കൊട്ടാരത്തെ 'മോഡേണാക്കാന്‍' വില്ല്യം രാജകുമാരന് പദ്ധതി; കരീബിയന്‍ യാത്രയില്‍ പബ്ലിക് റിലേഷന്‍സില്‍ അബദ്ധം പറ്റിയതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് കേംബ്രിഡ്ജ് ഡ്യൂക്ക്

കൊട്ടാരത്തെ 'മോഡേണാക്കാന്‍' വില്ല്യം രാജകുമാരന് പദ്ധതി; കരീബിയന്‍ യാത്രയില്‍ പബ്ലിക് റിലേഷന്‍സില്‍ അബദ്ധം പറ്റിയതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് കേംബ്രിഡ്ജ് ഡ്യൂക്ക്

ബ്രിട്ടീഷ് രാജകൊട്ടാരത്തില്‍ അടിമുടി പരിഷ്‌കാരം നടപ്പാക്കാന്‍ വില്ല്യം രാജകുമാരന്‍. കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും കരീബിയന്‍ യാത്ര പ്രതിസന്ധികളില്‍ മുങ്ങി, വിവാദത്തിലായതോടെയാണ് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ഭാവി രാജാവ് നീക്കം തുടങ്ങിയത്.


കരീബിയന്‍ രാജ്യങ്ങളായ ബെലീസ്, ജമൈക്ക, ബഹാമസ് എന്നിവിടങ്ങളില്‍ ദമ്പതികള്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഈ ടൂറിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡ്യൂക്ക് സഹായികളുമായി അടിയന്തര ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

രാജകുടുംബത്തെ പരിഷ്‌കരിക്കാന്‍ വില്ല്യം പ്രതിജ്ഞാബദ്ധനാണെന്ന് രാജകീയ ശ്രോതസ്സുകള്‍ വ്യക്തമാക്കി. പുതിയ കമ്മ്യൂണിക്കേഷന്‍സ് ടീമിനെ നിയോഗിക്കാനും വില്ല്യമും, കെയ്റ്റും ശ്രമിക്കുന്നുണ്ട്. നിലവിലുള്ളവരെ കൊണ്ട് തന്നെ മുന്നോട്ട് പോയാല്‍ മാറിവരുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയില്ലെന്ന് വില്ല്യമിന് ബോധ്യമുണ്ട്.

രാജകുടുംബത്തെ കുറിച്ച് പത്രങ്ങളും, ശ്രോതസ്സുകളും, അടുപ്പക്കാരെന്ന് പറയുന്നവരും പറഞ്ഞുനടക്കുന്നത് അപ്പാടെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഹാരി രാജകുമാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തം അനുഭവത്തില്‍ വന്നപ്പോഴാണ് വില്ല്യമിനും, കെയ്റ്റിനും ഇത് മനസ്സിലാകുന്നത്.
Other News in this category



4malayalees Recommends