ലോ എമിഷന്‍ ചാര്‍ജ്ജ് ലണ്ടന്‍ നഗരം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആലോചന ; സെന്‍ട്രല്‍ ലണ്ടനില്‍ മാത്രമുള്ള നിയമം അതിര്‍ത്തികളിലേക്ക് വ്യാപിക്കുമ്പോള്‍ പ്രതിദിനം 1.7 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനം ലഭിക്കുമെന്ന് കണക്കുകൂട്ടല്‍

ലോ എമിഷന്‍ ചാര്‍ജ്ജ് ലണ്ടന്‍ നഗരം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആലോചന ; സെന്‍ട്രല്‍ ലണ്ടനില്‍ മാത്രമുള്ള നിയമം അതിര്‍ത്തികളിലേക്ക് വ്യാപിക്കുമ്പോള്‍ പ്രതിദിനം 1.7 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനം ലഭിക്കുമെന്ന് കണക്കുകൂട്ടല്‍
മോട്ടോര്‍ വാഹന ഉടമകള്‍ക്ക് ഇനി ചെലവു കൂടുന്ന പുതിയ തീരുമാനത്തിലേക്ക് കടക്കുകയാണ് ലണ്ടന്‍ മേയര്‍ സാദ്ഖ് ഖാന്‍. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നഗരം മുഴുവന്‍ വ്യാപിക്കാനാണ് മേയര്‍ ആലോചിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പാക്കാനാണ്. മുഴുവന്‍ ഗ്രേറ്റര്‍ ലണ്ടന്‍ മേഖലയിലും അള്‍ട്രോ ലോ എമിഷന്‍ സോണിന് കീഴില്‍ കൊണ്ടുവരാനാണ് മേയര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.


അള്‍ട്രാ ലോ എമിഷന്‍ സോണിലേക്ക് മിനിമം എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രതിദിനം 12.50 പൗണ്ട് വേണം. ഈ സോണ്‍ പരിധി വ്യാപിപ്പിക്കുമ്പോള്‍ ഇതിന് കീഴില്‍ 135000 വാഹനങ്ങളെങ്കിലും ഉള്‍പ്പെട്ടേക്കുമെന്നാണ് മേയറുടെ ഓഫീസ് വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ പ്രതീക്ഷിക്കുന്ന പ്രതിദിനം1.7 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനമാണ്.

ക്ലീന്‍ എയര്‍ ചാര്‍ജ്, ഗ്രെയ്റ്റര്‍ ലണ്ടന്‍ ബൗണ്ടറി ചാര്‍ജ് എന്നി പകരം പദ്ധതികള്ക്ക് പ്രാധാന്യം നല്‍കുന്നുമില്ല. അപ്രായേഗികവും ബുദ്ധിമുട്ടേറിയതുമെന്നാണ് മേയറുടെ തീരുമാനത്തില്‍ വിമര്‍ശനമുയരുന്നത്.

വിലയേറിയ ഇലക്ട്രിക് കാറുകള്‍ എല്ലാവര്‍ക്കും സ്വന്തമാക്കുക എളുപ്പമല്ല. ഇലക്ട്രിക് കാറുകളുടെ പ്രോത്സാഹനമെന്ന പേരില്‍ ഇങ്ങനെ പണമടപ്പിച്ചാല്‍ അതു എല്ലാവരേയും മോശമായി ബാധിക്കുമെന്നാണ് ഓട്ടോ ട്രേഡറിലെ കൊമേഷ്യല്‍ ഡയറക്ടര്‍ ഇയാന്‍ പറയുന്നത്. നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ പുറത്തുവിടല്‍ തോത് അനുസരിച്ചാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. 2015ന് ശേഷം രജിസ്റ്റര്‍ ചെയ്ത ഡീസല്‍ കാറിനും 2005ന് ശേഷം രജിസ്റ്റര്‍ ചെയ്ത പെട്രോള്‍ കാറുകളും ഈ മാനദണ്ഡം പാലിക്കുന്നവ ആയതിനാല്‍ ചാര്‍ജ്ജ് ആവശ്യമായി വരില്ല.

Other News in this category



4malayalees Recommends