പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 5% ശമ്പള വര്‍ദ്ധന; നഴ്‌സുമാരുടെ ശരാശരി ശമ്പളം 35,600 പൗണ്ടില്‍ നിന്നും 37,000 പൗണ്ടിലേക്ക്; എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാര്‍; ഡോക്ടര്‍മാര്‍ സമരഭീഷണി മുഴക്കി

പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് 5% ശമ്പള വര്‍ദ്ധന; നഴ്‌സുമാരുടെ ശരാശരി ശമ്പളം 35,600 പൗണ്ടില്‍ നിന്നും 37,000 പൗണ്ടിലേക്ക്; എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാര്‍; ഡോക്ടര്‍മാര്‍ സമരഭീഷണി മുഴക്കി

രണ്ട് മില്ല്യണ്‍ വരുന്ന പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും താഴ്ന്ന ശമ്പള വര്‍ദ്ധന ഓഫര്‍ ചെയ്ത മന്ത്രിമാരുടെ നടപടിയില്‍ രോഷം പുകയുന്നു. അധ്യാപകരും, ഡോക്ടര്‍മാരും സമരത്തിന് ഇറങ്ങുമെന്ന ഭീഷണി ആവര്‍ത്തിച്ചിട്ടുണ്ട്.


നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച വര്‍ദ്ധനവിലൂടെ 9.3 ശതമാനം വരെ അധിക വരുമാനം ലഭിക്കുമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്ക് 1400 പൗണ്ട് വരെ അധികമായി ലഭിക്കും.

എന്നാല്‍ തങ്ങള്‍ക്ക് ഓഫര്‍ ചെയ്ത 4.5% വര്‍ദ്ധനയ്ക്ക് എതിരെ ഡോക്ടര്‍മാരും, നഴ്‌സുമാരും സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് 30 ശതമാനം വര്‍ദ്ധനവാണ് എന്‍എച്ച്എസ് ഡോക്ടര്‍മാരും, ജിപിമാരും ആവശ്യപ്പെടുന്നത്. പോലീസുകാര്‍ക്കും, അധ്യാപകര്‍ക്കും 5 ശതമാനമാണ് വര്‍ദ്ധന ഓഫര്‍ ചെയ്തത്.

കണ്‍സ്യൂമര്‍ പ്രൈസ് പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 9.1 ശതമാനത്തിലാണ് ഓടുന്നത്. പണപ്പെരുപ്പത്തിന് മുകളില്‍ വര്‍ദ്ധന നടപ്പാക്കിയില്ലെങ്കില്‍ ഇത് പേ കട്ടിന് തുല്യമാകുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സ്വതന്ത്ര എന്‍എച്ച്എസ് പേ റിവ്യൂ ബോഡികളുടെ നിര്‍ദ്ദേശം പരിപൂര്‍ണ്ണമായി സ്വീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പണപ്പെരുപ്പം ഉയര്‍ത്താത്ത നിലയിലാണ് എന്‍എച്ച്എസ് ജീവനക്കാരുടെ വര്‍ദ്ധനവെന്നും മന്ത്രിമാര്‍ വാദിക്കുന്നു. പോര്‍ട്ടര്‍മാരും, ക്ലീനര്‍മാരും പോലുള്ള കുറഞ്ഞ വരുമാനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം 9.3 ശതമാനം ഉയരുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ശരാശരി 35,600 പൗണ്ടില്‍ നിന്നും 37,000 പൗണ്ടായി ഉയരും. പുതുതായി യോഗ്യത നേടിയ നഴ്‌സുമാരുടെ വരുമാനം 5.5 ശതമാനമാണ് ഉയരുക. കഴിഞ്ഞ വര്‍ഷത്തെ 25,655 പൗണ്ടില്‍ നിന്നും 27,055 പൗണ്ടിലേക്കാണ് ഇവരുടെ വര്‍ദ്ധന.
Other News in this category



4malayalees Recommends