പേരക്കുട്ടിയെ കാണാന്‍ എലിസബത്ത് രാജ്ഞിയ്ക്ക് അതിയായ ആഗ്രഹം ; ഹാരിയും മേഗനും രാജകുടുംബത്തിലെത്തി പ്രശ്‌നങ്ങള്‍ തീര്‍ക്കുമോ ?

പേരക്കുട്ടിയെ കാണാന്‍ എലിസബത്ത് രാജ്ഞിയ്ക്ക് അതിയായ ആഗ്രഹം ; ഹാരിയും മേഗനും രാജകുടുംബത്തിലെത്തി പ്രശ്‌നങ്ങള്‍ തീര്‍ക്കുമോ ?
ഹാരിയും മേഗനും കൊട്ടാരം വിട്ടെങ്കിലും രാജകുടുംബത്തിലുള്ളവര്‍ക്ക് ഹാരിയുടേയും മേഗന്റെയും മകള്‍ ലിലിബെറ്റിനെ കാണാന്‍ ആഗ്രഹമുണ്ട്. എലിസബത്ത് രാജ്ഞിയ്ക്ക് ഇക്കാര്യത്തില്‍ വലിയ ആഗ്രഹമാണെന്ന് കൊട്ടാരം ചരിത്രകാരന്‍ ബ്രിയാന്‍ ഹോയ് പറയുന്നു. പേരക്കുട്ടി ലിലിയെ മുത്തശ്ശി ഇതുവരെ കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ലിലിയുടെ ജനനം. ശേഷം ബ്രിട്ടനിലെത്തിയിട്ടില്ല. ഇവരുടെ കൂടിക്കാഴ്ച പിണക്കങ്ങള്‍ക്ക് അവസാനം നല്‍കിയേക്കുമെന്നാണ് ബ്രിയാന്‍ പറയുന്നത്.

95 കാരിയായ രാജ്ഞിയുടെ ആഗ്രഹം രാജകുടുംബത്തിലെ ചിലര്‍ തന്നെയാണ് പറഞ്ഞത്. ഇങ്ങനെ ഒരു സമാഗമം നടക്കാന്‍ ആഗ്രഹിക്കുന്നതായി കൊട്ടാരം ചരിത്രകാരന്‍ പറയുന്നു.

Queen Elizabeth II Snubs Prince Harry & Meghan In Xmas Broadcast –  Hollywood Life

രാജകുടുംബത്തില്‍ ഇത് വലിയ മാറ്റം സൃഷ്ടിക്കും. ഹാരിയോടും മേഗനോടും രാജ്ഞിയ്ക്ക് പരിഭവമില്ലെന്നും ബ്രിയാന്‍ പറയുന്നു. രാജ്ഞിയും അവരോടുള്ള സ്‌നേഹം പരസ്യമായി പങ്കുവച്ചിട്ടുള്ളതാണ്. 2020 ല്‍ പുറത്തുവിട്ട പത്രകുറിപ്പിലും അവര്‍ ഇരുവരും പ്രിയപ്പെട്ട അംഗങ്ങളായി തുടരുമെന്നാണ്. രാജ്ഞി അവരേയും അവര്‍ തിരിച്ചും സ്‌നേഹിക്കുന്നുവെന്ന് ബ്രിയാന്‍ പറയുന്നു.

വിവാദമായ ഓപ്രാ വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിലും ഹാരിയും മേഗനും രാജ്ഞിയെ കുറ്റപ്പെടുത്തിയിട്ടില്ല. കുട്ടിക്കാലത്ത് എലിസബത്ത് രാജ്ഞിയുടെ ഓമനപ്പേരായ ലിലിബിറ്റ് എന്ന പേരാണ് അവര്‍ മകള്‍ക്ക് നല്‍കിയത്. ഇതും ആത്മബന്ധത്തിന്റെ സൂചനയാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

എന്നാല്‍ ഇനി ബ്രിട്ടനിലേക്കില്ലെന്ന നിലപാടിലാണ് മേഗന്‍. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കണ്ണുവയ്ക്കുന്ന മേഗന്‍ നിരവധി പ്രവര്‍ത്തനങ്ങളില്‍ സജീവയുമാണ്. ബ്രിട്ടനിലേക്ക് തിരിച്ചെത്താന്‍ മേഗന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ രാജകുടുംബത്തിലെ ഈ ആഗ്രഹം സാധിക്കുമോ എന്നതിന് ഉറപ്പില്ല.

Other News in this category



4malayalees Recommends