തണുപ്പു നിറഞ്ഞ വാരാന്ത്യം വരുന്നു ; താപനില മൈനസ് 2 വരെ താഴുന്നു ; തെളിഞ്ഞ ആകാശം മാറി മഞ്ഞുവീഴ്ചയിലേക്ക് ; ജാഗ്രത പുലര്‍ത്തണമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്

തണുപ്പു നിറഞ്ഞ വാരാന്ത്യം വരുന്നു ; താപനില മൈനസ് 2 വരെ താഴുന്നു ; തെളിഞ്ഞ ആകാശം മാറി മഞ്ഞുവീഴ്ചയിലേക്ക് ; ജാഗ്രത പുലര്‍ത്തണമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്
തെളിഞ്ഞ ആകാശം മാറി മഞ്ഞിലേക്ക് നീങ്ങുകയാണ് യുകെയുടെ കാലാവസ്ഥ. മഞ്ഞും മഴയുമായി ഈ വിന്റര്‍ കുറച്ചു ബുദ്ധിമുട്ടിലാകുമെന്ന് മെറ്റ് ഓഫീസ്. യുകെയില്‍ താപനില 12 മുതല്‍ മൈനസ് 2 വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ചയില്‍ മഞ്ഞുമൂടിയ അവസ്ഥയാകും. റോഡ് യാത്ര ദുരിതത്തിലാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

പല ഭാഗത്തും 25 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. താപനില 12 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് വെള്ളിയാഴ്ച രാത്രി മുതല്‍ മൈനസ് ഡിഗ്രിയിലേക്ക് താഴുമെന്ന് കേന്ദ്രം അറിയിച്ചു. അടുത്ത ആഴ്ചയുടെ ആദ്യം തണുപ്പു തുടരും.


തണുത്ത കാറ്റു വീശുന്നത് തിങ്കളാഴ്ച മുതല്‍ തുടങ്ങും. ചൊവ്വാഴ്ചയോടെ ശൈത്യം ശക്തമാകും. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്. സ്‌കോട്‌ലന്‍ഡില്‍ പല ഭാഗത്തും ഇപ്പോഴേ മഞ്ഞു വീഴ്ചയാണ്. മഴയ്ക്ക് മുമ്പുള്ള കാറ്റും പലയിടത്തുമായി വീശി തുടങ്ങി. ഇന്നു രാത്രി മുതല്‍ മഴയും മൂടല്‍മഞ്ഞും കാലാവസ്ഥയെ ബാധിക്കും.

കാര്‍ഡിഫ് ,വെയില്‍സ് ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. യാത്രയ്ക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.

കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ കാറ്റിനും മഴയ്ക്കും ശേഷം പലയിടത്തുമായി വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്. ചെര്‍ട്ട് സി ബോണ്‍, ഈസ്റ്റ് ഇല്‍സ്ലി മുതല്‍ പാങ് ബോണ്‍, സുല്‍ഹാം ബ്രൂക്ക് വര പാങ് നദി, സൈവേണ്‍ നദി, റീവ്, ചാല്‍ഗ്രോവ് ബ്രൂക്ക്, സെവേണ്‍, സോമര്‍സെറ്റ് നദികള്‍ എന്നിങ്ങനെ ഏതാനും നദികളില്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. വീണ്ടും മോശം കാലാവസ്ഥയിലേക്ക് പോകുകയാണ് രാജ്യം.

Other News in this category



4malayalees Recommends