UK News

ഇംഗ്ലണ്ട് കോവിഡ് 'സ്വാതന്ത്ര്യം' പ്രഖ്യാപിച്ചിട്ട് ഒരാഴ്ച; കേസുകള്‍ ഉയര്‍ന്നത് 40%; 44,740 പോസിറ്റീവ് ടെസ്റ്റുകള്‍ രേഖപ്പെടുത്തി ബ്രിട്ടന്‍; ആശുപത്രി പ്രവേശനങ്ങള്‍ മെല്ലെ ഉയരുന്നു; വീണ്ടും കൊറോണാവൈറസ് ആശങ്ക?
 ബ്രിട്ടനിലെ ദൈനംദിന കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ 40 ശതമാനം വര്‍ദ്ധന. രാജ്യത്തെ മഹാമാരി വീണ്ടും വളരുന്നുവെന്ന സൂചനയാണ് ഇതോടെ ശക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 44,740 പുതിയ ഇന്‍ഫെക്ഷനുകളാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഇടംപിടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 31,933 കേസുകളാണ് സ്ഥിരീകരിച്ചത്.  രണ്ട് മാസത്തിനിടെ ആഴ്ച തോറുമുള്ള കണക്കുകളിലെ ഏറ്റവും വലിയ വളര്‍ച്ച കൂടിയാണിത്. ഒമിക്രോണ്‍ തരംഗം പീക്കില്‍ എത്തുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഴ്ചയിലെ ഈ വര്‍ദ്ധനവ്. ഇതിനിടെ ആശുപത്രി അഡ്മിഷനും മെല്ലെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. യുകെയിലെ പുതിയ ആശുപത്രി കണക്ക് പ്രകാരം എന്‍എച്ച്എസ് ചികിത്സ ആവശ്യമായി വന്ന രോഗികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ദ്ധനവുണ്ട്.  അതേസമയം മരണസംഖ്യ താഴേക്കുള്ള ട്രെന്‍ഡ് തുടരുകയാണ്. 110 പേരാണ് ഒടുവിലായി വൈറസ് ബാധിച്ച് മരിച്ചത്.

More »

റഷ്യയുടെ ഗ്യാസ് ഇനി എന്‍എച്ച്എസിന് വേണ്ട? റഷ്യന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ്‌പ്രോമില്‍ നിന്നും എനര്‍ജി വാങ്ങുന്നത് അവസാനിപ്പിക്കണം; കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ആശുപത്രികള്‍ ഒഴുക്കിയത് 17 മില്ല്യണ്‍ പൗണ്ട്
 റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എനര്‍ജി കമ്പനിയുമായി കരാര്‍ അവസാനിപ്പിക്കാന്‍ എന്‍എച്ച്എസിനോട് ആവശ്യപ്പെട്ട് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. ഗ്യാസ്‌പ്രോം നല്‍കുന്ന എനര്‍ജി സപ്ലൈ ഉപയോഗിക്കുന്നത് നിര്‍ത്താനാണ് ജാവിദ് എന്‍എച്ച്എസ് മേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.  കരാറുകള്‍ അവസാനിപ്പിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടുമായി ഹെല്‍ത്ത് സെക്രട്ടറി

More »

പുടിന്റെ തലയ്ക്ക് വിലയിട്ട് റഷ്യന്‍ ബിസിനസ്സുകാരന്‍! ചത്തിട്ടോ, ജീവനോടെയോ പിടിച്ചുകൊടുത്താല്‍ 1 മില്ല്യണ്‍ ഡോളര്‍ സമ്മാനം; യുദ്ധ കുറ്റവാളിയായി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് സൈനിക ഉദ്യോഗസ്ഥരോട് ആഹ്വാനവും?
 റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 1 മില്ല്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ ബിസിനസ്സുകാരന്‍. 'വാണ്ടഡ്: മരിച്ച നിലയിലോ, ജീവനോടെയോ' എന്ന പോസ്റ്റര്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചാണ് അലക്‌സ് കൊനാനിഖിന്‍ സമ്മാനം പ്രഖ്യാപിച്ചത്.  അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പുടിനെ യുദ്ധ കുറ്റവാളിയായി അറസ്റ്റ് ചെയ്യുന്നവര്‍ക്ക് പണം നല്‍കാമെന്നാണ്

