ഹൗസിംഗ് വിപണിയില്‍ 'താച്ചര്‍' തന്ത്രമിറക്കാന്‍ ബോറിസ്; വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ വാങ്ങാന്‍ അവകാശം നല്‍കുന്ന പദ്ധതി വരുന്നു; 'വാടക തലമുറയെ' വീട്ടുടമകളാക്കാന്‍ പ്രധാനമന്ത്രി; യുവജനങ്ങള്‍ക്ക് ആ നടക്കാത്ത സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം

ഹൗസിംഗ് വിപണിയില്‍ 'താച്ചര്‍' തന്ത്രമിറക്കാന്‍ ബോറിസ്; വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ വാങ്ങാന്‍ അവകാശം നല്‍കുന്ന പദ്ധതി വരുന്നു; 'വാടക തലമുറയെ' വീട്ടുടമകളാക്കാന്‍ പ്രധാനമന്ത്രി; യുവജനങ്ങള്‍ക്ക് ആ നടക്കാത്ത സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം

ബ്രിട്ടനില്‍ സ്വന്തമായി ഒരു വീട്, പലര്‍ക്കും ഇതൊരു നടക്കാത്ത സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തിലേക്ക് വഴിതുറക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ ഹൗസിംഗ് അസോസിയേഷനില്‍ നിന്നും സ്വന്തമാക്കാന്‍ ലക്ഷക്കണക്കിന് വാടകക്കാര്‍ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.


'വാടക തലമുറയെ' വീട്ടുടമകളാക്കി മാറ്റാന്‍ സഹായിക്കുന്ന പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ ബോറിസ് ജോണ്‍സണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. ഇംഗ്ലണ്ടില്‍ അസോസിയേഷനുകളില്‍ നിന്നും വാടകയ്ക്ക് എടുത്ത വീടുകളില്‍ കഴിയുന്ന 2.5 മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഇവ വാങ്ങാന്‍ അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.

കൗണ്‍സിലുകളില്‍ നിന്നും കുടുംബങ്ങള്‍ക്ക് വീട് വാങ്ങാന്‍ അവസരം നല്‍കിയ മാര്‍ഗററ്റ് താച്ചറുടെ പദ്ധതിക്ക് സമാനമാണ് ഈ സ്‌കീം. ഇതിന് പുറമെ ഹൗസിംഗ് ബെനഫിറ്റായി നല്‍കുന്ന പണം ഉപയോഗിച്ച് മോര്‍ട്ട്‌ഗേജുകള്‍ നേടിക്കൊടുക്കാനും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നു.

'വാങ്ങാനുള്ള അവകാശം' ലഭ്യമാക്കുന്നത് വഴി ചുവപ്പ് കോട്ടയിലെ സാധാരണക്കാരെ സഹായിക്കാന്‍ കഴിയുമെന്നും, ഇതുവഴി സീറ്റുകള്‍ നിലനിര്‍ത്താമെന്നും ഡൗണിംഗ് സ്ട്രീറ്റ് കരുതുന്നതായി ഡെയ്‌ലി ടെലിഗ്രാഫ് പറയുന്നു. 2015 ടോറി പ്രകടനപത്രികയില്‍ ഇടംപിടിച്ചിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഈ പദ്ധതിയും ഹൗസിംഗ് ക്ഷാമം പരിഹരിക്കില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രധാനമന്ത്രി വിഷയത്തില്‍ ഏറെ ആകൃഷ്ടനായി കഴിഞ്ഞെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends