വന്ധ്യതയും, ഗര്‍ഭം ധരിക്കാനുള്ള പ്രശ്നങ്ങളും ഏറിവരുന്ന കാലമാണിത്. ജീവിതരീതികളും, ഭക്ഷണരീതികളുമെല്ലാം ഈ പ്രശ്നത്തിലേക്ക് വഴിതിരിച്ച് വിടുന്നു. വന്ധ്യത നേരിടുന്നവര്‍ ചികിത്സയ്ക്കായി ചെലവഴിക്കേണ്ട പണവും, ഇത് മൂലമുള്ള സാമ്പത്തിക ബാധ്യതയുമെല്ലാം വിഷയങ്ങളാണ്. ഇതിനിടയിലാണ് വന്ധ്യത പ്രശ്നത്തിന് പരിഹാരമായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്കാന് തയ്യാറായ സഹോദരിയെ 'പ്രകൃതിദത്തമായ' രീതിയില്‍ ഗര്‍ഭം ധരിപ്പിക്കണമെന്ന ആവശ്യം ഭാര്യയെ ഞെട്ടിച്ചത്.
34-കാരിയായ റെഡിറ്റ് ഉപയോക്താവാണ് താനും, 37-കാരനായ ഭര്‍ത്താവും ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. ഇതോടെ വാടക ഗര്‍ഭപാത്രം തേടി. ഇവര്‍ക്ക് വേണ്ടി 30 വയസ്സുള്ള ഇളയ സഹോദരി ഗര്‍ഭം ധരിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ ഇതിന്റെ ആശ്വാസം ഏറെ നീണ്ടില്ല.
ഭര്‍ത്താവിന് പരമ്പരാഗത രീതിയില്‍ സഹോദരിയെ ഗര്‍ഭം ധരിപ്പിക്കണമെന്ന ആഗ്രഹം ഉണര്ന്നതോടെയാണിത്. ഭാര്യയുടെ സഹോദരിയുടെ ഗര്‍ഭപാത്രത്തില്‍ ഫെര്‍ട്ടിലൈസ് ചെയ്ത എഗ്ഗ് വെയ്ക്കുന്നതിന് പകരം സെക്സില്‍ ഏര്‍പ്പെടണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ സമയവും, പണവും ലാഭിക്കാനാണ് താന്‍ ഈ വഴി ആവശ്യപ്പെടുന്നതെന്നാണ് ഭര്‍ത്താവിന്റെ ന്യായം. ഐവിഎഫ് ചികിത്സയ്ക്ക് 30,000 ഡോളര്‍ മുതലാണ് ചെലവ്. സാമ്പത്തിക ചെലവിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന് യുവതി പറയുന്നു.
ഭര്‍ത്താവിന്റെ ആവശ്യം കേട്ട് ഞെട്ടലിലും, അസ്വസ്ഥതയിലുമാണ് താനെന്ന് യുവതി വെളിപ്പെടുത്തി. ഇത് സംഭവിച്ചാല്‍ കുഞ്ഞ് ഏത് വിധത്തിലാണ് ഉണ്ടായതെന്ന ചിന്ത ജീവിതകാലം മുഴുവന്‍ അലട്ടുമെന്ന് ഇവര്‍ പറയുന്നു. ഗര്‍ഭം ധരിക്കാത്തതിന്റെ പേരുപറഞ്ഞ് ഭര്‍ത്താവ് തന്നെ കുറ്റപ്പെടുത്തുന്നുവെന്നും യുവതി വ്യക്തമാക്കി. ഗര്‍ഭധാരണമല്ല, ഡിവോഴ്സാണ് നിങ്ങള്‍ക്ക് ആവശ്യമെന്നാണ് മറ്റ് ഉപയോക്താക്കളുടെ ഉപദേശം.