മിണ്ടാതിരുന്ന ഋഷിയും ഒടുവില്‍ വാളെടുത്തു; ടോറി നേതൃപോരാട്ടത്തില്‍ കൂടുതല്‍ ചോര വീഴുന്നു; നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ലിസ് ട്രസ് സോഷ്യലിസ്റ്റ്; ഇയുവില്‍ തുടരാന്‍ വോട്ട് ചെയ്തതോ, മുന്‍പ് ലിബറല്‍ ഡെമോക്രാറ്റ് ആയിരുന്നതോ പശ്ചാത്തപിക്കുന്ന കാര്യം

മിണ്ടാതിരുന്ന ഋഷിയും ഒടുവില്‍ വാളെടുത്തു; ടോറി നേതൃപോരാട്ടത്തില്‍ കൂടുതല്‍ ചോര വീഴുന്നു; നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ലിസ് ട്രസ് സോഷ്യലിസ്റ്റ്; ഇയുവില്‍ തുടരാന്‍ വോട്ട് ചെയ്തതോ, മുന്‍പ് ലിബറല്‍ ഡെമോക്രാറ്റ് ആയിരുന്നതോ പശ്ചാത്തപിക്കുന്ന കാര്യം

ടോറി നേതൃപോരാട്ടത്തിലുള്ള അഞ്ച് നേതാക്കള്‍ തമ്മിലുള്ള ചാനല്‍ ചര്‍ച്ച വാക്‌പോരായി മാറിയപ്പോള്‍ തെറിച്ചത് 'ചുടുചോര'! ലിസ് ട്രസിനെ 'സോഷ്യലിസ്റ്റ്' എന്ന് വിശേഷിപ്പിച്ചാണ് ഋഷി സുനാക് കടന്നാക്രമണം നടത്തിയത്. നികുതി വെട്ടിക്കുറയ്ക്കുമെന്ന് മാത്രം പറയുന്ന നേതാവ് ഏത് കാര്യത്തിലാണ് കൂടുതല്‍ പശ്ചാത്തപിക്കുന്നതെന്നും സുനാക് ചോദിച്ചു.


യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വോട്ട് ചെയ്തതാണോ, മുന്‍പ് ലിബറല്‍ ഡെമോക്രാറ്റ് ആയിരുന്നതാണോ കൂടുതല്‍ പശ്ചാത്തപിക്കുന്ന കാര്യമെന്നാണ് മുന്‍ ചാന്‍സലര്‍ ലിസ് ട്രസിനോട് ചോദിച്ചത്. ഐടിവിയില്‍ നടന്ന രണ്ടാമത്തെ ടെലിവിഷന്‍ ഷോയില്‍ മറ്റ് സ്ഥാനാര്‍ത്ഥികളായ പെന്നി മോര്‍ഡന്റ്, കെമി ബാഡെനോക്, ടോം ടുഗെന്‍ഡാറ്റ് എന്നിവരുമായും ഏറ്റുമുട്ടല്‍ അരങ്ങേറി.

സുനാകിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പതിവ് കാര്യം മാത്രമാണെന്നും, 70 വര്‍ഷത്തിനിടെ ഉയര്‍ന്ന നികുതി ഭാരവുമായി വളര്‍ച്ചയെ ശ്വാസം മുട്ടിക്കുന്നതുമാണെന്ന് ട്രസ് കുറ്റപ്പെടുത്തി. നികുതി വര്‍ദ്ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധിയെ പരിപോഷിപ്പിക്കുകയാണ് മുന്‍ ചാന്‍സലറെന്നും, കമ്പനികളുടെ നിക്ഷേപം തടയുന്നുവെന്നും ഫോറിന്‍ സെക്രട്ടറി കുറ്റപ്പെടുത്തി.

ഇതോടെയാണ് അതുവരെ കടന്നാക്രമണം നടത്താതിരുന്ന സുനാക് വാളോങ്ങിയത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം കാണുന്ന മഹാമാരിയെ രാജ്യം കടന്നുവെന്നും, ഇതിന് വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം തിരിച്ചടിച്ചു. 'ഇവിടെ നിന്ന് ഞാന്‍ നികുതി കുറയ്ക്കാം, ആ ടാക്‌സ്, ഈ ടാക്‌സ് എന്നൊക്കെ പറയാം. എന്നാല്‍ ഇതിന് സാധിക്കില്ല. ഉയര്‍ന്ന പണപ്പെരുപ്പം, ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍, ഇല്ലാതായ സേവിംഗ്‌സ്, ഈ വിഷയങ്ങള്‍ക്ക് വില നല്‍കണം. ഒന്നുമില്ലാതെ പറയുന്ന വാഗ്ദാനങ്ങള്‍ കണ്‍സര്‍വേറ്റീവല്ല, സോഷ്യലിസമാണ്', സുനാക് ആഞ്ഞടിച്ചു.

ദൈനംദിന ചെലവുകള്‍ക്ക് കടമെടുക്കുന്നത് തടയുന്ന നിയമം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച പെന്നി മോര്‍ഡന്റിനെയും മുന്‍ ചാന്‍സലര്‍ എടുത്തിട്ട് അലക്കി. 'ജെറമി കോര്‍ബിന്‍ പോലും അത്രയൊക്കെ പോകാന്‍ നിര്‍ദ്ദേശിക്കില്ല', സുനാക് വിമര്‍ശിച്ചു.
Other News in this category



4malayalees Recommends