UK News

ബ്രിട്ടന്റെ എനര്‍ജി ബില്‍ കുറയ്ക്കാന്‍ ബോറിസിന്റെ 'ആണവപദ്ധതി'! ഓരോ വര്‍ഷവും പുതിയ ആണവ റിയാക്ടര്‍ നിര്‍മ്മിക്കും; ലോക്കല്‍ ഇലക്ഷന്‍ വിജയിച്ച് കയറാന്‍ പുതിയ വാഗ്ദാനം ഫലിക്കുമോ? ലേബര്‍ പാര്‍ട്ടിക്ക് ഇത് അഗ്നിപരീക്ഷ
 ബ്രിട്ടന്‍ ലോക്കല്‍ ഇലക്ഷനിലേക്ക് കടക്കുന്ന ആഴ്ചയാണിത്. കണ്‍സര്‍വേറ്റീവുകള്‍ക്കും, ലേബര്‍ പാര്‍ട്ടിക്കും ഒരുപോലെ സുപ്രധാനമാണ് ഈ തെരഞ്ഞെടുപ്പ്. പ്രാദേശിക തലത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് പ്രധാന പാര്‍ട്ടികള്‍. ഇതിന് പുറമെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെയും, ഇതിനെ ആയുധമാക്കാന്‍ നോക്കുന്ന പ്രതിപക്ഷത്തിന്റെയും നിലപാടുകളെ ജനം അഗ്നിപരീക്ഷയ്ക്ക് വിധേയമാക്കും.  ഈ ഘട്ടത്തില്‍ ജനജീവിതം വര്‍ദ്ധിച്ച വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്‍ക്കുകയാണ്. കുതിച്ചുയര്‍ന്ന എനര്‍ജി ബില്ലുകള്‍ അവരെ സംബന്ധിച്ച് കീറാമുട്ടിയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം മുന്നോട്ട് വെച്ച് രോഷം ശമിപ്പിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ശ്രമം. ഓരോ വര്‍ഷവും പുതിയ ആണവ റിയാക്ടര്‍ നിര്‍മ്മിച്ച് എനര്‍ജി

More »

മെഗാന്‍ മാര്‍ക്ക്‌ലിന്റെ ആനിമേഷന്‍ സീരിസ് ക്യാന്‍സല്‍ ചെയ്ത് നെറ്റ്ഫ്‌ളിക്‌സ് ; 2022ന്റെ ആദ്യ ക്വാര്‍ട്ടര്‍ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 200,000 സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പുതിയ തീരുമാനം
അഭിനേത്രിയും ഡെച്ചസ് ഓഫ് സസക്‌സുമായ മെഗാന്‍ മാര്‍ക്ക്‌ലിന്റെ ആനിമേഷന്‍ സീരിസ് ക്യാന്‍സല്‍ ചെയ്ത് ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ്. ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിന്‍സ് ഹാരിയുടെ ഭാര്യ കൂടിയായ മെഗാന്റെ 'പേള്‍' എന്ന് സീരിസാണ് നെറ്റ്ഫ്‌ളിക്‌സ് റദ്ദാക്കിയത്. എന്നാല്‍ ഈ നടപടിയില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.

More »

ഷാര്‍ലെറ്റ് രാജകുമാരിക്ക് 7-ാം പിറന്നാള്‍; ബ്ലൂബെല്ലുകള്‍ക്ക് ഇടയില്‍ നിറപുഞ്ചിരിയോടെ ഇരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തി അമ്മ കെയ്റ്റ്; ഏഴാം ജന്മദിനത്തില്‍ ഷാര്‍ലെറ്റിന്റെ മൂന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടു
 ഏഴാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഷാര്‍ലെറ്റ് രാജകുമാരിയുടെ മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് കൊട്ടാരം. നോര്‍ഫോക്കിലെ ഇവരുടെ വീട്ടില്‍ വെച്ച് അമ്മ കേംബ്രിഡ്ജ് ഡച്ചസ് പകര്‍ത്തിയ ചിത്രങ്ങളാണ് ജന്മദിനത്തിന്റെ ഭാഗമായി പുറത്തുവിട്ടത്. അമ്മ കെയ്റ്റിനോട് സമാനതകള്‍ പുലര്‍ത്തുന്നതായാണ് ആരാധകരുടെ നിലപാട്.  40-കാരിയായ കെയ്റ്റാണ് മക്കളുടെ ജന്മദിനത്തിന് ഫോട്ടോ പകര്‍ത്തി

More »

ബിയറടി പാര്‍ട്ടിയിലെ അസത്യങ്ങള്‍! സകല ഉത്തരവാദിത്വവും ഏറ്റ് കീര്‍ സ്റ്റാര്‍മര്‍; ലോക്കല്‍ ഇലക്ഷന് മുന്‍പ് ടോറികള്‍ ചെളിവാരി എറിയുന്നു; ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിഷേധിക്കുന്നത് തുടര്‍ന്ന് ലേബര്‍ നേതാവ്
 ലോക്കല്‍ ഇലക്ഷന് മുന്‍പ് തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ടോറികള്‍ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിയര്‍ കുടിച്ച താന്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്ന വാദമാണ് സ്റ്റാര്‍മര്‍ തുടരുന്നത്.  പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ ബോറിസ് ജോണ്‍സനെ വിമര്‍ശിക്കുന്നത് പതിവാക്കിയ ശേഷമാണ്

More »

