ചൂടു കൊണ്ട് പൊറുതി മുട്ടി നാട് ; രാത്രിയില്‍ പോലും താപനില 30 ഡിഗ്രിയില്‍ ; അന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍ ജനജീവിതം സ്തംഭിക്കുന്ന അവസ്ഥ ; ഗതാഗതം പ്രതിസന്ധിയിലായി

ചൂടു കൊണ്ട് പൊറുതി മുട്ടി നാട് ; രാത്രിയില്‍ പോലും താപനില 30 ഡിഗ്രിയില്‍ ; അന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍ ജനജീവിതം സ്തംഭിക്കുന്ന അവസ്ഥ ; ഗതാഗതം പ്രതിസന്ധിയിലായി
പകലും രാത്രിയും ചൂടില്‍ ഉരുകി ജനം. രാത്രി 30 ഡിഗ്രിയില്‍ ചൂടു നിന്നതോടെ ചരിത്രത്തില്‍ ആദ്യമായി രാത്രി ഇത്രയും താപനില റിപ്പോര്‍ട്ട് ചെയ്തത്. സ്പാനിഷ് ഉഷ്ണ തരംഗത്തിന്റെ ഭാഗമായി ഇനിയും ബ്രിട്ടനില്‍ ചൂടു തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ കാലാവസ്ഥ തുടര്‍ന്നാല്‍ ജനജീവിതത്തെ സാരമായി ബാധിക്കും.

രാത്രി 29 ഡിഗ്രിയായിരുന്നു ലണ്ടനിലെ ചൂട്. സൗത്താംപ്ടണില്‍ 24 ഡിഗ്രിയും ഡോവറില്‍ 21 ഡിഗ്രിയും രോഖപ്പെടുത്തി. ഹവാര്‍ഡില്‍ 37.1 ഡിഗ്രി ചൂടനുഭവപ്പെട്ടു. ഇന്ന് പകല്‍ 43 ഡിഗ്രിവരെ ചൂടുയരുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ ഉഷ്ണ തരംഗത്തിന്റെ ബുദ്ധിമുട്ട് യുകെയെ കാര്യമായി ബാധിച്ചു കഴിഞ്ഞു. കാട്ടുതീ ഉള്‍പ്പെടെ ദുരിതങ്ങള്‍ ഇനിയുണ്ടാകുമെന്ന ആശങ്കയും ഉണ്ട്. ഇതിനിടെ വൈദ്യുതി ഉപയോഗം കൂടുന്നതും ആശങ്കയാകുകയാണ്.

ചൂടു കൂടിയതോടെ കൂടുതല്‍പേരും വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. കടുത്ത ചൂടില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ആബുലന്‍സ് സര്‍വീസില്‍ ഇന്നലെ തിരക്കേറുകയായിരുന്നു. എണ്ണായിരം കോളുകളാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. ചില സ്‌കൂളുകള്‍ അവധി പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. വെള്ളക്ഷാമവും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു.

ല്യൂട്ടനിലെ വിമാനത്താവളം രണ്ടു മണിക്കൂര്‍ അടച്ചിട്ടു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി എക്‌സ്ട്രീം ഹീറ്റ് വാണിങ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഓഫീസ്.ട്രെയ്ന്‍ സര്‍വീസുകളെയും കാലാവസ്ഥ ബാധിച്ചുകഴിഞ്ഞു.

Other News in this category



4malayalees Recommends