ടെന്നീസ് കളിച്ച്, മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞ് നടക്കേണ്ടതിന് പകരം ബോറിസ് ബെക്കര്‍ ഇനി 22 മണിക്കൂര്‍ സെല്ലില്‍ അടച്ചുപൂട്ടി കിടക്കണം; അക്രമങ്ങളും, മയക്കുമരുന്നും നടമാടുന്ന വിക്ടോറിയന്‍ ജയിലില്‍ ടെന്നീസ് താരത്തിന്റെ ജീവിതം ദുരിതമാകും

ടെന്നീസ് കളിച്ച്, മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞ് നടക്കേണ്ടതിന് പകരം ബോറിസ് ബെക്കര്‍ ഇനി 22 മണിക്കൂര്‍ സെല്ലില്‍ അടച്ചുപൂട്ടി കിടക്കണം; അക്രമങ്ങളും, മയക്കുമരുന്നും നടമാടുന്ന വിക്ടോറിയന്‍ ജയിലില്‍ ടെന്നീസ് താരത്തിന്റെ ജീവിതം ദുരിതമാകും

ടെന്നീസ് ലോകത്തെ ഇതിഹാസമായിരുന്നു ബോറിസ് ബെക്കര്‍. അതിനൊത്ത ആഡംബരത്തില്‍ തന്നെയായിരുന്നു ജീവിതവും. എന്നാല്‍ ഇനി ബെക്കര്‍ ആസ്വദിക്കേണ്ടത് ഇതില്‍ നിന്നെല്ലാം ഏറെ അകന്ന ഒരു ജീവിതമാണ്. ഒരിക്കലും ആരും എത്തിച്ചേരാന്‍ ആഗ്രഹിക്കാത്ത ഒരിടത്താണ് ബോറിസ് ബെക്കര്‍ എന്ന മുന്‍ വിംബിള്‍ഡണ്‍ ജേതാവ് എത്തിച്ചേര്‍ന്നിരിക്കുന്നത്.


തിങ്ങിനിറഞ്ഞ, എലികള്‍ ഓടിനടക്കുന്ന വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലാണ് ഇനി ഇദ്ദേഹത്തിന്റെ ലോകം. 170 വര്‍ഷം പഴക്കമുള്ള വിക്ടോറിയന്‍ ജയിലില്‍ 1300ലേറെ തടവുകാരാണുള്ളത്. യുകെയിലെ ഏറ്റവും മോശം ജയിലുകളില്‍ ഒന്നായാണ് ഈ ജയിലിനെ കണക്കാക്കുന്നത്. ഈ ജയിലിലെ തടവുകാര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഏറെ കൂടുതലാണെന്നും, 22 മണിക്കൂറും സെല്ലുകള്‍ക്കുള്ളിലുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

This squalid 170-year-old Victorian edifice, crammed with more than 1,300 inmates, is regularly described as one of the UK’s worst jails. A two man cell is seen above

ഒരാഴ്ചയില്‍ കൂടുതല്‍ സെല്ലുകളില്‍ കഴിഞ്ഞ ശേഷം വെയില്‍ കൊള്ളാനായി മാത്രം പുറത്തിറങ്ങുന്നവരുമുണ്ട്. ഇതോടൊപ്പം അക്രമങ്ങളും ഇവിടെ പ്രധാന പ്രസ്‌നമാണ്. 2020/21 വര്‍ഷത്തില്‍ എല്ലാ ദിവസവും അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. 1295 തവണയാണ് ജയില്‍ജീവനക്കാര്‍ക്ക് ബലപ്രയോഗം നടത്തേണ്ടി വന്നത്.

ഇത്തരമൊരു അന്തരീക്ഷത്തിലേക്കാണ് എല്ലാവിധ സുഖസൗകര്യങ്ങളിലും കഴിഞ്ഞിരുന്ന ബോറിസ് ബെക്കര്‍ കടന്നുചെല്ലുന്നത്. രണ്ടാഴ്ച കാറ്റഗറി ബി ജയിലില്‍ താമസിച്ച ശേഷമാകും, സുരക്ഷ കുറഞ്ഞ കാറ്റഗറി സി ജയിലിലേക്ക് ബെക്കറെ മാറ്റുക.
Other News in this category



4malayalees Recommends