UK News

സെലന്‍സ്‌കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യും ; സെലന്‍സ്‌കിയുടെ ചരിത്രപരമായ അഭ്യര്‍ഥന അംഗീകരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യും. വിഡിയോ കോള്‍ വഴിയാകും സെലന്‍സ്‌കി ബ്രിട്ടീഷ് എം പിമാരുമായി സംസാരിക്കുക. ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യണമെനന് സെലന്‍സ്‌കിയാണ് ആവശ്യപ്പെട്ടിരുന്നത്. സെലന്‍സ്‌കിയുടെ ഈ ചരിത്രപരമായ അഭ്യര്‍ഥന അംഗീകരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ അറിയിച്ചു. സെലന്‍സ്‌കിയുടെ പ്രസംഗം തത്സമയം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ എംപിമാര്‍ക്കും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള ലിങ്കുകളും അയച്ചുകഴിഞ്ഞിട്ടുണ്ട്. തന്റെ അഭ്യര്‍ഥന അംഗീകരിച്ച ഹൗസ് ഓഫ് കോമണ്‍സിന് സെലന്‍സ്‌കി നന്ദി

More »

പാക് എംബസി തിരിഞ്ഞു നോക്കിയില്ല ; യുക്രെയ്‌നില്‍ നിന്ന് രക്ഷിച്ചത് ഇന്ത്യയെന്ന് പാക് വിദ്യാര്‍ത്ഥി ; രക്ഷാ ദൗത്യത്തില്‍ പൗകിസ്താന്‍ പരാജയം തുറന്നുകാണിച്ച് വിദ്യാര്‍ത്ഥികള്‍ ; രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ ഇമ്രാന്‍ഖാന്‍
ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരെ യുക്രെയ്ന്‍ യുദ്ധ ഭൂമിയില്‍ നിന്ന് ഇന്ത്യന്‍ സഹായത്താല്‍ രക്ഷപ്പെട്ട പാക് വിദ്യാര്‍ത്ഥിനി. യുക്രെയ്‌നിലെ നാഷണല്‍ എയറോസ്‌പേസ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മിഷാ അല്‍ഷാദാണ് പാക് എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. റഷ്യ യുക്രെയ്‌നെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ എംബസി

More »

പുതിയ സര്‍ക്കാര്‍ നിയമവും സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കും ; ഹരിത ഗൃഹ പദ്ധതി നടപ്പാക്കുമ്പോള്‍ 12000 പൗണ്ട് വരെ അധിക ചെലവു വരും ; എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ വീട്ടുടമകള്‍ക്ക് ബാധ്യതയേറും
കാലാവസ്ഥാ വ്യതിയാനം എന്നത് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന കാര്യമാണ്. അടിയന്തരമായി ഇടപെടേണ്ട വിഷയവുമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കേ ബോറിസിന്റെ ഹരിത ഗൃഹ പദ്ധതി വലിയ വെല്ലുവിളിയാകും. 30 മില്യണ്‍ വീടുകള്‍ക്കാണ് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരിക.  ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 20

More »

യുക്രെയ്‌നെ എളുപ്പത്തില്‍ പിടിച്ചടക്കാമെന്ന റഷ്യന്‍ മോഹം പൊലിഞ്ഞു ? പൊരുതാന്‍ ആവേശവുമായി യുക്രെയ്ന്‍ ; റഷ്യയ്ക്ക് നഷ്ടമായത് 108 ടാങ്കുകളും പത്തോളം യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും മൊബൈല്‍ റോക്കറ്റ് ലോഞ്ചറുകളും
വന്‍ ശക്തിയായ റഷ്യ രണ്ടു ദിവസം കൊണ്ട് യുക്രൈന്‍ അധിനിവേശ പദ്ധതിയുമായി ഇറങ്ങിയതെങ്കില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. യുക്രെയ്‌ന്റെ ഞെട്ടിക്കുന്ന പ്രതിരോധമാണ് ഈ ദിവസങ്ങളില്‍ കാണാനായത്.11 ദിവസങ്ങള്‍ക്കിടെ റഷ്യയുടെ 750 ഓളം ആധുനിക യുദ്ധ സാമഗ്രികളാണ് യുക്രെയ്ന്‍ നശിപ്പിച്ചത്. 108 റഷ്യന്‍ ടാങ്കുകള്‍ നശിപ്പിച്ചു, ഉപേക്ഷിച്ചു പോയതും പിടിച്ചെടുത്തതുമായി 50  റഷ്യന്‍ ടാങ്കുകള്‍

More »

പേരക്കുട്ടിയെ കാണാന്‍ എലിസബത്ത് രാജ്ഞിയ്ക്ക് അതിയായ ആഗ്രഹം ; ഹാരിയും മേഗനും രാജകുടുംബത്തിലെത്തി പ്രശ്‌നങ്ങള്‍ തീര്‍ക്കുമോ ?
ഹാരിയും മേഗനും കൊട്ടാരം വിട്ടെങ്കിലും രാജകുടുംബത്തിലുള്ളവര്‍ക്ക് ഹാരിയുടേയും മേഗന്റെയും മകള്‍ ലിലിബെറ്റിനെ കാണാന്‍ ആഗ്രഹമുണ്ട്. എലിസബത്ത് രാജ്ഞിയ്ക്ക് ഇക്കാര്യത്തില്‍ വലിയ ആഗ്രഹമാണെന്ന് കൊട്ടാരം ചരിത്രകാരന്‍ ബ്രിയാന്‍ ഹോയ് പറയുന്നു. പേരക്കുട്ടി ലിലിയെ മുത്തശ്ശി ഇതുവരെ കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ലിലിയുടെ ജനനം. ശേഷം ബ്രിട്ടനിലെത്തിയിട്ടില്ല. ഇവരുടെ

