അത്ര 'തണുപ്പനല്ല' ഋഷി; തന്റെ എതിരാളി ലിസ് ട്രസെന്ന് ഉറപ്പിച്ച പ്രഖ്യാപനം കേട്ട് ആവേശത്തില്‍ ഋഷി സുനാക്; അടിച്ചുപൊളി പ്രകടനത്തിന് തന്റെ ടീമിന് നന്ദി പറഞ്ഞ് മുന്‍ ചാന്‍സലര്‍; അവസാന നിമിഷം വരെ ആഘോഷിച്ചില്ല?

അത്ര 'തണുപ്പനല്ല' ഋഷി; തന്റെ എതിരാളി ലിസ് ട്രസെന്ന് ഉറപ്പിച്ച പ്രഖ്യാപനം കേട്ട് ആവേശത്തില്‍ ഋഷി സുനാക്; അടിച്ചുപൊളി പ്രകടനത്തിന് തന്റെ ടീമിന് നന്ദി പറഞ്ഞ് മുന്‍ ചാന്‍സലര്‍; അവസാന നിമിഷം വരെ ആഘോഷിച്ചില്ല?

ടോറി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഓരോ ഘട്ടങ്ങളും കടന്നുവരുമ്പോള്‍ ഋഷി സുനാക് അമിതമായി ആഘോഷിച്ചില്ല, സന്തോഷം പ്രകടിപ്പിച്ചില്ല. തന്റെ നയങ്ങളും, നിലപാടുകളും ആവര്‍ത്തിച്ച് നന്ദി പറയുക മാത്രം ചെയ്ത മുന്‍ ചാന്‍സലര്‍ ഒരു 'തണുപ്പന്‍' ആണോയെന്ന് രാഷ്ട്രീയ രംഗത്ത് ചര്‍ച്ചകളും സജീവമായിരുന്നു.


എന്നാല്‍ ടോറി നേതൃപോരാട്ടം അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ അതുവരെ അടക്കിവെച്ചതെല്ലാം ഒരുമിച്ച് പുറത്തുവിട്ട് ആഘോഷിക്കുന്ന സുനാകിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലിസ് ട്രസിന് എതിരെ ഫൈനലില്‍ പോരാടുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ച നിമിഷമാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമാനമായ രീതിയില്‍ കൈ വായുവില്‍ അയച്ച് ഋഷി സന്തോഷം പ്രകടിപ്പിച്ചത്.

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള പോരാട്ടത്തില്‍ സുനാകും, ട്രസും ഏറ്റുമുട്ടുമെന്ന പ്രഖ്യാപനം കേള്‍ക്കുന്ന മുന്‍ ചാന്‍സലറുടെ ദൃശ്യങ്ങളാണ് അദ്ദേഹത്തിന്റെ ടീം പുറത്തുവിട്ടത്. ട്രസാണ് തന്റെ എതിരാളിയെന്ന് പ്രഖ്യാപിക്കുന്നത് വരെ ഋഷി ആഘോഷിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ലിസ് ട്രസിനെയാണ് ഫൈനലില്‍ നേരിടേണ്ടതെന്ന് വ്യക്തമായതോടെ തന്റെ ജീവനക്കാരെ ആലിംഗനം ചെയ്താണ് സുനാക് ആഘോഷിച്ചത്. സാധാരണയായി വളരെ ഒതുങ്ങി നില്‍ക്കുന്ന പ്രകൃതമാണ് സുനാകിന്റേത്. ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഫൈനല്‍ പ്രവേശനത്തിലെ പ്രതികരണം.

എംപിമാരുടെ വോട്ടിംഗില്‍ സുനാകും, ട്രസും ഒന്നും, രണ്ടും സ്ഥാനങ്ങളിലെത്തിയപ്പോള്‍ പെന്നി മോര്‍ഡന്റ് മൂന്നാം സ്ഥാനം നേടി പുറ്തതായി. തുടക്കത്തില്‍ ആറാം സ്ഥാനത്തായിരുന്നു ലിസ് ട്രസ്.
Other News in this category



4malayalees Recommends