകത്തിലാണ് ബയോഗ്രാഫര്‍ ടോം ബോര്‍ 2016ല്‍ സാന്‍ഡിഗ്രാമില്‍ നടന്ന ഷൂട്ടിംഗ് വീക്കെന്‍ഡിലെ സംഭവങ്ങള്‍ വിവരിച്ചത്. മെഗാന്‍, ഹാരി ബന്ധം പരസ്യമായതിന് ശേഷമാണ് ഹാരി പഴയ സ്‌കൂളായ എറ്റണിലെ 16 സുഹൃത്തുക്കളെ ഒത്തുകൂടാന്‍ ക്ഷണിച്ചത്. ഇവരുടെ ഭാര്യമാരും, കാമുകിമാരും ഒപ്പമുണ്ടായിരുന്നു.


'മറ്റ് ഷൂട്ടിംഗ് വീക്കെന്‍ഡുകള്‍ പോലെ തമാശകളും, മദ്യപാനവും ഒക്കെയാണ് ഹാരി പ്രതീക്ഷിച്ചത്. എന്നാല്‍ മെഗാന്റെ പ്രതികരണം രാജകുമാരന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായി. സെക്‌സിസവും, ഫെമിനിസവും, ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ കുറിച്ചുമൊക്കെയുള്ള തമാശകള്‍ വന്നപ്പോള്‍ മെഗാന്‍ യാതൊരു മടിയും കൂടാതെ അതിഥികളെ വെല്ലുവിളിച്ചു', ബോവര്‍ എഴുതുന്നു.

'മെഗാന്റെ നിലപാടിന് വിരുദ്ധമായ എന്ത് പറഞ്ഞാലും ഇവര്‍ രോഷം പ്രകടിപ്പിക്കുന്ന അവസ്ഥയായിരുന്നു. പാര്‍ട്ടി മെഗാന്‍ കാരണം നശിപ്പിച്ചെന്ന് സുഹൃത്തുക്കള്‍ പരസ്പരം സംസാരിച്ചപ്പോള്‍ ധാരണയായി. മെഗാന് യാതൊരു നര്‍മ്മബോധമില്ലെന്നും ഇവര്‍ പറഞ്ഞു. ഹാരിയ്ക്ക് വട്ടാണോ എന്നാണ് ഒരാള്‍ ചോദിച്ചത്', പുസ്തകം പറയുന്നു.

Other News in this category



4malayalees Recommends