ഹൗസിംഗ് വിപണിയില്‍ 'താച്ചര്‍' തന്ത്രമിറക്കാന്‍ ബോറിസ്; വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ വാങ്ങാന്‍ അവകാശം നല്‍കുന്ന പദ്ധതി വരുന്നു; 'വാടക തലമുറയെ' വീട്ടുടമകളാക്കാന്‍ പ്രധാനമന്ത്രി; യുവജനങ്ങള്‍ക്ക് ആ നടക്കാത്ത സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം
 ബ്രിട്ടനില്‍ സ്വന്തമായി ഒരു വീട്, പലര്‍ക്കും ഇതൊരു നടക്കാത്ത സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തിലേക്ക് വഴിതുറക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ ഹൗസിംഗ് അസോസിയേഷനില്‍ നിന്നും സ്വന്തമാക്കാന്‍ ലക്ഷക്കണക്കിന് വാടകക്കാര്‍ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.  'വാടക തലമുറയെ'

More »

കൊട്ടാരത്തെ 'മോഡേണാക്കാന്‍' വില്ല്യം രാജകുമാരന് പദ്ധതി; കരീബിയന്‍ യാത്രയില്‍ പബ്ലിക് റിലേഷന്‍സില്‍ അബദ്ധം പറ്റിയതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് കേംബ്രിഡ്ജ് ഡ്യൂക്ക്
 ബ്രിട്ടീഷ് രാജകൊട്ടാരത്തില്‍ അടിമുടി പരിഷ്‌കാരം നടപ്പാക്കാന്‍ വില്ല്യം രാജകുമാരന്‍. കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും കരീബിയന്‍ യാത്ര പ്രതിസന്ധികളില്‍ മുങ്ങി, വിവാദത്തിലായതോടെയാണ് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ഭാവി രാജാവ് നീക്കം തുടങ്ങിയത്.  കരീബിയന്‍ രാജ്യങ്ങളായ ബെലീസ്, ജമൈക്ക, ബഹാമസ് എന്നിവിടങ്ങളില്‍ ദമ്പതികള്‍ക്ക് നേരെ

More »

ടെന്നീസ് കളിച്ച്, മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞ് നടക്കേണ്ടതിന് പകരം ബോറിസ് ബെക്കര്‍ ഇനി 22 മണിക്കൂര്‍ സെല്ലില്‍ അടച്ചുപൂട്ടി കിടക്കണം; അക്രമങ്ങളും, മയക്കുമരുന്നും നടമാടുന്ന വിക്ടോറിയന്‍ ജയിലില്‍ ടെന്നീസ് താരത്തിന്റെ ജീവിതം ദുരിതമാകും
 ടെന്നീസ് ലോകത്തെ ഇതിഹാസമായിരുന്നു ബോറിസ് ബെക്കര്‍. അതിനൊത്ത ആഡംബരത്തില്‍ തന്നെയായിരുന്നു ജീവിതവും. എന്നാല്‍ ഇനി ബെക്കര്‍ ആസ്വദിക്കേണ്ടത് ഇതില്‍ നിന്നെല്ലാം ഏറെ അകന്ന ഒരു ജീവിതമാണ്. ഒരിക്കലും ആരും എത്തിച്ചേരാന്‍ ആഗ്രഹിക്കാത്ത ഒരിടത്താണ് ബോറിസ് ബെക്കര്‍ എന്ന മുന്‍ വിംബിള്‍ഡണ്‍ ജേതാവ് എത്തിച്ചേര്‍ന്നിരിക്കുന്നത്.  തിങ്ങിനിറഞ്ഞ, എലികള്‍ ഓടിനടക്കുന്ന

More »

വ്‌ളാദിമര്‍ പുടിന്റെ ആരോഗ്യവിഷയത്തില്‍ പുതിയ സംശയങ്ങള്‍; റഷ്യന്‍ പ്രസിഡന്റ് ഉടന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് പോകും; പകരക്കാരനായി മുന്‍ കെജിബി മേധാവിക്ക് അധികാരം കൈമാറും; ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം 'കടുപ്പക്കാരന്റെ' കൈകളിലേക്ക്
 ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം റഷ്യന്‍ പ്രസിഡന്റിന്റെ കൈകളില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വ്‌ളാദിമര്‍ പുടിന്‍ ക്യാന്‍സര്‍ സര്‍ജറിക്കായി പോകുന്നതോടെയാണ് ഇതെന്നാണ് റഷ്യയിലെ ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.  എന്നാല്‍ തന്റെ പകരക്കാരനായി ഒരു 'കടുപ്പക്കാരനെ' നിയോഗിക്കാനാണ് റഷ്യന്‍ ഭരണാധികാരിയുടെ നീക്കം. സുരക്ഷാ

More »

ആറ് ഗ്രാന്‍ഡ്സ്ലാം കിരീടം, മൂന്ന് വിംബിള്‍ഡണ്‍, മദ്യപാനവും, പെണ്ണുപിടിയിലും കേമന്‍; താരത്തിളക്കത്തില്‍ നിന്നും ജയിലിലേക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബോറിസ് ബെക്കര്‍; കൈവിട്ട ജീവിതത്തിന് പുതിയൊരു ഉദാഹരണം കൂടി
 ടെന്നീസ് കരിയറിലെ അത്യുന്നതിയില്‍ ലോകോത്തര താരമായി ബോറിസ് ബെക്കര്‍ പേരെടുത്തു. ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍, മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങള്‍, മറ്റനവധി ട്രോഫികള്‍, 38 മില്ല്യണ്‍ പൗണ്ട് പ്രൈസ് മണി, സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍. ഇതിനെല്ലാം ഒടുവില്‍ 54-ാം വയസ്സില്‍ ബോറിസ് ബെക്കര്‍ ജീവിതത്തിലെ മറ്റൊരു താഴ്ചയിലേക്ക് വീഴുകയാണ്. 2017ല്‍ പാപ്പരായി പ്രഖ്യാപിച്ചതുമായി

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും