റഷ്യക്ക് സൈന്യത്തിന്റെ 30% നഷ്ടമായി; 50,000 സൈനികര്‍ കൊല്ലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തു; 1700 ടാങ്കുകളും നശിപ്പിച്ചു; വെളിപ്പെടുത്തലുമായി യുകെ ഡീഫന്‍സ് സ്റ്റാഫ് മേധാവി; വിജയപ്രതീക്ഷയില്‍ ഉക്രെയിന്‍?

റഷ്യക്ക് സൈന്യത്തിന്റെ 30% നഷ്ടമായി; 50,000 സൈനികര്‍ കൊല്ലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തു; 1700 ടാങ്കുകളും നശിപ്പിച്ചു; വെളിപ്പെടുത്തലുമായി യുകെ ഡീഫന്‍സ് സ്റ്റാഫ് മേധാവി; വിജയപ്രതീക്ഷയില്‍ ഉക്രെയിന്‍?

ഉക്രെയിനില്‍ യുദ്ധത്തിന് ഇറങ്ങിയ റഷ്യക്ക് കനത്ത ആള്‍നാശവും, ആയുധ നാശവും നേരിടേണ്ടി വന്നതായി യുകെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. 50,000 സൈനികരെങ്കിലും കൊലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പുടിന്റെ 1700 ടാങ്കുകള്‍ നശിപ്പിക്കപ്പെട്ടതായും സായുധ സേനാ മേധാവി അഡ്മിറല്‍ സര്‍ ടോണി റാഡാകിന്‍ പറഞ്ഞു.


വ്‌ളാദിമര്‍ പുടിന്‍ ഇതിനകം തന്നെ ഉക്രെയിന്‍ യുദ്ധം തോറ്റ അവസ്ഥയാണെന്ന് അഡ്മിറല്‍ റാഡാകിന്‍ അഭിപ്രായപ്പെട്ടു. ഏകദേശം 4000 സായുധ സൈനിക വാഹനങ്ങളാണ് റഷ്യക്ക് നഷ്ടമായിരിക്കുന്നത്. ഉക്രെയിന്‍ തങ്ങള്‍ക്ക് നഷ്ടമായ മുഴുവന്‍ അതിര്‍ത്തിയും തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണെന്നും അഡ്മിറല്‍ ബിബിസി വണ്‍ സണ്‍ഡേ മോണിംഗ് പ്രോഗ്രാമില്‍ വ്യക്തമാക്കി.

പുടിന്‍ വധിക്കപ്പെടാന്‍ ഇടയുണ്ടെന്ന അഭ്യൂഹങ്ങള്‍ ആഗ്രഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡോണ്‍ബാസ് മേഖല ഇക്രെയിന്‍ 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന അതിര്‍ത്തിയാണ്, ഇവിടെ റഷ്യ എത്തിയിട്ട് 150 ദിവസങ്ങളായി. എന്നിട്ടും ഈ മേഖല കൈക്കലാക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടില്ല. ഉക്രെയിന്‍ സായുധ സേന കാഴ്ചവെയ്ക്കുന്ന ധൈര്യവും, നിശ്ചയദാര്‍ഢ്യവുമാണ് ഇതിന് തടയിടുന്നത്', അഡ്മിറല്‍ വ്യക്തമാക്കി.

30 ശതമാനം കരസൈന്യത്തെ നഷ്ടമായി ബുദ്ധിമുട്ടുന്ന റഷ്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഉക്രെയിന്‍ സൈന്യമെന്ന് യുകെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പറയുന്നു. സൈനികരെയും, ടാങ്കുകളും, സായുധ വാഹനങ്ങളും നഷ്ടമായാലും യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി റഷ്യ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends