യുക്രെയ്‌നെ എളുപ്പത്തില്‍ പിടിച്ചടക്കാമെന്ന റഷ്യന്‍ മോഹം പൊലിഞ്ഞു ? പൊരുതാന്‍ ആവേശവുമായി യുക്രെയ്ന്‍ ; റഷ്യയ്ക്ക് നഷ്ടമായത് 108 ടാങ്കുകളും പത്തോളം യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും മൊബൈല്‍ റോക്കറ്റ് ലോഞ്ചറുകളും

യുക്രെയ്‌നെ എളുപ്പത്തില്‍ പിടിച്ചടക്കാമെന്ന റഷ്യന്‍ മോഹം പൊലിഞ്ഞു ? പൊരുതാന്‍ ആവേശവുമായി യുക്രെയ്ന്‍ ; റഷ്യയ്ക്ക് നഷ്ടമായത് 108 ടാങ്കുകളും പത്തോളം യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും മൊബൈല്‍ റോക്കറ്റ് ലോഞ്ചറുകളും
വന്‍ ശക്തിയായ റഷ്യ രണ്ടു ദിവസം കൊണ്ട് യുക്രൈന്‍ അധിനിവേശ പദ്ധതിയുമായി ഇറങ്ങിയതെങ്കില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. യുക്രെയ്‌ന്റെ ഞെട്ടിക്കുന്ന പ്രതിരോധമാണ് ഈ ദിവസങ്ങളില്‍ കാണാനായത്.11 ദിവസങ്ങള്‍ക്കിടെ റഷ്യയുടെ 750 ഓളം ആധുനിക യുദ്ധ സാമഗ്രികളാണ് യുക്രെയ്ന്‍ നശിപ്പിച്ചത്. 108 റഷ്യന്‍ ടാങ്കുകള്‍ നശിപ്പിച്ചു, ഉപേക്ഷിച്ചു പോയതും പിടിച്ചെടുത്തതുമായി 50 റഷ്യന്‍ ടാങ്കുകള്‍ യുക്രെയ്‌ന്റെ പക്കലുണ്ട്. ഇതുവരെ 11000 റഷ്യന്‍ സൈനീകരെ വധിച്ചതായും യുക്രെയ്ന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

40 കിലോമീറ്റര്‍ കീവ് ലക്ഷ്യമാക്കി നീക്കിയ സൈനിക വ്യൂഹം തടസ്സപ്പെട്ടതും റഷ്യയ്ക്ക് തിരിച്ചടിയായി. റഷ്യന്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ തന്നെ പാശ്ചാത്യ ശക്തികള്‍ യുക്രെയ്‌ന് ആയുധ സഹായം നല്‍കുന്നുണ്ട്. 10 വിമാനങ്ങളേയും 8 ഹെലികോപ്റ്ററുകളേയും വെടിവച്ചിട്ട യുക്രെയ്ന്‍ സൈന്യം മികച്ച പ്രതിരോധമാണ് സൃഷ്ടിക്കുന്നത്. എട്ട് വിമാനങ്ങളും ഒരു വിവിധോദ്ദേശ വിമാനവും ഒരു ഡ്രോണും ഞായറാഴ്ച വെടിവച്ചിട്ടതായി യുക്രെയ്ന്‍ അവകാശപ്പെട്ടു.


യുദ്ധം നിര്‍ത്താന്‍ വിവിധ രാജ്യങ്ങളുടെ സമ്മര്‍ദ്ദം പുടിന് മേലുണ്ട്. യുദ്ധ തടവുകാരായി പിടിച്ച റഷ്യന്‍ സൈന്യത്തിന്റെ യുക്രെയ്ന്‍ അനുഭാവവും യുദ്ധത്തിനെതിരായ അഭിപ്രായവും വലിയ ചര്‍ച്ചയായി കഴിഞ്ഞു.


റഷ്യയ്ക്ക് മേല്‍ വന്‍ തോതിലുള്ള ഉപരോധങ്ങളും രാജ്യത്തിന് തിരിച്ചടിയായി കഴിഞ്ഞു. യുഎസ്, കാനഡ, യുകെ തുടങ്ങി പ്രധാന രാജ്യങ്ങളെല്ലാം റഷ്യയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. യുദ്ധത്തിന് റഷ്യ വലിയ വില നല്‍കേണ്ടിവരും.

Other News in this category



4malayalees Recommends