റഷ്യയ്‌ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്ത് ബോറിസ് ജോണ്‍സണ്‍ ; റഷ്യയെ തോല്‍പ്പിക്കാന്‍ ആറു പോയിന്റുകളുള്ള പദ്ധതികള്‍ ; ലോക രാജ്യങ്ങള്‍ ഒപ്പം നില്‍ക്കണമെന്ന് ബോറിസ് ; തിരിച്ചടിക്കുമെന്ന് പുടിന്‍

റഷ്യയ്‌ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്ത് ബോറിസ് ജോണ്‍സണ്‍ ; റഷ്യയെ തോല്‍പ്പിക്കാന്‍ ആറു പോയിന്റുകളുള്ള പദ്ധതികള്‍ ; ലോക രാജ്യങ്ങള്‍ ഒപ്പം നില്‍ക്കണമെന്ന് ബോറിസ് ; തിരിച്ചടിക്കുമെന്ന് പുടിന്‍
യുക്രെയ്ന്‍ പ്രതിസന്ധിക്കിടെ യുകെ റഷ്യയ്‌ക്കെതിരെ ശക്തമായ നീക്കവുമായി രംഗത്ത്. ആറ് ഇന പരിപാടികളാണ് ബോറിസ് അവതരിപ്പിക്കുന്നത്. യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്കെതിരെയും റഷ്യ ആക്രമണം നടത്തുകയാണ്. റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കവേ ആറ് ഇന പരിപാടികള്‍ക്ക് ലോക രാജ്യങ്ങള്‍ പിന്തുണ നല്‍കണമെന്നാണ് ബോറിസിന്റെ ആവശ്യം.

യുക്രെയ്‌നായി അന്താരാഷ്ട്ര മാനവിക സഖ്യം രൂപീകരിക്കുക, കീവിന്റെ സൈനിക പ്രതിരോധ നടപടികളെ ശക്തമാക്കുക, നിലവില്‍ റഷ്യയ്‌ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം കര്‍ശനമാക്കുക, നയതന്ത്ര വഴിയിലൂടെ പ്രശ്‌ന പരിഹം നടത്തുക. യൂറോ അറ്റ്‌ലാന്റിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി കൊള്ളുക, യുക്രെയ്‌നെ സാധാരണ നിലയിലേക്കെത്തിക്കുക എന്നിങ്ങനെയാണ് ബോറിസ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികള്‍.

ലോകം യുകെയുടെ ശക്തമായ നടപടികളെ ഉറ്റുനോക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ ഇടപെടലുകള്‍ ബോറിസ് നടത്തിവരികയാണ്. ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട് , സ്ലോവാക്യ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ ബോറിസിനെ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്.

താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം സാധാരണക്കാര്‍ ഒഴിഞ്ഞുപോയപ്പോള്‍ ആക്രമണം അഴിച്ചുവിട്ട പുടിന്‍ വിശ്വസിക്കാന്‍ കഴിയാത്തയാളെന്ന് തെളിഞ്ഞതായി ബ്രിട്ടീഷ് മുന്‍ സൈനിക മേധാവി വിമര്‍ശിച്ചു. യുദ്ധ കുറ്റവാളിയായി പുടിനെ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


ഇതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം റഷ്യയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ പ്രതികരിച്ചു. നോ ഫ്‌ളൈ സോണ്‍ പ്രഖ്യാപിക്കുന്ന രാജ്യം യുദ്ധത്തിനായുള്ള ആഹ്വാനമാണ് ചെയ്യുകയെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുക്രെയ്‌ന് ബ്രിട്ടന്‍ ആയുധങ്ങള്‍ നല്‍കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. നാറ്റോ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ റഷ്യയ്‌ക്കെതിരെ വന്നാല്‍ തിരിച്ചടിക്കുമെന്നാണ് പുടിന്റെ വെല്ലുവിളി.

Other News in this category



4malayalees Recommends