ബിയറടി പാര്‍ട്ടിയിലെ അസത്യങ്ങള്‍! സകല ഉത്തരവാദിത്വവും ഏറ്റ് കീര്‍ സ്റ്റാര്‍മര്‍; ലോക്കല്‍ ഇലക്ഷന് മുന്‍പ് ടോറികള്‍ ചെളിവാരി എറിയുന്നു; ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിഷേധിക്കുന്നത് തുടര്‍ന്ന് ലേബര്‍ നേതാവ്

ബിയറടി പാര്‍ട്ടിയിലെ അസത്യങ്ങള്‍! സകല ഉത്തരവാദിത്വവും ഏറ്റ് കീര്‍ സ്റ്റാര്‍മര്‍; ലോക്കല്‍ ഇലക്ഷന് മുന്‍പ് ടോറികള്‍ ചെളിവാരി എറിയുന്നു; ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിഷേധിക്കുന്നത് തുടര്‍ന്ന് ലേബര്‍ നേതാവ്

ലോക്കല്‍ ഇലക്ഷന് മുന്‍പ് തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ടോറികള്‍ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിയര്‍ കുടിച്ച താന്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്ന വാദമാണ് സ്റ്റാര്‍മര്‍ തുടരുന്നത്.


പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ ബോറിസ് ജോണ്‍സനെ വിമര്‍ശിക്കുന്നത് പതിവാക്കിയ ശേഷമാണ് താന്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്ന് ഇദ്ദേഹം വാദിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് ഡുര്‍ഹാമിലേക്ക് നടത്തിയ യാത്രയില്‍ നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് സ്റ്റാര്‍മറുടെ നിലപാട്.

Two students who filmed a video of Sir Keir Starmer swigging beer with Labour officials during lockdown have accused him of breaking Covid rules (pictured)

ഡെപ്യൂട്ടി നേതാവ് ആഞ്ചെല റെയ്‌നര്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് വാദിച്ചത് ലേബര്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് നേതാവ് അവകാശപ്പെടുന്നത്. 'ഞങ്ങള്‍ ഓഫീസിലുണ്ടായിരുന്നു. അവിടെ ജോലി ചെയ്യുകയായിരുന്നു. ഇടവേള എടുത്ത് ഭക്ഷണം കഴിച്ചതാണ് അല്ലാതെ പാര്‍ട്ടിയൊന്നും ഉണ്ടായില്ല. ഒരു നിയമവും ലംഘിച്ചില്ല' സ്റ്റാര്‍മര്‍ പറഞ്ഞു.

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്കെതിരെ ചെളിവാരി എറിയാനാണ് ടോറി എംപിമാരുടെ ശ്രമം. ജീവിതച്ചെലവ് സംബന്ധിച്ച് അവര്‍ക്ക് ഒന്നും പറയാനില്ലാത്തതാണ് കാരണം, ലേബര്‍ നേതാവ് വാദിച്ചു.

അതേസമയം ആഞ്ചെല റെയ്‌നര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്ന് വാദിക്കുമ്പോള്‍ അതൊരു തെറ്റായി തോന്നിയത് ഇപ്പോള്‍ മാത്രമാണെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും ലേബര്‍ നേതാവ് വ്യക്തമാക്കി.
Other News in this category



4malayalees Recommends