ട്രസിനെ പ്രധാനമന്ത്രിയാക്കാന്‍ ബോറിസിന്റെ കള്ളക്കളി! ഋഷി സുനാകിനെ പാരവെച്ച് തോല്‍പ്പിക്കാന്‍ പ്രധാനമന്ത്രി; കെമി ബാഡെനോക് മത്സരത്തില്‍ നിന്നും പുറത്ത്; കൂടുതല്‍ എംപിമാരുടെ പിന്തുണ നേടി ഫൈനലില്‍ പ്രവേശിക്കാന്‍ ട്രസും, മോര്‍ഡന്റും പോരടിക്കുന്നു

ട്രസിനെ പ്രധാനമന്ത്രിയാക്കാന്‍ ബോറിസിന്റെ കള്ളക്കളി! ഋഷി സുനാകിനെ പാരവെച്ച് തോല്‍പ്പിക്കാന്‍ പ്രധാനമന്ത്രി; കെമി ബാഡെനോക് മത്സരത്തില്‍ നിന്നും പുറത്ത്; കൂടുതല്‍ എംപിമാരുടെ പിന്തുണ നേടി ഫൈനലില്‍ പ്രവേശിക്കാന്‍ ട്രസും, മോര്‍ഡന്റും പോരടിക്കുന്നു

ഋഷി സുനാക് രാജിവെച്ചതാണ് ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി പദം നഷ്ടമാകുന്നതിലേക്ക് വഴിയൊരുക്കിയ ശക്തമായ ഘടകം. ഇതുമൂലം സുനാകിനോട് ബോറിസും, സംഘവും അമിതമായ രോഷമാണ് വെച്ചുപുലര്‍ത്തുന്നത്. എംപിമാരുടെ പിന്തുണയില്‍ മുന്നേറുമ്പോഴും മുന്‍ ചാന്‍സലറെ കെണിവെച്ച് വീഴ്ത്താന്‍ ബോറിസിന്റെ ടീം ഇപ്പോഴും കിണഞ്ഞ് പരിശ്രമിക്കുകയാണ്.


അവസാന മൂന്ന് പേരിലേക്ക് ടോറി നേതൃപോരാട്ടം ചുരുങ്ങിയപ്പോള്‍ ഋഷി സുനാക് മുന്നിലും, പെന്നി മോര്‍ഡന്റും, ലിസ് ട്രസും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്. ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ്. ഇവരെ അടുത്ത പ്രധാനമന്ത്രിയാക്കാന്‍ ബോറിസ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മോര്‍ഡന്റിനെ പിന്തുണയ്‌ക്കേണ്ട എംപി വോട്ട് ചെയ്യാതെ യാത്ര ചെയ്തതിന് പിന്നില്‍ ബോറിസാണെന്നാണ് കരുതുന്നത്. കാഴ്ചക്കാരനാകുമെന്ന് അവകാശപ്പെടുമ്പോഴും അണിയറയില്‍ സുനാകിനെ വീഴ്ത്താനുള്ള ശ്രമത്തിലാണ് ബോറിസ് ടീം. ലിസ് ട്രസ് മോര്‍ഡന്റിനെ മറികടന്ന് ഫൈനലില്‍ പ്രവേശിച്ചാല്‍ പാര്‍ട്ടി അംഗങ്ങള്‍ സുനാകിനെ തള്ളുമെന്നാണ് വാദം. ഇതിനെ പിന്തുണയ്ക്കുന്ന യൂഗോവ് ഫലങ്ങളും പുറത്തുവരുന്നുണ്ട്.

ഇതിന് മറുപണിയായി ട്രസിനെ പുകച്ച് ചാടിക്കാന്‍ സുനാകിന്റെ ടീം ശ്രമിക്കുന്നതായി ഫോറിന്‍ സെക്രട്ടറിയും ഭയക്കുന്നു. ഫൈനല്‍ മത്സരത്തിലേക്ക് താന്‍ എത്തിച്ചേരാതിരിക്കാന്‍ സുനാകിന്റെ അനുകൂലികള്‍ മോര്‍ഡന്റിന് വോട്ട് ചെയ്യുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. ബോറിസിനെ മുന്‍നിര്‍ത്തി ലിസ് ട്രസ് കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ സുനാകിന് ജാഗ്രത പാലിക്കാതിരിക്കാന്‍ കഴിയില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഒരു ഇന്ത്യന്‍ വംശജന്‍ വന്നിരിക്കുമോയെന്ന് കാത്തിരിക്കുകയാണ് ലോകം. അതിന് തടയിടാന്‍ എതിരാളികള്‍ എല്ലാം കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ നീക്കത്തില്‍ സജീവവുമാണ്. അതിനാല്‍ ഫലങ്ങള്‍ അപ്രതീക്ഷിതവും.
Other News in this category



4malayalees Recommends