ഡെറിഫോര്‍ഡിലെ ആശുപത്രിയിലെ ഹെലിപ്പാഡില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനം ഇറങ്ങി; 80 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ടു; ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍; സംഭവം പോലീസും, എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷിക്കുന്നു

ഡെറിഫോര്‍ഡിലെ ആശുപത്രിയിലെ ഹെലിപ്പാഡില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനം ഇറങ്ങി; 80 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ടു; ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍; സംഭവം പോലീസും, എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷിക്കുന്നു

പ്ലൈമൗത്തിലെ ആശുപത്രിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 80 വയസ്സുകാരി മരണമടഞ്ഞു. മറ്റൊരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡെറിഫോര്‍ഡ് ആശുപത്രിയിലാണ് എച്ച്എം കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായി ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് പറഞ്ഞു.


Two people are thought to have been injured as a HM Coastguard helicopter landed at a helipad at Derriford Hospital (pictured) on Friday, Devon and Cornwall Police said


അപകടത്തില്‍ പരുക്കേറ്റ മറ്റൊരു വ്യക്തി ആശുപത്രിയില്‍ ചികിത്സയിലുള്ളതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പരുക്കേറ്റ പ്രദേശവാസിയായ 80-കാരിയാണ് മരിച്ചത്. ആശുപത്രിയിലേക്ക് ഒരു രോഗിയുമായി പറന്നതായിരുന്നു ഹെലികോപ്ടര്‍. ലാന്‍ഡിംഗ് സമയത്താണ് അപകടം സംഭവിച്ചത്.

സംഭവത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മനസ്സെന്ന് മാരിടൈം & കോസ്റ്റ്ഗാര്‍ഡ് ഏജന്‍സി വക്താവ് പ്രതികരിച്ചു. പോലീസും, എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

The incident is being investigated by the police and Air Accidents Investigation Branch (AAIB car pictured at the scene)

ഡെറിഫോര്‍ഡ് ആശുപത്രിയുടെ ഗ്രൗണ്ടില്‍ വെച്ചാണ് അപകടം ഉണ്ടായതെന്ന് ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് സ്ഥിരീകരിച്ചു. എച്ച്എം കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്ടര്‍ ഇവിടുത്തെ ഹെലിപാഡില്‍ ഇറങ്ങിയപ്പോള്‍ രണ്ട് പൊതുജനങ്ങള്‍ക്കാണ് പരുക്കേറ്റത്.

അപകടത്തില്‍ മരിച്ച 80-കാരിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഡിവോണ്‍ & കോണ്‍വാള്‍ പോലീസും, എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.
Other News in this category



4malayalees Recommends