More »

പുടിന്റെ ഉക്രെയിന്‍ അധിനിവേശം ബ്രിട്ടന്റെ എനര്‍ജി ബില്ലുകള്‍ക്ക് 'തീപിടിപ്പിക്കും'? ഒക്ടോബറോടെ എനര്‍ജി വിലയില്‍ 1000 പൗണ്ട് വര്‍ദ്ധനവിന് സാധ്യത; പ്രതിവര്‍ഷ ബില്‍ 3000 പൗണ്ടിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ 1ന് എനര്‍ജി ക്യാപ്പും ഉയരും
 വ്‌ളാദിമര്‍ പുടിന്‍ ഉക്രെയിനില്‍ നടത്തുന്ന യുദ്ധത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ ജനങ്ങള്‍ ഒക്ടോബറോടെ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ മറ്റൊരു 1000 പൗണ്ട് കൂടി ഉയരുമെന്നാണ് സൂചന. ഗ്യാസ് വില ഉയരുന്നത് തുടരുമ്പോഴാണ് ഈ മുന്നറിയിപ്പ് എത്തുന്നത്.  എനര്‍ജി സപ്ലൈയ്ക്ക് വര്‍ഷത്തില്‍ 2500 പൗണ്ട് മുതല്‍ 3000 പൗണ്ട് വരെ

More »

ഞാനൊരു സാധാരണക്കാരന്‍, കടിക്കില്ല, എനിക്കൊപ്പം ഇരുന്ന് സംസാരിക്കാം! പുടിനെ ക്ഷണിച്ച് ഉക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി; പൗരന്‍മാരെ 'മനുഷ്യ മറയായി' ഉപയോഗിക്കുന്ന ഗുണ്ടാസംഘമാണ് ഉക്രെയിന്‍കാരെന്ന് റഷ്യന്‍ പ്രസിഡന്റ്; ചര്‍ച്ച നടക്കുമോ?
 റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ച് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ടെലിവിഷന്‍ അഭിസംബോധനയിലാണ് റഷ്യന്‍ പ്രസിഡന്റുമായി നേരില്‍ സംസാരിക്കാന്‍ തയ്യാറാണെന്നും, ഒപ്പം ഇരിക്കാന്‍ സന്നദ്ധത കാണിക്കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടത്.  പല ഉക്രെയിന്‍ നഗരങ്ങളിലായി പുടിന്റെ സൈനികര്‍ അക്രമണം അഴിച്ച് വിടുമ്പോഴാണ്

More »

ഭാര്യക്ക് വന്ധ്യത; ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ സമ്മതിച്ച് സഹോദരി; 'പ്രകൃതിദത്തമായ' രീതിയില്‍ ഗര്‍ഭം ധരിക്കാന്‍ സെക്‌സ് ആവശ്യപ്പെട്ട് ഭര്‍ത്താവ്; മനസ്സ് തകര്‍ന്ന് 34-കാരി; ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ശ്രമം ദുരിതമാകുമ്പോള്‍!
  വന്ധ്യതയും, ഗര്‍ഭം ധരിക്കാനുള്ള പ്രശ്‌നങ്ങളും ഏറിവരുന്ന കാലമാണിത്. ജീവിതരീതികളും, ഭക്ഷണരീതികളുമെല്ലാം ഈ പ്രശ്‌നത്തിലേക്ക് വഴിതിരിച്ച് വിടുന്നു. വന്ധ്യത നേരിടുന്നവര്‍ ചികിത്സയ്ക്കായി ചെലവഴിക്കേണ്ട പണവും, ഇത് മൂലമുള്ള സാമ്പത്തിക ബാധ്യതയുമെല്ലാം വിഷയങ്ങളാണ്. ഇതിനിടയിലാണ് വന്ധ്യത പ്രശ്‌നത്തിന് പരിഹാരമായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയ്യാറായ സഹോദരിയെ

More »

