റഷ്യയുടെ ഗ്യാസ് ഇനി എന്‍എച്ച്എസിന് വേണ്ട? റഷ്യന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ്‌പ്രോമില്‍ നിന്നും എനര്‍ജി വാങ്ങുന്നത് അവസാനിപ്പിക്കണം; കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ആശുപത്രികള്‍ ഒഴുക്കിയത് 17 മില്ല്യണ്‍ പൗണ്ട്

റഷ്യയുടെ ഗ്യാസ് ഇനി എന്‍എച്ച്എസിന് വേണ്ട? റഷ്യന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ്‌പ്രോമില്‍ നിന്നും എനര്‍ജി വാങ്ങുന്നത് അവസാനിപ്പിക്കണം; കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ആശുപത്രികള്‍ ഒഴുക്കിയത് 17 മില്ല്യണ്‍ പൗണ്ട്

റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എനര്‍ജി കമ്പനിയുമായി കരാര്‍ അവസാനിപ്പിക്കാന്‍ എന്‍എച്ച്എസിനോട് ആവശ്യപ്പെട്ട് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. ഗ്യാസ്‌പ്രോം നല്‍കുന്ന എനര്‍ജി സപ്ലൈ ഉപയോഗിക്കുന്നത് നിര്‍ത്താനാണ് ജാവിദ് എന്‍എച്ച്എസ് മേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.


കരാറുകള്‍ അവസാനിപ്പിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടുമായി ഹെല്‍ത്ത് സെക്രട്ടറി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021ല്‍ 17 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കരാറാണ് നല്‍കിയത്. ഒരു ഡസനിലേറെ എന്‍എച്ച്എസ് ട്രസ്റ്റുകളാണ് ഗ്യാസ്‌പ്രോമിന്റെ ഗ്യാസിനെ ആശ്രയിക്കുന്നത്.

നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് പ്രധാനമായും റഷ്യന്‍ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നത്. മറ്റ് നിരവധി ലോക്കല്‍ കൗണ്‍സിലുകളും കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് ഗ്യാസ്‌പ്രോമിനെ സപ്ലൈയറായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സാജിദ് ജാവിദ് വ്യക്തമാക്കിയിട്ടുണ്ട്.

ഹെല്‍ത്ത് സര്‍വ്വീസിലെ സപ്ലൈ ചെയിനുകളിലുള്ള റഷ്യന്‍ സാന്നിധ്യം പരിശോധിക്കാനും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമണത്തിന് ഇറങ്ങിത്തിരിച്ച സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കൈകളില്‍ പൗണ്ട് എത്തിച്ചേരുന്നത് തടയാന്‍ ഹെല്‍ത്ത് സര്‍വ്വീസ് ഗ്യാസ്‌പ്രോമിന്റെ സേവനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് മുന്‍ എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

പുടിന്റെ യുദ്ധ മെഷീന് ഇന്ധനമേകുന്ന എനര്‍ജി സപ്ലൈ ചെയിന്‍ ഉപയോഗിക്കാന്‍ പബ്ലിക് കരാര്‍ തുടരുന്നത് ശരിയായ കാര്യമല്ലെന്ന് യൂണിയനുകളും വ്യക്തമാക്കി. റഷ്യയുടെ സൈബര്‍ അക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കാനും എന്‍എച്ച്എസ് ട്രസ്റ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Other News in this category



4malayalees Recommends