പുടിന്റെ ഉക്രെയിന്‍ അധിനിവേശം ബ്രിട്ടന്റെ എനര്‍ജി ബില്ലുകള്‍ക്ക് 'തീപിടിപ്പിക്കും'? ഒക്ടോബറോടെ എനര്‍ജി വിലയില്‍ 1000 പൗണ്ട് വര്‍ദ്ധനവിന് സാധ്യത; പ്രതിവര്‍ഷ ബില്‍ 3000 പൗണ്ടിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ 1ന് എനര്‍ജി ക്യാപ്പും ഉയരും

പുടിന്റെ ഉക്രെയിന്‍ അധിനിവേശം ബ്രിട്ടന്റെ എനര്‍ജി ബില്ലുകള്‍ക്ക് 'തീപിടിപ്പിക്കും'? ഒക്ടോബറോടെ എനര്‍ജി വിലയില്‍ 1000 പൗണ്ട് വര്‍ദ്ധനവിന് സാധ്യത; പ്രതിവര്‍ഷ ബില്‍ 3000 പൗണ്ടിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ 1ന് എനര്‍ജി ക്യാപ്പും ഉയരും

വ്‌ളാദിമര്‍ പുടിന്‍ ഉക്രെയിനില്‍ നടത്തുന്ന യുദ്ധത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ ജനങ്ങള്‍ ഒക്ടോബറോടെ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ മറ്റൊരു 1000 പൗണ്ട് കൂടി ഉയരുമെന്നാണ് സൂചന. ഗ്യാസ് വില ഉയരുന്നത് തുടരുമ്പോഴാണ് ഈ മുന്നറിയിപ്പ് എത്തുന്നത്.


എനര്‍ജി സപ്ലൈയ്ക്ക് വര്‍ഷത്തില്‍ 2500 പൗണ്ട് മുതല്‍ 3000 പൗണ്ട് വരെ നല്‍കേണ്ടി വരുന്ന അവസ്ഥ വൈകില്ലെന്നാണ് എനര്‍ജി യുകെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മാ പിഞ്ച്‌ബെക്ക് പറഞ്ഞു. എനര്‍ജി പ്രൈസ് ക്യാപ്പും ഇരട്ടിയായി ഉയരുന്നുണ്ട്. നിലവില്‍ ശരാശരി ഭവനങ്ങളുടെ വാര്‍ഷിക ക്യാപ് 1277 പൗണ്ടാണ്.

ഏപ്രില്‍ 1 മുതല്‍ ക്യാപ് 1971 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്. അതേസമയം പ്രവചനങ്ങള്‍ വളരെ നേരത്തെയാണെന്നും, ഇപ്പോഴത്തെ ഡാറ്റ പ്രകാരമല്ലെന്നുമാണ് മറുഭാഗത്തിന്റെ വാദം. ഒക്ടോബറില്‍ പ്രൈസ് ക്യാപ് മാറുന്നതിന് മുന്‍പ് ഇതില്‍ മാറ്റം വരാനും ഇടയുണ്ട്.

'കസ്റ്റമേഴ്‌സിനും, വ്യവസായത്തിനും ആശങ്കയുള്ള സമയമാണ്. ഒക്ടോബറില്‍ ബില്ലുകള്‍ വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. ഉക്രെയിനിലെ സംഭവങ്ങളും, ഓയില്‍, ഗ്യാസ് വിപണികളും പരിശോധിക്കുമ്പോള്‍ നിരക്ക് വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ', പിഞ്ച്‌ബെക്ക് പറഞ്ഞു.

ഒക്ടോബറില്‍ 3000 പൗണ്ട് വരെ ബില്‍ അടയ്ക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായേക്കും. പ്രൈസ് ക്യാപ് ഉയരുന്നതിനാല്‍ ഏപ്രില്‍ മുതല്‍ 2000 പൗണ്ടിലേക്ക് ബില്ലുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. ബുദ്ധിമുട്ടുള്ള ജനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കാനാണ് ശ്രമം, സിഇഒ പറഞ്ഞു.
Other News in this category



4malayalees Recommends