ചൂടില്‍ വെന്ത് ബ്രിട്ടന്‍ ; 41 ഡിഗ്രിയിലേക്ക് ചൂടുയരുമ്പോള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ജനം ; ട്രെയ്ന്‍ സര്‍വ്വീസുകളെ കാര്യമായി ബന്ധിച്ച് കാലാവസ്ഥ

ചൂടില്‍ വെന്ത് ബ്രിട്ടന്‍ ; 41 ഡിഗ്രിയിലേക്ക് ചൂടുയരുമ്പോള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ജനം ; ട്രെയ്ന്‍ സര്‍വ്വീസുകളെ കാര്യമായി ബന്ധിച്ച് കാലാവസ്ഥ
പതിവിലും വ്യത്യസ്തമായി അന്തരീക്ഷ താപനില 41 ല്‍ എത്തിയതോടെ ജനം പൊറുതിമുട്ടുകയാണ്. യുകെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന ചൂടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന തിങ്കളും ചൊവ്വയും കാര്‍ എടുത്തു പുറത്ത് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് എ എ നിര്‍ദ്ദേശിക്കുന്നു. റോഡ് ചൂടു പിടിക്കുമ്പോള്‍ ടയര്‍ പഞ്ചറാകാന്‍ ഇടയുണ്ടെന്നും അപകട സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

എന്നാല്‍ വെയില്‍ ആസ്വദിക്കണമെനനാണ് ഉപ പ്രധാനമന്ത്രി ഡൊമിനിക് റാബ് പറയുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഗ്രത തുടരാനാണ് നിര്‍ദ്ദേശം. ശരാശരി ചൂടിനേക്കാള്‍ ഇരട്ടിയാണ് ഈ രണ്ടു ദിവസങ്ങളിലെ താപനില.

People travel on the London Underground during a heatwave in London, Britain, July 17, 2022. REUTERS/Maja Smiejkowska

പീറ്റര്‍ ബറോയില്‍ 37 ഡിഗ്രിയും മില്‍ട്ടണ്‍ കീനെസ്, നോര്‍വിച്ച്, ലിങ്കണ്‍ എന്നിവിടെ 36 ഡിഗ്രിയും വരെ താപനില ഉയരുമെന്നാണ് കരുതുന്നത്. റെയില്‍ പാളത്തില്‍ ചൂട് പിടിച്ച് വികസിച്ചാല്‍ അപകടമുണ്ടാകുമെന്നതിനാല്‍ സര്‍വ്വീസ് കുറച്ചിരിക്കുകയാണ്.

ട്രെയ്ന്‍ ഗതാഗത പ്രതിസന്ധി ഏവേേരയും കാര്യമായി ബാധിക്കും. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ വെയില്‍സ്, ഗാറ്റ് വിക് എക്‌സ്പ്രസ്, സതേണ്‍ റെയില്‍ എന്നിവ ഉള്‍പ്പെടെ 21 ട്രയ്ന്‍ കമ്പനികളാണ് വേഗത കുറച്ചു ഓടുന്ന കാര്യം വ്യക്തമാക്കിയത്.ട്രാന്‍സ് പോര്‍ട്ട് ഫോര്‍ ലണ്ടനിലും സര്‍വീസുകള്‍ ചിലത് റദ്ദാക്കി. വൈകീട്ടോടെ ട്രെയ്ന്‍ സര്‍വീസുകള്‍ വലിയ തോതില്‍ കുറയുമെന്നാണ് സൂചന.

Other News in this category



4malayalees Recommends