ചവിട്ടിപ്പുറത്താക്കിയിട്ടും കൈവിടാത്ത വിശ്വാസം? ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റിന് വിശ്വാസ വോട്ടെടുപ്പില്‍ 238ന് എതിരെ 349 വോട്ടുകള്‍ക്ക് വിജയിച്ചു; ഏഴ് ആഴ്ച കൂടി പ്രധാനമന്ത്രി പദത്തില്‍ തുടരും

ചവിട്ടിപ്പുറത്താക്കിയിട്ടും കൈവിടാത്ത വിശ്വാസം? ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റിന് വിശ്വാസ വോട്ടെടുപ്പില്‍ 238ന് എതിരെ 349 വോട്ടുകള്‍ക്ക് വിജയിച്ചു; ഏഴ് ആഴ്ച കൂടി പ്രധാനമന്ത്രി പദത്തില്‍ തുടരും

ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റിന് വിജയം. 238ന് എതിരെ 349 വോട്ടുകള്‍ നേടിയാണ് വിജയം കരസ്ഥമാക്കിയത്. സെപ്റ്റംബര്‍ 6ന് ബോറിസ് പ്രധാനമന്ത്രി പദം ഒഴിയും.


വിശ്വാസ വോട്ടെടുപ്പ് നേടിയതോടെ അടുത്ത കണ്‍സര്‍വേറ്റീവ് നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയുള്ള ഏഴാഴ്ചകള്‍ ബോറിസ് പ്രധാനമന്ത്രി പദത്തില്‍ തുടരും. 111 വോട്ടുകള്‍ക്കാണ് ബോറിസ് ഗവണ്‍മെന്റില്‍ എംപിമാര്‍ വിശ്വാസം രേഖപ്പെടുത്തിയത്.

സെപ്റ്റംബര്‍ 5 വരെ കാത്തിരിക്കാതെ ഉടന്‍ രാജിവെയ്ക്കണമെന്ന ആവശ്യം നിരാകരിച്ച ബോറിസ് തന്റെ കാലയളവ് മികച്ചതാണെന്ന് വാദിക്കാനും ശ്രമിച്ചു. ബ്രക്‌സിറ്റും, ഉക്രെയിന് നല്‍കുന്ന പിന്തുണയും, കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്തതും ഉള്‍പ്പെടെയാണ് തന്റെ പ്രസംഗത്തില്‍ ബോറിസ് ചൂണ്ടിക്കാണിച്ചത്.

ലേബര്‍ പാര്‍ട്ടി അവിശ്വാസ വോട്ടിംഗ് പ്രമേയം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതിന് ഇടയിലാണ് ബോറിസ് ജോണ്‍സണ്‍ വിശ്വാസ പ്രമേയം മേശപ്പുറത്ത് വെച്ചത്. പാര്‍ട്ടിയിലെ ഉള്‍പ്പോരിനിടെ ബോറിസിന് ഇപ്പോഴും ഭൂരിപക്ഷം ഉണ്ടോയെന്ന് കണ്ടെത്തി അട്ടിമറി നടത്താനായി ലേബറിന്റെ മോഹം.

എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ നീക്കം ഡൗണിംഗ് സ്ട്രീറ്റ് അംഗീകരിച്ചില്ല. തോല്‍ക്കുമെന്ന ഭയത്തിലാണ് ഇതെന്ന് ലേബര്‍ തിരിച്ചടിച്ചിരുന്നു. നുണ പറഞ്ഞെന്നും, നിയമങ്ങള്‍ ലംഘിച്ചെന്നും ആരോപണം ഉയര്‍ന്നതോടെയാണ് ബോറിസിന്റെ സേവനം മതിയാക്കണമെന്ന് പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടത്.

താന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും പിന്‍വാങ്ങുന്നതിന് ബ്രക്‌സിറ്റിന്റെ അവസാനം എന്നൊരു അര്‍ദ്ധമില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ചില ആളുകള്‍ ലേബര്‍ പറയുന്നത് കേട്ട് വിശ്വസിക്കുകയാണ്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതോടെ ഇവരുടെ പിന്നില്‍ അണിനിരക്കാനും, രാജ്യത്തെ ഡബിള്‍ എഞ്ചിനില്‍ മുന്നോട്ട് നയിക്കാനും ബോറിസ് ആഹ്വാനം ചെയ്തു.

Other News in this category



4malayalees Recommends