യുദ്ധക്കൊതിക്ക് റഷ്യയെ അന്താരാഷ്ട്ര കോടതി കയറ്റാന്‍ യുകെ ഉള്‍പ്പെടെ 38 രാജ്യങ്ങള്‍; ഉക്രെയിനില്‍ നടത്തുന്നത് യുദ്ധക്കുറ്റകൃത്യങ്ങള്‍; പുടിന്റെ ഉത്തരവില്‍ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍; ഐസിസി 'വടിയെടുത്താല്‍' റഷ്യ നിര്‍ത്തുമോ?

യുദ്ധക്കൊതിക്ക് റഷ്യയെ അന്താരാഷ്ട്ര കോടതി കയറ്റാന്‍ യുകെ ഉള്‍പ്പെടെ 38 രാജ്യങ്ങള്‍; ഉക്രെയിനില്‍ നടത്തുന്നത് യുദ്ധക്കുറ്റകൃത്യങ്ങള്‍; പുടിന്റെ ഉത്തരവില്‍ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍; ഐസിസി 'വടിയെടുത്താല്‍' റഷ്യ നിര്‍ത്തുമോ?

ഉക്രെയിനെതിരെ ദുരന്തസമാനവും, അനധികൃതവുമായ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് യുകെ ഉള്‍പ്പെടെ 38 രാജ്യങ്ങള്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയില്‍. കോടതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ റഫറലാണ് ഇതെന്ന് ബ്രിട്ടന്റെ ഫോറിന്‍, കോമണ്‍വെല്‍ത്ത് & ഡെവലപ്‌മെന്റ് ഓഫീസ് പറഞ്ഞു.


എല്ലാ ഇയു അംഗരാജ്യങ്ങള്‍ക്കും പുറമെ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലണ്ട്, നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരും റഷ്യയ്‌ക്കെതിരെ ഐസിസിയില്‍ റഫറന്‍സ് നല്‍കിയിട്ടുണ്ട്. ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഐസിസി അന്താരാഷ്ട്ര സമൂഹത്തിന് എതിരായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണവും, വിചാരണയും നടത്തും.

കൂട്ടക്കൊല, യുദ്ധ കുറ്റകൃത്യങ്ങള്‍, മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങള്‍, അടിച്ചമര്‍ത്തുന്ന കുറ്റങ്ങള്‍ എന്നിവയെല്ലാം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടി സ്വീകരിക്കുന്ന കുറ്റകൃത്യങ്ങള്‍. യുകെയും, സഖ്യകക്ഷികളും റഫറല്‍ നല്‍കിയതിന് പിന്നാലെ ഉക്രെയിനിലെ യുദ്ധത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ പറഞ്ഞു.

Ukrainian police forces remove the bodies of people killed during a Russian rocket attack on Kyiv's main TV tower on Tuesday, ahead of an expected assault on the capital. The UK and 37 other countries have referred Russia to the International Criminal Court over its invasion

ഐസിസി പ്രസിഡന്‍സിയെ വിവരം അറിയിച്ചിട്ടുള്ളതായി ഐസിസി പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇതുവരെ 2000ലേറെ സാധാരണ പൗരന്‍മാരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് ഉക്രെയിന്റെ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വ്വീസ് വ്യക്തമാക്കി. ആയിരക്കണക്കിന് സൈനികരാണ് ഇരുപക്ഷത്തും മരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റഷ്യന്‍ സേനയ്ക്ക് ആള്‍നാശം കൂടുതലാണെന്നാണ് സൂചന. ഉക്രെയിനില്‍ നിന്നും 874,000 പേര്‍ ഇതിനകം രാജ്യത്ത് നിന്നും പലായനം ചെയ്‌തെന്നാണ് വിവരം. എന്നാല്‍ ഇത് ഒരു മില്ല്യണിലേക്ക് ഉടന്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ മുന്നറിയിപ്പ്.
Other News in this category



4malayalees Recommends