തണുപ്പു നിറഞ്ഞ വാരാന്ത്യം വരുന്നു ; താപനില മൈനസ് 2 വരെ താഴുന്നു ; തെളിഞ്ഞ ആകാശം മാറി മഞ്ഞുവീഴ്ചയിലേക്ക് ; ജാഗ്രത പുലര്‍ത്തണമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്
തെളിഞ്ഞ ആകാശം മാറി മഞ്ഞിലേക്ക് നീങ്ങുകയാണ് യുകെയുടെ കാലാവസ്ഥ. മഞ്ഞും മഴയുമായി ഈ വിന്റര്‍ കുറച്ചു ബുദ്ധിമുട്ടിലാകുമെന്ന് മെറ്റ് ഓഫീസ്. യുകെയില്‍ താപനില 12 മുതല്‍ മൈനസ് 2 വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ചയില്‍ മഞ്ഞുമൂടിയ അവസ്ഥയാകും. റോഡ് യാത്ര ദുരിതത്തിലാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പല ഭാഗത്തും 25

More »

യുദ്ധക്കൊതിക്ക് റഷ്യയെ അന്താരാഷ്ട്ര കോടതി കയറ്റാന്‍ യുകെ ഉള്‍പ്പെടെ 38 രാജ്യങ്ങള്‍; ഉക്രെയിനില്‍ നടത്തുന്നത് യുദ്ധക്കുറ്റകൃത്യങ്ങള്‍; പുടിന്റെ ഉത്തരവില്‍ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍; ഐസിസി 'വടിയെടുത്താല്‍' റഷ്യ നിര്‍ത്തുമോ?
 ഉക്രെയിനെതിരെ ദുരന്തസമാനവും, അനധികൃതവുമായ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് യുകെ ഉള്‍പ്പെടെ 38 രാജ്യങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയില്‍. കോടതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ റഫറലാണ് ഇതെന്ന് ബ്രിട്ടന്റെ ഫോറിന്‍, കോമണ്‍വെല്‍ത്ത് & ഡെവലപ്‌മെന്റ് ഓഫീസ് പറഞ്ഞു.  എല്ലാ ഇയു അംഗരാജ്യങ്ങള്‍ക്കും പുറമെ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ,

More »

കീഴടങ്ങുന്ന റഷ്യന്‍ പട്ടാളക്കാര്‍ക്ക് ചായ കൊടുത്ത് ഉക്രെയിനിലെ ജനങ്ങള്‍; പൊട്ടിക്കരഞ്ഞ സൈനികന്റെ അമ്മയെ വിളിച്ച് വിവരം പറഞ്ഞ് പ്രദേശവാസികള്‍; സൂപ്പര്‍പവറിന്റെ പോരാളികളല്ല, ആശയക്കുഴപ്പത്തിലായ, ഭയന്ന കുട്ടികളെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി
 വ്‌ളാദിമര്‍ പുടിന്റെ റഷ്യന്‍ സേനയുടെ മാനസികനില ദിനംപ്രതി ശോഷിച്ച് വരികയാണെന്ന് അവകാശപ്പെട്ട് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഇതുവരെ അധിനിവേശത്തിന് എത്തിയ 9000 പേരെ തന്റെ സൈന്യം കൊന്നൊടുക്കിയെന്നും ശക്തമായ അഭിസംബോധനയില്‍ സെലെന്‍സ്‌കി വ്യക്തമാക്കി. റഷ്യയുടെ മറച്ചുവെച്ച പദ്ധതികളെ തന്റെ രാജ്യം അട്ടിമറിച്ചെന്നും നേതാവ് വ്യക്തമാക്കി.  മോസ്‌കോയുടെ

More »

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍

ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍

സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 14-കാരനെ വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഹൈനോള്‍ട്ടില്‍ വടിവാള്‍ അക്രമണം നടക്കുന്നതിന് ഇടയില്‍ ചെന്നുപെട്ടതോടെയാണ് ഡാനിയേല്‍ ആന്‍ജോറിന്‍ വെട്ടേറ്റ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന അക്രമസംഭവങ്ങളില്‍ നാല്

അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി

റുവാന്‍ഡ ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