സ്‌കൂളില്‍ അധ്യാപകന്‍, ഓണ്‍ലൈനില്‍ സെക്‌സ് കച്ചവടം; അധ്യാപകനെ ക്ലാസ്മുറിയില്‍ നിന്നും വിലക്കി അച്ചടക്ക സമിതി; ലൈംഗിക സേവനങ്ങള്‍ നേരിട്ടും, അശ്ലീല ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്‌തെന്ന് കുറ്റസമ്മതം

സ്‌കൂളില്‍ അധ്യാപകന്‍, ഓണ്‍ലൈനില്‍ സെക്‌സ് കച്ചവടം; അധ്യാപകനെ ക്ലാസ്മുറിയില്‍ നിന്നും വിലക്കി അച്ചടക്ക സമിതി; ലൈംഗിക സേവനങ്ങള്‍ നേരിട്ടും, അശ്ലീല ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്‌തെന്ന് കുറ്റസമ്മതം

ഓണ്‍ലൈനിലൂടെ ലൈംഗിക സേവനങ്ങള്‍ നല്‍കുകയും, അടിവസ്ത്രത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത പ്രൈമറി സ്‌കൂള്‍ അധ്യാപകന് ക്ലാസ്‌റൂമില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി. കോണ്‍വാള്‍, ന്യൂക്വേയിലെ സെന്റ് കൊളംബ് മൈനര്‍ അക്കാഡമിയില്‍ അധ്യാപകനായിരുന്ന 31-കാരന്‍ തോമസ് ഹീയെലിനെയാണ് ടീച്ചിംഗ് റെഗുലേഷന്‍ ഏജന്‍സി അടച്ചടക്ക നടപടിക്ക് വിധേയമാക്കിയത്.


2020 ഫെബ്രുവരി മുതല്‍ ജൂലൈ വരെ ഇന്റര്‍നെറ്റില്‍ ഒന്നിലേറെ അശ്ലീല ചിത്രങ്ങളാണ് ഇയാള്‍ പോസ്റ്റ് ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ലൈംഗിക സേവനങ്ങള്‍ ഓഫര്‍ ചെയ്തും ചിത്രങ്ങള്‍ പങ്കുവെച്ചെന്ന് ഹിയറിംഗില്‍ വ്യക്തമായി.

2019 സെപ്റ്റംബര്‍ 1-നാണ് ഹീയെല്‍ സ്‌കൂളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ സമ്മറിലാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഹീയെല്‍ സമ്മതിച്ചതോടെയാണ് നടപടി നേരിട്ടത്.

2021 ജൂലൈ 7ന് ലോക്കല്‍ അതോറിറ്റി അംഗങ്ങളാണ് അധ്യാപകന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയത്. ജൂലൈ 23ന് ഹീയെലിനെ ഡിസ്മിസ് ചെയ്തു. അധ്യാപകന്റെ പ്രവര്‍ത്തനങ്ങള്‍ പ്രൊഫഷന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് അച്ചടക്ക സമിതി സ്ഥിരീകരിച്ചു.

വിദ്യാര്‍ത്ഥികള്‍ അധ്യാപകന്റെ മോശം ചിത്രങ്ങള്‍ കണ്ടില്ലെങ്കിലും ഇവര്‍ക്ക് മാതൃകയാകേണ്ട വ്യക്തിയാണ് ഹീയെലെന്ന് പാനല്‍ പരിഗണിച്ചു. വെബ്‌സൈറ്റിലെ ചിത്രങ്ങള്‍ സാധാരണ സേര്‍ച്ചില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നും പാനല്‍ വ്യക്തമാക്കി. പ്രൊഫഷണല്‍ പെരുമാറ്റത്തിന് വിരുദ്ധമായി കണക്കാക്കിയാണ് അധ്യാപകനെ പുറത്താക്കിയത്. എന്നിരുന്നാലും ഹീയെലിന്റെ മനഃസ്താപം പരിഗണിച്ച് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കി.
Other News in this category



4malayalees Recommends