പാര്‍ട്ടിക്ക് നാണക്കേടായി ബോറിസ് ഇനി വേണ്ട! പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ എംപി സ്ഥാനവും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ടോറികള്‍; പാര്‍ട്ടിഗേറ്റ് അന്വേഷണം പാര്‍ട്ടിയെ നാണംകെടുത്തുന്നത് നിര്‍ത്താന്‍ ഏക പോംവഴി

പാര്‍ട്ടിക്ക് നാണക്കേടായി ബോറിസ് ഇനി വേണ്ട! പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ എംപി സ്ഥാനവും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ടോറികള്‍; പാര്‍ട്ടിഗേറ്റ് അന്വേഷണം പാര്‍ട്ടിയെ നാണംകെടുത്തുന്നത് നിര്‍ത്താന്‍ ഏക പോംവഴി

പാര്‍ട്ടിഗേറ്റ് വിവാദം ടോറി പാര്‍ട്ടിക്ക് നാണക്കേടായി മാറിയിരുന്നു. പ്രതിപക്ഷത്തിന് കരുത്തേകുകയും, ജനങ്ങളുടെ രോഷം ഏറ്റുവാങ്ങുകയും ചെയ്ത കുരുത്തക്കേടുകള്‍ അരങ്ങേറിയത് ബോറിസ് ജോണ്‍സന്റെ ചുമതലയിലുള്ള ഡൗണിംഗ് സ്ട്രീറ്റ് നം.10-ലാണ്. ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ പ്രശ്‌നങ്ങള്‍ ബാധിച്ച ബോറിസ് രാജി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി പദത്തിനൊപ്പം, എംപി സ്ഥാനവും ബോറിസ് ഒഴിയണമെന്നാണ് മുതിര്‍ന്ന ടോറികള്‍ ആവശ്യപ്പെടുന്നത്.


പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ നുണപറഞ്ഞോയെന്ന് പരിശോധിക്കുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ ബോറിസ് എംപി സ്ഥാനം ഒഴിയണമെന്നാണ് ഉന്നത ടോറികള്‍ അദ്ദേഹത്തോട് ആവശ്യപ്പെടുക. സെപ്റ്റംബര്‍ 6ന് പ്രധാനമന്ത്രി പദം രാജിവെയ്ക്കുന്നതിനൊപ്പം പാര്‍ലമെന്റില്‍ നിന്നും രാജിവെയ്ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുക.

മറിച്ചായാല്‍ വിവാദം പാര്‍ട്ടിയെ തുടര്‍ന്നും നാണംകെടുത്തി കൊണ്ടിരിക്കുമെന്ന് നേതാക്കള്‍ ആശങ്കപ്പെടുന്നു. പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തില്‍ കോമണ്‍സ് പ്രീവിലേജസ് കമ്മിറ്റി അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച് വരികയാണ്.

'ബോറിസ് സ്ഥാനമൊഴിഞ്ഞാല്‍ പ്രിവിലേജസ് കമ്മിറ്റിയോട് അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ കഴിയും. എംപി സ്ഥാനത്ത് തുടര്‍ന്നാല്‍ ബോറിസിനെയും, കാരിയെയും ഇന്റര്‍വ്യൂ ചെയ്യും, നവംബറിലേക്ക് കാര്യങ്ങള്‍ നീളും. ലേബര്‍ ഇത് ഒഴിഞ്ഞ് പോകാന്‍ അനുവദിക്കുകയുമില്ല', ഒരു മുന്‍ ടോറി ക്യാബിനറ്റ് മന്ത്രി പറഞ്ഞു.

2020 ജൂണില്‍ നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ പേരില്‍ ബോറിസ് ജോണ്‍സന് പോലീസ് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ പ്രിവിലേജസ് കമ്മിറ്റി അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ ബോറിസ് പാര്‍ലമെന്റില്‍ നിന്നും രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് ശ്രോതസ്സുകള്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends