പിതാവുമായി വെടിനിര്‍ത്തല്‍ വേണം! രാജ്ഞിയും, ചാള്‍സും മെഗാനെ ഉപദേശിച്ചു; ഹാരിയുടെ ഭാര്യ ചെവിക്കൊണ്ടില്ലെന്നത് ചൊടിപ്പിച്ചു; സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം; രാജ്ഞിയെ മെഗാന്‍ കല്ല്യാണത്തിന് പിന്നാലെ വെറുപ്പിച്ചു

പിതാവുമായി വെടിനിര്‍ത്തല്‍ വേണം! രാജ്ഞിയും, ചാള്‍സും മെഗാനെ ഉപദേശിച്ചു; ഹാരിയുടെ ഭാര്യ ചെവിക്കൊണ്ടില്ലെന്നത് ചൊടിപ്പിച്ചു; സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം; രാജ്ഞിയെ മെഗാന്‍ കല്ല്യാണത്തിന് പിന്നാലെ വെറുപ്പിച്ചു

തുടക്കം മുതല്‍ തന്നെ അരിയില്‍ കല്ലുകടിച്ചെന്ന് പഴമക്കാര്‍ പറയും. ഏതാണ്ട് ഈ അവസ്ഥയിലാണ് മെഗാന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് എത്തിപ്പെട്ടതെന്നാണ് പുതിയ വിവരം. പിതാവ് തോമസ് മാര്‍ക്കിളുമായി മകള്‍ മെഗാന്‍ മാര്‍ക്കിളിന് അത്ര സുഖകരമായ ബന്ധമല്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കണമെന്ന് രാജ്ഞിയും, ചാള്‍സും മരുമകളെ ഉപദേശിച്ചെങ്കിലും മെഗാന്‍ ചെവിക്കൊണ്ടില്ലെന്നാണ് പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തല്‍.


പിതാവ് തോമസുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും മെഗാന്‍ ഇതിന് തയ്യാറാകാതെ വന്നത് രാജ്ഞിയെയും, ചാള്‍സ് രാജകുമാരനെയും ചൊടിപ്പിച്ചെന്നാണ് 'റിവഞ്ച്: മെഗാന്‍, ഹാരി & ദി വാര്‍ ബിട്വീന്‍ ദി വിന്‍ഡ്‌സേഴ്‌സ്' എന്ന പുസ്തകത്തില്‍ ടോം ബോവര്‍ എഴുതിയിരിക്കുന്നത്.

2018 മെയില്‍ ഹാരി, മെഗാന്‍ വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് പിതാവുമായി അടുക്കാന്‍ മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ കോണ്‍ഫറന്‍സ് കോളില്‍ സംസാരിക്കവെ പ്രോത്സാഹിപ്പിച്ചത്. പാപ്പരാസി ഫോട്ടോകള്‍ക്ക് മുന്നില്‍ അഭിനയിച്ചത് പുറത്തുവന്നതോടെ നാണക്കേട് മൂലമാണ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് 77-കാരനായ തോമസ് പിന്നീട് വെളിപ്പെടുത്തിയത്.

പിതാവിന് ഹൃദയാഘാതം മൂലം നേരിട്ട അനാരോഗ്യമാണ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതെന്നാണ് മെഗാന്റെ നിലപാട്. മെക്‌സിക്കോയിലെ വീട്ടിലേക്ക് പറന്ന് പിതാവുമായി രമ്യതയിലാകാന്‍ മെഗാന്‍ തയ്യാറാകാതിരുന്നത് ചാള്‍സിനെയും, രാജ്ഞിയെയും രോഷത്തിലാക്കിയിരുന്നുവെന്ന് ബയോഗ്രാഫര്‍ ബോവര്‍ എഴുതുന്നു.

തോമസ് മാര്‍ക്കിള്‍ 2018 ജൂലൈയോടെ രാജകുടുംബത്തിന് എതിരെ വിവിധ ചാനലുകളില്‍ നടത്തിയ വിമര്‍ശനങ്ങള്‍ കേട്ട് ചാള്‍സിനും മടുത്തിരുന്നു. മെഗാന്‍ പിതാവിനെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ നിര്‍ത്തിക്കൂടെയെന്ന് ചാള്‍സ് ഹാരിയോട് ചോദിച്ചു. എന്നാല്‍ ഹാരി നല്‍കിയ ന്യായീകരണങ്ങള്‍ ചാള്‍സിന് മനസ്സിലാക്കാന്‍ കഴിയാത്തതായിരുന്നു, പുസ്തകം പറയുന്നു.

രാജ്ഞിയും മെഗാനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇത് രാജകുടുംബത്തിന് കൂടുതല്‍ നാണക്കേട് സൃഷ്ടിക്കാനാണ് സാധ്യതയെന്ന് പറഞ്ഞ് മെഗാന്‍ ഇക്കാര്യം ഒഴിവാക്കി. ഇതിലും രണ്ട് മുതിര്‍ന്ന അംഗങ്ങളും അസന്തുഷ്ടരായിരുന്നു. എന്തായാലും ഈ അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ഹാരിയും, മെഗാനും രണ്ട് വര്‍ഷത്തിനുള്ളില്‍ സീനിയര്‍ അംഗങ്ങളെന്ന പദവി ഉപേക്ഷിച്ചു.
Other News in this category



4malayalees Recommends