കീഴടങ്ങുന്ന റഷ്യന്‍ പട്ടാളക്കാര്‍ക്ക് ചായ കൊടുത്ത് ഉക്രെയിനിലെ ജനങ്ങള്‍; പൊട്ടിക്കരഞ്ഞ സൈനികന്റെ അമ്മയെ വിളിച്ച് വിവരം പറഞ്ഞ് പ്രദേശവാസികള്‍; സൂപ്പര്‍പവറിന്റെ പോരാളികളല്ല, ആശയക്കുഴപ്പത്തിലായ, ഭയന്ന കുട്ടികളെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി

കീഴടങ്ങുന്ന റഷ്യന്‍ പട്ടാളക്കാര്‍ക്ക് ചായ കൊടുത്ത് ഉക്രെയിനിലെ ജനങ്ങള്‍; പൊട്ടിക്കരഞ്ഞ സൈനികന്റെ അമ്മയെ വിളിച്ച് വിവരം പറഞ്ഞ് പ്രദേശവാസികള്‍; സൂപ്പര്‍പവറിന്റെ പോരാളികളല്ല, ആശയക്കുഴപ്പത്തിലായ, ഭയന്ന കുട്ടികളെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി

വ്‌ളാദിമര്‍ പുടിന്റെ റഷ്യന്‍ സേനയുടെ മാനസികനില ദിനംപ്രതി ശോഷിച്ച് വരികയാണെന്ന് അവകാശപ്പെട്ട് ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഇതുവരെ അധിനിവേശത്തിന് എത്തിയ 9000 പേരെ തന്റെ സൈന്യം കൊന്നൊടുക്കിയെന്നും ശക്തമായ അഭിസംബോധനയില്‍ സെലെന്‍സ്‌കി വ്യക്തമാക്കി. റഷ്യയുടെ മറച്ചുവെച്ച പദ്ധതികളെ തന്റെ രാജ്യം അട്ടിമറിച്ചെന്നും നേതാവ് വ്യക്തമാക്കി.


മോസ്‌കോയുടെ ഞെട്ടിക്കുന്ന അധിനിവേശത്തിന് എതിരെ നടത്തുന്ന വീരോചിതമായ ചെറുത്തുനില്‍പ്പില്‍ അഭിമാനിക്കുന്നതായി സെലെന്‍സ്‌കി വ്യക്തമാക്കി. 'ശത്രുവിന്റെ പദ്ധതികളെ ഒരാഴ്ച കൊണ്ട് തകര്‍ത്ത രാജ്യമാണ് നമ്മുടേത്. വര്‍ഷങ്ങളായി എഴുതിവെച്ച പദ്ധതികള്‍, ഒളിവും, മറവുമുള്ള, നമ്മുടെ രാജ്യത്തിനും, ജനങ്ങള്‍ക്കും എതിരെ വിദ്വേഷവും നിറച്ച പദ്ധതികളാണത്', സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റില്‍ സെലെന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സേനയുടെ മുന്നേറ്റത്തെ പ്രതിരോധിച്ച ധീരരായ നഗരവാസികളുടെ പ്രവര്‍ത്തനങ്ങളെ ആരാധിക്കുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. അധിനിവേശം തുടങ്ങിയ ശേഷം 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് സെലെന്‍സ്‌കിയുടെ അവകാശവാദം. റഷ്യ പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകളില്‍ നിന്നും വ്യത്യസ്തമാണ് ഈ നിലപാട്. തങ്ങളുടെ സൈനികര്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെ റഷ്യന്‍ സൈനികരെ ദിവസേന പിടികൂടുന്നതായി പ്രസിഡന്റ് പറയുന്നു.

എന്നാല്‍ എന്തിന് വേണ്ടിയാണ് ഉക്രെയിനില്‍ എത്തിയതെന്ന് പോലും ഇവര്‍ക്ക് അറിവില്ല. ശത്രുവിന്റെ മാനസിക നില ഇപ്പോള്‍ തകര്‍ന്ന് വരികയാണ്, സെലെന്‍സ്‌കി വാദിക്കുന്നു. ഗ്രോസറി സ്‌റ്റോറുകളില്‍ ഭക്ഷണം അന്വേഷിച്ചെത്തുന്ന റഷ്യന്‍ സൈനികരെ പ്രദേശവാസികള്‍ ആട്ടിയോടിക്കുന്നുണ്ട്. ഇവര്‍ വന്‍ശക്തിയുടെ പോരാളികളല്ല, ആശയക്കുഴപ്പത്തിലായ കുട്ടികളാണ്. അധിനിവേശക്കാര്‍ക്ക് തിരിച്ചടി മാത്രമാണ് ലഭിക്കുക. ഞങ്ങള്‍ ഉപേക്ഷിച്ച് ഓടുന്നവരല്ലെന്ന് അവര്‍ അറിയും, പ്രസിഡന്റ് വ്യക്തമാക്കി.

ഇതിനിടെ കീഴടങ്ങിയ റഷ്യന്‍ സൈനികന്‍ ഫോണില്‍ അമ്മയുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ആയുധം ഉപേക്ഷിച്ച സൈനികന് പ്രദേശത്തെ സ്ത്രീകള്‍ ചായ നല്‍കി. ഇത് കുടിച്ച് അമ്മയുമായി സംസാരിക്കവെ പൊട്ടിക്കരയുന്ന സൈനികന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Other News in this category



4malayalees Recommends