ആറ് ഗ്രാന്‍ഡ്സ്ലാം കിരീടം, മൂന്ന് വിംബിള്‍ഡണ്‍, മദ്യപാനവും, പെണ്ണുപിടിയിലും കേമന്‍; താരത്തിളക്കത്തില്‍ നിന്നും ജയിലിലേക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബോറിസ് ബെക്കര്‍; കൈവിട്ട ജീവിതത്തിന് പുതിയൊരു ഉദാഹരണം കൂടി

ആറ് ഗ്രാന്‍ഡ്സ്ലാം കിരീടം, മൂന്ന് വിംബിള്‍ഡണ്‍, മദ്യപാനവും, പെണ്ണുപിടിയിലും കേമന്‍; താരത്തിളക്കത്തില്‍ നിന്നും ജയിലിലേക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബോറിസ് ബെക്കര്‍; കൈവിട്ട ജീവിതത്തിന് പുതിയൊരു ഉദാഹരണം കൂടി

ടെന്നീസ് കരിയറിലെ അത്യുന്നതിയില്‍ ലോകോത്തര താരമായി ബോറിസ് ബെക്കര്‍ പേരെടുത്തു. ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍, മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങള്‍, മറ്റനവധി ട്രോഫികള്‍, 38 മില്ല്യണ്‍ പൗണ്ട് പ്രൈസ് മണി, സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍. ഇതിനെല്ലാം ഒടുവില്‍ 54-ാം വയസ്സില്‍ ബോറിസ് ബെക്കര്‍ ജീവിതത്തിലെ മറ്റൊരു താഴ്ചയിലേക്ക് വീഴുകയാണ്. 2017ല്‍ പാപ്പരായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നാല് കുറ്റങ്ങളില്‍ ശിക്ഷ വിധിക്കപ്പെട്ടതോടെ രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ബെക്കര്‍ക്ക് ലഭിച്ചിരിക്കുന്നത്.


തന്റെ മില്ല്യണ്‍ കണക്കിന് മൂല്യമുള്ള ആസ്തികള്‍ മറച്ചുവെച്ച് കടങ്ങള്‍ തീര്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റത്തിനാണ് ബോറിസ് ബെക്കര്‍ ശിക്ഷിക്കപ്പെട്ടത്. ലണ്ടനിലെ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നിന്നുമാണ് ബെക്കറെ സെല്ലിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

പ്രോപ്പര്‍ട്ടി ഒളിപ്പിച്ചതിന് രണ്ട് വര്‍ഷവും ആറ് മാസവും, ആസ്തികള്‍ വെളിപ്പെടുത്താന്‍ പരാജയപ്പെട്ട മൂന്ന് കുറ്റങ്ങള്‍ക്ക് 18 മാസവുമാണ് ശിക്ഷ. ഇവ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഏകദേശം 15 മാസം മുന്‍ ടെന്നീസ് സൂപ്പര്‍താരത്തിന് അകത്ത് കിടക്കേണ്ടി വരും.


തന്റെ കക്ഷിയുടെ പക്കല്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമില്ലെന്ന് ടെന്നീസ് ഇതിഹാസത്തിനായി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. നിയമനടപടികള്‍ അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ക്കുകയും, വരുമാനങ്ങള്‍ ഇല്ലാതാക്കുയും ചെയ്തു. ഇപ്പോള്‍ മറ്റുള്ളവരുടെ കാരുണ്യത്തില്‍ ജീവിക്കേണ്ട അവസ്ഥയാണ്, ജോന്നാഥന്‍ ലെയ്ഡ്‌ലോ ക്യൂസി പറഞ്ഞു.

17-ാം വയസ്സിലാണ് ബോറിസ് ബെക്കര്‍ തന്റെ വരവ് ടെന്നാസ് ലോകത്തെ അറിയിച്ചത്. വിംബിള്‍ഡണിലെ ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍സ് ചാമ്പ്യന്‍ ആയിക്കൊണ്ടായിരുന്നു അത്. തൊട്ടടുത്ത വര്‍ഷവും തന്റെ വിംബിള്‍ഡണ്‍ കിരീടം അദ്ദേഹം കാത്തു. എന്നാല്‍ കളത്തിന് പുറത്ത് കൈവിട്ട ജീവിതവും, സ്ത്രീവിഷയത്തിലെ ഇടപെടലുകളും ബെക്കറെ വിവാദ നായകനുമാക്കി.

Other News in this category



4malayalees Recommends