വ്‌ളാദിമര്‍ പുടിന്റെ ആരോഗ്യവിഷയത്തില്‍ പുതിയ സംശയങ്ങള്‍; റഷ്യന്‍ പ്രസിഡന്റ് ഉടന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് പോകും; പകരക്കാരനായി മുന്‍ കെജിബി മേധാവിക്ക് അധികാരം കൈമാറും; ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം 'കടുപ്പക്കാരന്റെ' കൈകളിലേക്ക്

വ്‌ളാദിമര്‍ പുടിന്റെ ആരോഗ്യവിഷയത്തില്‍ പുതിയ സംശയങ്ങള്‍; റഷ്യന്‍ പ്രസിഡന്റ് ഉടന്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് പോകും; പകരക്കാരനായി മുന്‍ കെജിബി മേധാവിക്ക് അധികാരം കൈമാറും; ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം 'കടുപ്പക്കാരന്റെ' കൈകളിലേക്ക്

ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം റഷ്യന്‍ പ്രസിഡന്റിന്റെ കൈകളില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വ്‌ളാദിമര്‍ പുടിന്‍ ക്യാന്‍സര്‍ സര്‍ജറിക്കായി പോകുന്നതോടെയാണ് ഇതെന്നാണ് റഷ്യയിലെ ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.


എന്നാല്‍ തന്റെ പകരക്കാരനായി ഒരു 'കടുപ്പക്കാരനെ' നിയോഗിക്കാനാണ് റഷ്യന്‍ ഭരണാധികാരിയുടെ നീക്കം. സുരക്ഷാ കൗണ്‍സില്‍ മേധാവിയും, മുന്‍ എഫ്എസ്ബി ചീഫുമായ നിക്കോളായ് പാത്രുഷേവിനെയാണ് ഉക്രെയിന്‍ അധിനിവേശം കൊടുമ്പിരി കൊള്ളുമ്പോള്‍ നേതൃത്വം ഏല്‍പ്പിക്കുന്നത്.

യുദ്ധ തന്ത്രത്തിന്റെ സുപ്രധാന സൂത്രധാരനാണ് 70-കാരനായ പാത്രുഷേവ് എന്നാണ് കരുതുന്നത്. കീവില്‍ നിറയെ നാസി അനുകൂലികളാണെന്ന് പുടിനെ ബോധ്യപ്പെടുത്തിയ പ്രധാന കരങ്ങള്‍ ഇയാളുടേതാണ്. ക്രെംലിനിലെ ശ്രോതസ്സുകളെ ഉദ്ധരിച്ച് ജനപ്രിയ ടെലിഗ്രാം ചാനല്‍ ജനറല്‍ എസ്‌വിആറാണ് ഈ വിവരം പുറത്തുവിട്ടത്.

പുടിന് ഉദര ക്യാന്‍സറും, പാര്‍ക്കിന്‍സണ്‍സ് രോഗബാധയും ഉള്ളതായി 18 മാസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത് ജനറല്‍ എസ്‌വിആറാണ്. മെയ് 9ന് റെഡ് സ്‌ക്വയറില്‍ റഷ്യയുടെ രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്‍പ് തന്നെ പുടിന് സര്‍ജറി നടത്തുമെന്നാണ് വിവരം.

ഇതോടെ ഉക്രെയിന്‍ യുദ്ധത്തിന്റെ നിയന്ത്രണം പാത്രുഷേവിന്റെ കൈകളിലെത്തും. അക്രമം കടുപ്പിച്ചാല്‍ ഇതിന്റെ ചീത്തപ്പേര് തന്റെ തലയില്‍ വീഴാതെ നോക്കാനുള്ള പുടിന്റെ ശ്രമമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.
Other News in this category



4malayalees Recommends