More »

റഷ്യയ്‌ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്ത് ബോറിസ് ജോണ്‍സണ്‍ ; റഷ്യയെ തോല്‍പ്പിക്കാന്‍ ആറു പോയിന്റുകളുള്ള പദ്ധതികള്‍ ; ലോക രാജ്യങ്ങള്‍ ഒപ്പം നില്‍ക്കണമെന്ന് ബോറിസ് ; തിരിച്ചടിക്കുമെന്ന് പുടിന്‍
യുക്രെയ്ന്‍ പ്രതിസന്ധിക്കിടെ യുകെ റഷ്യയ്‌ക്കെതിരെ ശക്തമായ നീക്കവുമായി രംഗത്ത്. ആറ് ഇന പരിപാടികളാണ് ബോറിസ് അവതരിപ്പിക്കുന്നത്. യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്കെതിരെയും റഷ്യ ആക്രമണം നടത്തുകയാണ്. റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കവേ ആറ് ഇന പരിപാടികള്‍ക്ക് ലോക

More »

ലോ എമിഷന്‍ ചാര്‍ജ്ജ് ലണ്ടന്‍ നഗരം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആലോചന ; സെന്‍ട്രല്‍ ലണ്ടനില്‍ മാത്രമുള്ള നിയമം അതിര്‍ത്തികളിലേക്ക് വ്യാപിക്കുമ്പോള്‍ പ്രതിദിനം 1.7 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനം ലഭിക്കുമെന്ന് കണക്കുകൂട്ടല്‍
മോട്ടോര്‍ വാഹന ഉടമകള്‍ക്ക് ഇനി ചെലവു കൂടുന്ന പുതിയ തീരുമാനത്തിലേക്ക് കടക്കുകയാണ് ലണ്ടന്‍ മേയര്‍ സാദ്ഖ് ഖാന്‍. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നഗരം മുഴുവന്‍ വ്യാപിക്കാനാണ് മേയര്‍ ആലോചിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പാക്കാനാണ്. മുഴുവന്‍ ഗ്രേറ്റര്‍ ലണ്ടന്‍ മേഖലയിലും അള്‍ട്രോ ലോ എമിഷന്‍ സോണിന് കീഴില്‍ കൊണ്ടുവരാനാണ് മേയര്‍ നിര്‍ദ്ദേശം

More »

ഉക്രെയിന്‍ യുദ്ധ അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ വിസാ സ്‌കീം പ്രഖ്യാപിച്ച് ബ്രിട്ടന്‍; മുന്‍പ് പ്രതീക്ഷിച്ചതിലും നിബന്ധനകള്‍ ഉദാരമാക്കി ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം; ബ്രിട്ടനുമായി കുടുംബബന്ധമുണ്ടെങ്കില്‍ വിസ
 ഉക്രെയിന്‍ യുദ്ധ അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ വിസാ സ്‌കീം പ്രഖ്യാപിച്ച് ബ്രിട്ടന്‍. അടിയന്തര പദ്ധതിയുടെ നിബന്ധനകള്‍ അവസാന നിമിഷം കൂടുതല്‍ ഉദാരമാക്കിയാണ് ഹോം ഓഫീസ് പ്രഖ്യാപനം നടപ്പാക്കിയത്.  ബ്രിട്ടനുമായി ഏതെങ്കിലും വിധത്തില്‍ കുടുംബപരമായ ബന്ധമുള്ളവര്‍ക്ക് 12 മാസത്തെ പ്രാഥമിക താമസം ലഭ്യമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍

More »

ഡെറിഫോര്‍ഡിലെ ആശുപത്രിയിലെ ഹെലിപ്പാഡില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനം ഇറങ്ങി; 80 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ടു; ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍; സംഭവം പോലീസും, എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷിക്കുന്നു
 പ്ലൈമൗത്തിലെ ആശുപത്രിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 80 വയസ്സുകാരി മരണമടഞ്ഞു. മറ്റൊരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡെറിഫോര്‍ഡ് ആശുപത്രിയിലാണ് എച്ച്എം കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായി ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് പറഞ്ഞു.  അപകടത്തില്‍

More »

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍

ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍

സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 14-കാരനെ വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഹൈനോള്‍ട്ടില്‍ വടിവാള്‍ അക്രമണം നടക്കുന്നതിന് ഇടയില്‍ ചെന്നുപെട്ടതോടെയാണ് ഡാനിയേല്‍ ആന്‍ജോറിന്‍ വെട്ടേറ്റ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന അക്രമസംഭവങ്ങളില്‍ നാല്

അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി

റുവാന്‍ഡ ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