യുഎസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കളിച്ച് ഹാരി രാജകുമാരന്റെ യുഎന്‍ പ്രസംഗം; നെല്‍സണ്‍ മണ്ടേല ദിനത്തില്‍ ഭരണഘടനായ അവകാശങ്ങള്‍ തിരിച്ചെടുത്തതും, നുണകളും, ഇല്ലാക്കഥകളും ആയുധമാക്കുന്നതിനും വിമര്‍ശനം; മെഗാന്റെ കൈപിടിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍

യുഎസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കളിച്ച് ഹാരി രാജകുമാരന്റെ യുഎന്‍ പ്രസംഗം; നെല്‍സണ്‍ മണ്ടേല ദിനത്തില്‍ ഭരണഘടനായ അവകാശങ്ങള്‍ തിരിച്ചെടുത്തതും, നുണകളും, ഇല്ലാക്കഥകളും ആയുധമാക്കുന്നതിനും വിമര്‍ശനം; മെഗാന്റെ കൈപിടിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍

നെല്‍സണ്‍ മണ്ടേല ദിനത്തില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ച് ഹാരി രാജകുമാരന്‍. യുഎസ് രാഷ്ട്രീയത്തിലെ വിവാദ വിഷയങ്ങള്‍ പരാമര്‍ശിച്ച ഹാരി ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ തിരിച്ചെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു.


കഴിഞ്ഞ മാസമാണ് സുപ്രീംകോടതി അബോര്‍ഷന്‍ നിയമങ്ങള്‍ സ്‌റ്റേറ്റുകള്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാനുള്ള അവകാശം കൈമാറിയത്. ഇതോടെ ഭൂരിപക്ഷം യുഎസ് സ്റ്റേറ്റുകളും സ്ത്രീകളുടെ അബോര്‍ഷന്‍ നിരോധിച്ചു. വന്‍ ജനരോഷം ഉയര്‍ന്ന വിധിക്കെതിരെയാണ് സസെക്‌സ് ഡ്യൂക്കും നിലപാട് കൈക്കൊണ്ടത്.

ആഗോള തലത്തില്‍ ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനും നേരിടേണ്ടി വരുന്ന അതിക്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് 37-കാരന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. ഉക്രെയിനില്‍ റഷ്യ നടത്തുന്ന ക്രൂരമായ അതിക്രമവും ലോകം നേരിടുന്ന പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാര്യ മെഗാന്‍ മാര്‍ക്കിളിന്റെ കൈപിടിച്ചാണ് യുഎന്‍ ജനറല്‍ അസംബ്ലിയിലേക്ക് ഹാരി എത്തിച്ചേര്‍ന്നത്.

രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം സസെക്‌സ് ദമ്പതികള്‍ ആദ്യമായാണ് പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും, ദാരിദ്ര്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് യുഎന്നില്‍ ചര്‍ച്ച നടന്നത്. 'കാലാവസ്ഥാ വ്യതിയാനം ഭൂമുഖത്ത് ദുരന്തം സൃഷ്ടിക്കുമ്പോള്‍ സാധാരണക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നുണകളും, ഇല്ലാക്കഥകളും ആയുധങ്ങളാകുമ്പോള്‍ വില നല്‍കേണ്ടി വരുന്നത് മറ്റുള്ളവരാണ്', ഹാരി വ്യക്തമാക്കി.

അമ്മ ഡയാന രാജകുമാരി 1997ല്‍ നെല്‍സണ്‍ മണ്ടേലയെ കണ്ടപ്പോഴുള്ള ചിത്രം തന്റെ ചുമരിലും, ഹൃദയത്തിലും ഇപ്പോഴും ഉള്ളതായി ഹാരി രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെയാണ് തന്റെ സോള്‍മേറ്റ് മെഗാനെ കണ്ടെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Other News in this category



4malayalees Recommends